0%

Chapter Title : ❤️വൃന്ദാവനം 4 [കുട്ടേട്ടൻ]

Author : kkstories Read All Parts 405

ചെറുത്തുനിന്നില്ലെങ്കിൽ ഇവൾ തലയിൽകേറി തന്നെ അടിമയാക്കും. അതു പാടില്ല.
നീ എന്താണ് ഈ പറയുന്നത്- സഞ്ജു ചോദിച്ചു.
അല്ല, അവളുമായി ശൃംഗാരവും, കവിളിൽതൊടലും ആകെ മൊത്തം ഒരു റൊമാൻസ് സീൻ.അവൾക്കു കടിച്ചുതിന്നാൻ തോന്നാൻ നീയെന്താ ഹൽവയാ?-മീര ചോദിച്ചു.
അവളും എന്‌റെ അച്ഛൻപെങ്ങളുടെ മകളാണ്. എനിക്ക് അവളുമായി സംസാരിച്ചൂടെ.-സഞ്ജു ചോദിച്ചു
മീരയുടെ മുഖം കത്തി. മുന്നോട്ടാഞ്ഞ് അവൾ സഞ്ജുവിനെ നോക്കി പല്ലുകടിച്ച് നിന്നു.
നീയെന്നെ ഉമ്മ വച്ചതോർമ്മയുണ്ടല്ലോ സഞ്ജൂ, ഇനിയും നിനക്ക് ഞാനല്ലാതെ മറ്റു പെൺകുട്ടികളോട് മിണ്ടാനും കുഴയാനും അവകാശമില്ല- മീര പറഞ്ഞു.
ഞാൻ നിന്നെ ഉമ്മ വച്ചില്ല. നീയാണ് ഇങ്ങോട്ടുവന്ന് ഉമ്മ വച്ചത്. നീ വളരെ ടോക്‌സിക് ആണു മീരാ- സഞ്ജു ദൃഢതയാർന്ന സ്വരത്തിൽ പറഞ്ഞു.
പറഞ്ഞത് അൽപം കൂടിപ്പോയെന്ന് സഞ്ജുവിന് തോന്നി. പക്ഷേ അപ്പോഴേക്കും മീരയുടെ മുഖം കോപം കൊണ്ടു കത്താൻ തുടങ്ങിയിരുന്നു. അവൾ കൈവീശി അവന്‌റെ ഇരു കവിളുകളിലും അടിച്ചു.
സഞ്ജുവിന് നന്നായി വേദനിച്ചെങ്കിലും അവൻ ഒന്നും പറഞ്ഞില്ല. അടികൾ അവസാനിച്ച ശേഷം അവൻ മീരയുടെ കൈയിൽ പിടിച്ചു.
കണ്ടില്ലേ. ഇതാ ഞാൻ പറഞ്ഞത്.
മീര ഒന്നും മിണ്ടാതെ അൽപനേരം നിന്നു...സഞ്ജൂ,- അവൾ വിളിച്ചു.
സഞ്ജു മിഴികൾ ഉയർത്തി അവളെ നോക്കി...
ഞാൻ ടോക്‌സിക് ആണല്ലേ- അവൾ ചോദിച്ചു...
സഞ്ജു മിണ്ടാതെ നിന്നു.
എനിക്കൊപ്പം വാ- അവൾ ബലമായി അവന്‌റെ കയ്യിൽ പിടിച്ചു വലിച്ചു...കൂടെ പോകാതെ സഞ്ജുവിനു തരമില്ലായിരുന്നു.
തന്‌റെ മുറിയിലേക്കാണ് അവൾ അവനെ കൊണ്ടുപോയത്.
സഞ്ജു ഞാനന്ന് യുഎസിൽ നിന്നു വന്നപ്പോൾ ഭാരമുള്ള ഒരു പെട്ടി കൊണ്ടുവന്നിരുന്നില്ലേ. ഉള്ളിൽ അമ്മിക്കല്ലാണോയെന്ന് നീ കളിയാക്കിയ ഭാരമുള്ള പെട്ടി. മീര വലിയ മിഴികളുയർത്തി അവനെ നോക്കിക്കൊണ്ട് ചോദിച്ചു.
ഹാ. എനിക്ക് ഓർമയുണ്ട്-സഞ്ജു പറഞ്ഞു.
ആ പെട്ടി എന്‌റെ കട്ടിലിനടിയിൽ ഉണ്ട്. അതൊന്നു വലിച്ചുനീക്കിയെടുക്കൂ- മീര അവനോടു പറഞ്ഞു. എന്നിട്ടു മുറിയിലെ കസേരയിൽ കയറിയിരുന്നു.
സഞ്ജു ഒരുനിമിഷം ചിന്തിച്ചുനിന്നു. എന്നിട്ട് കട്ടിലിനടിയിലേക്ക് കൈയിട്ട് ആ വലിയ പെട്ടി വലിച്ചെടുത്തു.അതിനു നല്ല ഭാരമുണ്ടായിരുന്നു.
അതെടുത്ത് ആ കട്ടിലിൽ വയ്ക്കൂ-മീര വീണ്ടും പറഞ്ഞു.
സഞ്ജു പണിപ്പെട്ട് ആ പെട്ടി പൊക്കി കട്ടിലിൽ

💬 Comments

View all comments