0%

Chapter Title : ❤️വൃന്ദാവനം 4 [കുട്ടേട്ടൻ]

Author : kkstories Read All Parts 422

വീറോടെ പറഞ്ഞു. മീര കുറച്ചുമുൻപേ ഭാര്യയുടെ കടമയെപ്പറ്റിയൊക്കെ പറഞ്ഞതിന്‌റെ ചൊരുക്കാണ് നന്ദുവിനെന്ന് സഞ്ജുവിന് മനസ്സിലായി.
നമുക്ക് വേറെ ഒരു ഗെയിം കളിക്കാം നന്ദുച്ചേച്ചീ- ദത്തൻ ചെറിയച്ചന്‌റെ മകൻ പക്രു മുന്നോട്ടുവന്നു പറഞ്ഞു. നന്ദിതയുടെ വാലാണ് ചെക്കൻ.
ആഹാ, എന്താടാ ആ ഗെയിം- നന്ദിത അവന്‌റെ താടിക്കു പിടിച്ചുകൊണ്ട് ചോദിച്ചു.
ഹിറ്റ് ഓർ പാസ്-അവൻ പറഞ്ഞു.
അതെന്തു സാധനമാടാ-സഞ്ജു ചോദിച്ചു.
ഒരു കുടുക്കയിൽ എല്ലാവരുടെയും പേര് എഴുതിയിടും. എന്നിട്ട് ഓരോരുത്തർ എടുക്കും. എടുക്കുന്നയാൾക്ക് ഒരു പേരു കിട്ടുമല്ലോ. ആ പേരുള്ളയാളോട് ഒരു കാര്യം ചെയ്യാൻ ആവശ്യപ്പെടും. അതു ചെയ്യുവാണെങ്കിൽ ഹിറ്റ്. അല്ലെങ്കിൽ പാസ്. പാസ് പറഞ്ഞാൽ പേരുകാരൻ അല്ലെങ്കിൽ പേരുകാരി പേരെടുത്തയാൾക്ക് നഷ്ടപരിഹാരം കൊടുക്കണം. പണം അല്ലെങ്കിൽ സമ്മാനം- പക്രു പറഞ്ഞു.
കൊള്ളാമല്ലോ, ഇപ്പോഴത്തേ പിള്ളാരുടെ ഓരോ ഗെയിമുകളേ. നമുക്കൊന്നു ട്രൈ ചെയ്യാം സഞ്ജൂ- നന്ദു പറഞ്ഞു.
ദേ നന്ദൂ, ഇവൻ മഹാ ഉഡായിപ്പാ, എന്തെങ്കിലും ഉഡായിപ്പ് ഗെയിം ആയിരിക്കും. നമുക്ക് ഇതു വേണ്ട- സഞ്ജു പറഞ്ഞു.
ശ്ശൊ..സഞ്ജു മീരയെപ്പോലെ തുടങ്ങല്ലേ..പിള്ളേരുടെ കളിയല്ലേ. നമുക്ക് നോക്കാംന്നേ- നന്ദു പറഞ്ഞു. ഒടുവിൽ സഞ്ജു തലയാട്ടി.
കുടുക്ക റെഡി-പക്രു കുടുക്കയുമായി വന്നു.
ആദ്യം ആരെടുക്കും- അവൻ ചോദിച്ചു.
നീ തന്നെ എടുക്കെടാ പക്രുമോനേ, നോക്കട്ടെ-നന്ദു പറഞ്ഞു.
അഡകഡബാബ്ര- പറഞ്ഞു കൊണ്ട് പക്രു ഒരു പേപ്പർചുരുൾ എടുത്തു നിവർത്തി.
ആരാ- സഞ്ജു ചോദിച്ചു.
എനിക്കു കിട്ടിയത്....ഒരു നിമിഷം സസ്‌പെൻസ് ഇട്ടുകൊണ്ടു പക്രു അവിടെ നിന്നു.
പേര് പറയെടാ വേട്ടാവളിയാ- സഞ്ജു അക്ഷമനായി പറഞ്ഞു.
നന്ദു ചേച്ചീ- ചുരുൾ നിവർത്തി എല്ലാവരെയും കാട്ടിക്കൊണ്ട് പക്രു പറഞ്ഞു.
ഓഹ് ഞാനോ.. അപ്പോൾ നീ പറയുന്നത് ഞാൻ ചെയ്യണമല്ലോ. ഞാനെന്താ പക്രുജീ ചെയ്യേണ്ടത്-നന്ദു പറഞ്ഞു.
ങൂം...നന്ദു ചേച്ചി ചെയ്യേണ്ടത് ഇതാണ്- പക്രു മുരടനക്കിക്കൊണ്ട് പറഞ്ഞു- സഞ്ജുച്ചേട്ടന് ഒരുമ്മ കൊടുക്കണം. കൊടുത്താൽ ഹിറ്റ്, അല്ലെങ്കിൽ പാസ്.
പോടാ കാട്ടുപോത്തേ, അവന്‌റെ ഉഡായിപ്പ് ഗെയിം. നന്ദൂ ഈ കുരങ്ങച്ചൻ പറയുന്നത് കേൾക്കേണ്ട കേട്ടോ-സഞ്ജു പറഞ്ഞു.
പറ്റില്ലെങ്കിൽ നന്ദു ചേച്ചീ, പാസ് പറഞ്ഞോ- പക്രു ഭാവമൊന്നുമില്ലാതെ പറഞ്ഞു.
അയ്യടാ പാസ് പറഞ്ഞിട്ടുവേണം നിനക്ക്

💬 Comments

View all comments