Chapter Title : വൃന്ദാവനം 1 [കുട്ടേട്ടൻ]
വായിനോക്കി നടക്കുന്നത്.ചന്ദ്രോത്തെ പയ്യനാ, അവൻ അവന്റെ സുന്ദരിമാരായ മുറപ്പെണ്ണുമാരിൽ ആരെയെങ്കിലും വിവാഹം കഴിക്കുമെന്ന കാര്യം ഉറപ്പല്ലേ…'അവളുടെ സഖിമാരിലൊരാൾ സ്വാതിയോടു ചോദിച്ചു.
'എടീ പൊട്ടീ, ഈ പറയുന്ന സഞ്ജുവിന്റെ മുറപ്പെണ്ണുമാരെ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴല്ലേ നമ്മളൊക്കെ അവസാനം കണ്ടത്. അന്നവരു സിനിമാനടികളെപ്പോലെയിരിക്കുകയായിരുന്നു എന്നതൊക്കെ ശരിയാണ്. പക്ഷേ ആറു വർഷം കഴിഞ്ഞു. ഇപ്പോ എങ്ങനെയുണ്ടാകും. ഒരുത്തി ബോംബേലും ഒരുത്തി ന്യൂയോർക്കിലും. അവിടത്തെ ചൂടും വെയിലുമൊക്കെ അടിച്ച് അവളുമാരൊക്കെ ഒരു വിധം ആയിട്ടുണ്ടാകും. സോ , എനിക്ക് ഇനിയും ചാൻസ് ഉണ്ട് 'സ്വാതി അവളോടു പറഞ്ഞു.
'ങൂം ശരി ശരി, നമുക്ക് നോക്കാം' സഖി പറഞ്ഞു.
..............
സ്വാതിയോടുള്ള ദേഷ്യത്തിൽ ആക്സിലറേറ്ററിൽ ആഞ്ഞുചവിട്ടി കാർ തെറിപ്പിച്ചു വിടുകയായിരുന്നു സഞ്ജു.പക്ഷേ അവന്റെ ഉള്ളിൽ ഒരു വിചാരം അങ്കുരിച്ചു. എന്താണ് തനിക്ക് ഇപ്പോ ദേഷ്യം വരാൻ കാരണം. അവൾ പറഞ്ഞതു സത്യമല്ലേ? എത്രയൊക്കെ ബ്രഹ്മചാരിയെന്നു നടിക്കാൻ ശ്രമിച്ചാലും തന്റെ മനസ്സ് അതിന് അനുവദിക്കാറില്ല.
ഓർക്കുമ്പോൾ തന്നെ തന്റെ ഊർജം നഷ്ടപ്പെടും, താൻ അശക്തനാകും.പ്രണയമെന്നു വിളിക്കാമോ ഇതിനെ. അതല്ല, ഒരു തരം തീവ്രമായ, നിറങ്ങൾ ചാലിച്ച അഭിനിവേശം...മറ്റാർക്കും മനസ്സിലാകാത്ത അഭിനിവേശം.നിറങ്ങൾ ചാലിച്ച ഒരു കുട്ടിക്കാലത്തിന്റെയും പിന്നീട് കൗമാരകാലത്തിന്റെയും നിഷ്കളങ്കമായ ഓർമകൾ.
മീരയും നന്ദിതയും...ജനിച്ചു വീണപ്പോൾ മുതൽ സഞ്ജുവിന്റെ എട്ടാംക്ലാസ് കാലം വരെ ഇരുവരും തറവാട്ടിലുണ്ടായിരുന്നു. അവർ ഒരുമിച്ചാണു വളർന്നത്. ചന്ത്രോത്ത് തറവാട്ടിലെ പെണ്ണുങ്ങളുടെ രൂപലാവണ്യം മുഴുവൻ പകർന്നു കിട്ടിയ രണ്ടു ദേവസുന്ദരിമാർ.സഞ്ജുവും അവരും ഏകദേശം ഒരേ പ്രായമായിരുന്നു. സഞ്ജുവിന് മീരയേക്കാളും നന്ദിതയേക്കാളും രണ്ടുമാസം മൂപ്പു കൂടുതൽ കാണും.
കുട്ടിക്കാലം മുതലേ രണ്ടുപേർക്കും ആരാണു കൂടുതൽ സുന്ദരിയെന്ന ഈഗോ നന്നായി ഉണ്ടായിരുന്നു. അതിനാൽ തന്നെ ഇരുവരും തമ്മിൽ അന്നു മുതൽ മുട്ടൻ ഉടക്ക് നിലനിന്നു. തമ്മിൽ തമ്മിൽ മിണ്ടാറുപോലുമില്ല ഇരുവരും.
പക്ഷേ സഞ്ജു രണ്ടുപേരോടും കമ്പനിയായിരുന്നു.
മീരയ്ക്കു നീളം കൂടുതലായിരുന്നു, അന്നേ. നന്ദിതയ്ക്ക് ചിരിക്കുമ്പോൾ സുന്ദരമായ നുണക്കുഴി കവിളിൽ വിടരുമായിരുന്നു.
കാറോടിക്കുന്നതിനിടെ സഞ്ജുവിന്റെ കൈ തന്റെ കഴുത്തിലേക്കു പോയി.അവിടെ ഇന്നുമുണ്ട് ഒരു പൊള്ളൽപ്പാട്.പണ്ടു മീര തനിക്കു സമ്മാനിച്ചതാണ്.
പണ്ടൊരു ദീപാവലി നാൾ, ദീപാവലി എന്നാൽ പാലക്കാട്ടുകാർക്ക് ഇതുപോലെ മറ്റൊരു
💬 Comments
View all comments