Chapter Title : Will You Marry Me.?? Part 05 [Rahul Rk]
"ഒരു എന്നാലും ഇല്ല.. നീ വാ.. ഇനിയും ഇവിടെ നിന്നാൽ എല്ലാർക്കും സംശയം ആകും വാ..."
ഞാൻ അവനെയും കൂട്ടി വീണ്ടും എല്ലാവരും ഇരിക്കുന്ന ഇടത്തേക്ക് കൊണ്ടുപോയി.. സത്യത്തിൽ അവൻ ആരെയോ സ്നേഹിക്കുന്നതിന്റെ സൂചന ഒക്കെ എനിക്ക് ജൂലി മുന്നേ തന്നിരുന്നു.. പക്ഷേ ഇത്രക്ക് സീരിയസ് ആണ് എന്ന് അറിയില്ലായിരുന്നു...
ഞങ്ങൾ എല്ലാവരും ഓരോ നുണയും കുശുമ്പും ഒക്കെ പറഞ്ഞ് പരസ്പരം കളിയാക്കിയും ചിരിച്ചും കളിച്ചും ഒരുപാട് നേരം അവിടെ ഇരുന്നു...
പിന്നെ എല്ലാവരും അവരവരുടെ മുറിയിലേക്ക് ഉറങ്ങാൻ ആയി പോയി...നാളത്തെ കാര്യം എന്ത് ചെയ്യും എന്നറിയില്ല.. രാവിലെ പോയി ആഷികയെ കാണണം .. പക്ഷേ നാളെ ഇവിടുന്ന് എല്ലാവരുടെയും കൂടെ സ്ഥലങ്ങൾ കാണാൻ പോകുകയും വേണം.. എങ്ങനെ ഇതിന്റെ ഇടയിൽ നിന്ന് ഒന്ന് ചാടും എന്ന് കരുതി ആലോചിച്ച് നിന്നപ്പോൾ ആണ് ആരൊക്കെയോ ഡോർ തുറന്ന് വരുന്ന ശബ്ദം കേട്ടത്.. ചേട്ടായി ആണല്ലോ.. കൂടെ ജീവനും ജൂലിയും ഉണ്ട്.. ഇവരെന്താ ഈ പാതിരാത്രി ഉറങ്ങാതെ ചെയ്യുന്നത്..
ഞാൻ വേഗം ബെഡിൽ നിന്ന് എണീറ്റു..
"എന്താ ചേട്ടായി..??"
ചേട്ടായി ചുണ്ടിൽ വിരൽ വച്ച് ശൂ എന്ന് കാണിച്ചു എന്നിട്ട് പതുകെ ശബ്ദം താഴ്ത്തി പറഞ്ഞു തുടങ്ങി..
"ഷോൺ നാളെ ഷേർളിയുടെ ബർത്ത്ഡേ ആണ്.. അപ്പോ നമ്മൾ അവൾക്ക് ഒരു സർപ്രൈസ് കൊടുക്കണ്ടേ..."
ആഹാ.. ചേട്ടത്തിയുടെ ബർത്ത്ഡേ ആണോ.. കൊള്ളാം അടിപൊളി.. ഏതായാലും പുള്ളിക്കാരിക്ക് ഭാഗ്യം ഉണ്ട് ഇവിടെ വച്ച് ബർത്ത്ഡേ ആഘോഷികാലോ...
"പിന്നെ എന്തായാലും സർപ്രൈസ് കൊടുക്കണം ചേട്ടായി... എന്തേലും പ്ലാൻ ഉണ്ടോ..??"
"പ്ലാൻ ഒക്കെ ഉണ്ട് ടാ.. ആദ്യം വേണ്ടത് നമുക്ക് അവളുടെ ബർത്ത്ഡേ ഓർമയില്ല എന്ന് അവളെ വിശ്വസിപ്പിക്കണം.. അത്കൊണ്ട് ആരും നാളെ അവളെ വിഷ് ചെയ്യാനോ അബ്നോർമ ൽ ആയിട്ട് പെരുമാറാനോ പാടില്ല.. ഓകെ.. ഞാൻ സാമിനെ വിളിച്ച് പറഞ്ഞിട്ടുണ്ട് അത്കൊണ്ട് അവനും വിഷ് ഒന്നും ചെയ്യില്ല.. എന്താ ഓകെ അല്ലേ.."
"ഡബിൽ ഓക്കേ.. ബാക്കി പ്ലാൻ പറ.."
"ഞാൻ കാർലോയോട് പറഞ്ഞു ഇവിടുത്തെ ഫെയിമസ് റെസ്റ്റോറന്റിൽ ഒരു ഗ്രാൻഡ് സെലിബ്രേഷൻ ഒരുക്കിയിട്ടുണ്ട്.. ഒരു
💬 Comments
View all comments