Chapter Title : Will You Marry Me.?? Part 05 [Rahul Rk]
എത്ര തവണ ഇതിനിടക്ക് ഞാൻ വാച്ചിൽ നോക്കി എന്ന് എനിക്ക് പോലും അറിയില്ല...
അങ്ങനെ ലഞ്ച് റെഡി ആയി എന്ന് അവിടത്തെ സ്റ്റാഫ് വന്ന് പറഞ്ഞപ്പോൾ ഞങ്ങൾ എല്ലാവരും ഡൈനിങ് ഏരിയയിലെ ക്ക് നടന്നു.. വിശാലമായ ആ മുറിയുടെ ഒത്ത നടുക്ക് ഒരു വലിയ മേശ അതിൽ എന്തൊക്കെയോ വിഭവങ്ങൾ.. ഞങൾ എല്ലാവരും കേക്ക് ഒക്കെ കഴിച്ചിരുന്നു എങ്കിലും നല്ല വിശപ്പ് ഉണ്ടായിരുന്നു..
ഞാൻ നോൺ വെജ് വിഭവങ്ങൾ മാത്രം ആണ് കഴിച്ചത്.. ബാക്കിയുള്ളവർ എല്ലാം ട്രൈ ചെയ്തു എന്ന് തോന്നുന്നു...
അങ്ങനെ വളരെ വിശാലമായി ഭക്ഷണം ഒക്കെ കഴിച്ച് കഴിഞ്ഞു..
ഇനി എങ്ങനെയെങ്കിലും ആഷികയെ കാണാൻ അവളുടെ ഹോട്ടലിൽ പോകാൻ ഉള്ള ഐഡിയ ആലോചിച്ച് നിന്നപ്പോൾ ആണ് ചേട്ടായി അടുത്ത ബോംബ് പൊട്ടിച്ചത്...
ഇവിടെ അടുത്ത് ഏതോ തിയേറ്ററിൽ റോമിയോ ആൻഡ് ജൂലിയറ്റ് നാടകം നടക്കുന്നുണ്ട് എന്നും അവിടെ പോയി അത് കാണാം എന്നും ആണ് പുള്ളി പറയുന്നത്...
നാടകം കാണാൻ പോയാൽ എന്തായാലും ഇന്ന് ആഷികയെ കാണാൻ പറ്റില്ല..
കുറെ നേരം ആലോചിച്ചു ആലോചിച്ച് അവസാനം ഒരു ഐഡിയ കിട്ടി.. പക്ഷേ ചീറ്റി പോകാനും ചാൻസ് ഉണ്ട്.. എന്തായാലും പറയാൻ തന്നെ തീരുമാനിച്ചു . ഞാൻ ചെട്ടായിയുടെ അടുത്തേക്ക് ചെന്നു..
"ചേട്ടായി.."
"ആഹ്.. എന്താ ഷോൺ..??"
"ചേട്ടായി എനിക്ക് ഒന്ന് ഹോട്ടൽ വരെ പോണം.."
"അതെന്താ..?"
"ഓഫീസിൽ നിന്നും ഒരു കോൾ വന്നിരുന്നു.. ഒരു ഫയൽ സെന്റ് ചെയ്യണം അത് എന്റെ ലാപ്ടോപ്പിൽ ആണ് അപോ ഞാൻ മുറിയിൽ പോയി അത് സെന്റ് ചെയ്തിട്ട് തീയേറ്ററിലേക്ക് വന്നോളാം നിങ്ങള് പൊയ്ക്കോളൂ.."
ചേട്ടായി ഒന്ന് ആലോചിച്ച് നിന്ന ശേഷം പറഞ്ഞു..
"ശരി നീ എന്നാ ജീപ്പ് എടുത്ത് പൊക്കോ.. കാർലോ ഉണ്ടല്ലോ ഞങൾ ടാക്സി വിളിച്ച് പോക്കൊളാം.."
"ഓകെ ചേട്ടായി.."
അപ്പോൽ എന്റെ ഉള്ളിൽ ഉണ്ടായ സന്തോഷത്തിന് കണക്കില്ലയിരുന്നു.. ജീപ്പ് എടുക്കട്ടെ എന്ന് എങ്ങനെ ചോദിക്കും എന്ന് കരുതി നിന്നപ്പോൾ ആണ് ചേട്ടായി അത് ഇങ്ങോട്ട് പറഞ്ഞിരിക്കുന്നു..
ഞാൻ കാർലോയുടെ കയ്യിൽ നിന്നും താക്കോൽ വാങ്ങി..
"സൂക്ഷിച്ച്
💬 Comments
View all comments