0%

Chapter Title : Will You Marry Me.?? Part 05 [Rahul Rk]

Author : Rahul RK Read All Parts 656
സർപ്രൈസ് കേക്ക് വെട്ടൽ പിന്നെ ഒരു അടിപൊളി ലഞ്ച്.." "കൊള്ളാം ചേട്ടായി.. അപോ നമ്മൾ കാലത്ത് ഒന്നും അറിയാത്ത പോലെ ഇവിടെ നിന്ന് ഇറങ്ങുന്നു എന്നിട്ട് നേരെ സർപ്രൈസ്..." "എസ്... അപ്പോ ഓകെ ഗുഡ് നൈറ്റ്.. എല്ലാവരും പോയി ഉറങ്ങിക്കോ..." എല്ലാവരും റൂമിൽ നിന്ന് പോയപ്പോൾ ആണ് ഞാൻ ആ കാര്യം ഓർത്തത്.. നാളെ രാവിലെ എനിക്ക് ആഷികയെ കാണാൻ പൊണ്ടെ..?? എങ്ങനെ പോകും.. ചേട്ടത്തിയുടെ പിറന്നാള് ആണ് ഒരിക്കലും മിസ്സ് ചെയ്യാൻ പറ്റില്ല.. പക്ഷേ ആഷികയെ കാണേണ്ടതും അത്യാവശ്യം ആണ്..
വീണ്ടും പരീക്ഷിക്കുക ആണോ കർത്താവേ... ഒരുപാട് നേരം ഞാൻ തിരിഞ്ഞും മറിഞ്ഞും എന്ത് ചെയ്യണം എന്ന് ആലോചിച്ചു കിടന്നു.. ഉറക്കം വന്നതല്ലാതെ ഉത്തരം മാത്രം വന്നില്ല...************ ****************** രാവിലെ തന്നെ ചേട്ടായി ആണ് വിളിച്ച് എനീപ്പിച്ചത്... "ടാ ഷോൺ.. എനീക്ക്‌... പിന്നെ ബോധം ഇല്ലാതെ അവളോട് പോയി ഹാപി ബർത്ത്ഡേ പറയല്ലേ.." "ഇല്ല ചേട്ടായി.." "ഓകെ.. എന്നാ പോയി കുളിച്ചേച്ചും വാ നമുക്ക് വേഗം ഇറങ്ങാം.." ചേട്ടായി മുറിയിൽ നിന്ന് പോയതും ഫോൺ റിംഗ് ചെയ്തതും ഒരുമിച്ച് ആയിരുന്നു.. ഞാൻ ഫോൺ എടുത്ത് നോക്കി.. കാർലോ ആണല്ലോ.. "ഹലോ കാർലോ.." "ഷോൺ.. എന്താ പ്ലാൻ..??" "കാർലോ.. അറിയാലോ ചേട്ടത്തിയുടെ ബർത്ത്ഡേ ആണ്..അത് മിസ്സ് ചെയ്യാൻ പറ്റില്ല.. നമുക്ക് അത് കഴിഞ്ഞിട്ട് പോകാം അല്ലാതെ വേറെ വഴിയില്ല.." "ഓകെ ഷോൺ.. നീ പറഞ്ഞാൽ മതി.." ഇതല്ലാതെ വേറേ വഴിയില്ല.. ലഞ്ച് കഴിച്ചു കഴിഞ്ഞാൽ ഉടനെ ചാടാം... ഞാൻ വേഗം എഴുന്നേറ്റ് കുളിച്ച് റെഡി ആയി.. അപ്പോളേക്കും മറ്റുള്ളവരും റെഡി ആയിരുന്നു.. ചേട്ടത്തി ആണെങ്കിൽ ഒന്നും അറിയാതെ സാധാരണ പോലെ ഏതോ സ്ഥലം കാണാൻ പോകുന്നു എന്ന മട്ടിൽ നിൽക്കുന്നു... ചേട്ടായിക്ക്‌ നല്ല ടെൻഷൻ ഉണ്ട് എന്ന് തോന്നുന്നു മുഖം കണ്ടിട്ട്... ജൂലി എന്നെ നോക്കി കണ്ണുകൊണ്ട് ഓരോന്ന് കാണിക്കുന്നുണ്ട്.. ഞാൻ ഫോൺ എടുത്ത് അവൾക്ക് മെസ്സേജ് അയച്ചു ഞാൻ ഉച്ചക്ക് ആണ് പോകുന്നത് എന്ന് പറഞ്ഞ്.. അത് കേട്ടപ്പോൾ അവളും ഓകെ ആയി.. കുറച്ച് കഴിഞ്ഞപ്പോൾ കാർലോ

💬 Comments

View all comments