0%

Chapter Title : Will You Marry Me.?? Part 05 [Rahul Rk]

Author : Rahul RK Read All Parts 657
വന്നു.. അദ്ദേഹത്തോടു ചേട്ടായി മുന്നേ എല്ലാം പറഞ്ഞിരുന്നു.. അങ്ങനെ ഞങ്ങൾ എല്ലാവരും ജീപ്പിൽ കയറി യാത്ര തുടർന്നു.. ഒരു സൂ കാണാൻ ആണ് പോകുന്നത് എന്നാണ് ചെട്ടത്തിയോട് പറഞ്ഞിരിക്കുന്നത്.. ഇടയ്ക്ക് ചേട്ടത്തി മാറി മാറി ഞങളെ ഒക്കെ നോക്കുന്നുണ്ട്. ചിലപ്പോ ആരും എന്താ വിഷ് ചെയ്യാത്തത്‌ എന്ന് കരുതിക്കാണും പാവം.. അധികം വൈകാതെ തന്നെ ജീപ്പ് റസ്റ്റോറന്റിൽ മുന്നിൽ എത്തി.. ഞങ്ങൾ എല്ലാവരും വണ്ടിയിൽ നിന്നും ഇറങ്ങി.. ചേട്ടത്തി കഥയൊന്നും മനസ്സിലാകാതെ അന്തം വിട്ട് നിൽക്കുകയാണ്...
ഞങ്ങൾ എല്ലാവരും ഉള്ളിലേക്ക് കയറി.. സത്യത്തിൽ എന്താണ് കാർലോയും ചേട്ടായിയും കൂടി ഇവിടെ ഒരുക്കിയത് എന്ന് ഞങ്ങൾക്കും അറിയില്ലായിരുന്നു.. ഉള്ളിലേക്ക് കയറിയതും വെളുത്ത ഭംഗിയുള്ള രണ്ട് മാലാഖ കുഞ്ഞുങ്ങൾ ചേട്ടത്തിക്ക്‌ ഓരോ റോസാപ്പൂ നൽകി സ്വാഗതം അറിയിച്ചു.. ഏകദേശം പുള്ളികാരിക്ക്‌ ഒരു ഐഡിയ കിട്ടികാണും എന്ന് തോന്നുന്നു.. വീണ്ടും അകത്തേക്ക് ചെന്നപ്പോൾ ശരിക്കും ഞങ്ങൾ പോലും ഞെട്ടിപ്പോയി അവിടെ ഒരു ചുമർ നിറയെ ചേട്ടത്തിയുടെ ഫോട്ടോകൾ.. അതിനു ചുവടെ റോസാപ്പൂക്കൾ കൊണ്ട് ഹാപ്പി ബർത്ത്ഡേ എന്ന് എഴുതിയിരിക്കുന്നു.. നിറയെ ബലൂണുകൾ തറയിൽ മുഴുവൻ ഒഴുകി നടക്കുന്നു... എല്ലാത്തിനും മധ്യത്തിൽ വലിയ ഒരു രണ്ടു നില കേക്കും ഉണ്ടായിരുന്നു... എല്ലാം കൂടെ കണ്ടപ്പോൾ ചേട്ടത്തി ആകെ കിളി പറന്ന അവസ്ഥയിൽ എത്തിയിരുന്നു... പിന്നെ ഒട്ടും വൈകിയില്ല ഞങ്ങൾ എല്ലാവരും ചേർന്ന് ഒരുമിച്ച് പാടി.. ഹാപ്പി ബർത്ത്ഡേ ഷേർളി ചേട്ടത്തി.... അങ്ങനെ അൽഭുതവും അമ്പരപ്പും ഒക്കെ കഴിഞ്ഞ് കേക്ക് മുറി ചടങ്ങിലേക്ക് കടക്കാൻ ആയി.. ചേട്ടായി ജൂലിയോട് പറഞ്ഞു.. "ജൂലി.. സാമിനു വീഡിയോ കാൾ ചെയ്യ്.." ജൂലി അപ്പോൾ തന്നെ ഫോൺ എടുത്ത് അവളുടെ കെട്ടിയവനെ വിളിച്ചു... അങിനെ സാമും ചേട്ടത്തിക് ബർത്ത്ഡേ വിഷ് ചെയ്തു.. പിന്നെ ചേട്ടത്തി കേക്ക് മുറിച്ച് ആദ്യം ചേട്ടായിക്കും പിന്നെ മിന്നു മോൾക്കും പിന്നെ ഞങ്ങൾക്ക് ഓരോരുത്തർക്കും തന്നു... അതിനിടയിൽ ഞങ്ങൾ കേക്ക് വാരി തേക്കലും ബലൂൺ പോട്ടിക്കലും ഒക്കെ ഉണ്ടായിരുന്നു... എല്ലാം എൻജോയ് ചെയ്യുന്നുണ്ട് എങ്കിലും എന്റെ മനസ്സ് അപ്പോളും പാളം തെറ്റിയ നിലയിൽ തന്നെ ആയിരുന്നു...

💬 Comments

View all comments