0%

Chapter Title : Will You Marry Me.?? Part 05 [Rahul Rk]

Author : Rahul RK Read All Parts 659
ഓടിക്കണം.. ഇവിടെ ട്രാഫിക്ക് റൂൾസ് എല്ലാം ഭയങ്കര സ്ട്രിക്റ്റ് ആണ്.." "ഓകെ കാർലോ.." ഞാൻ ജൂലിയെ നോക്കി ഒന്ന് കണ്ണടച്ച് കാണിച്ചു.. അവൾ ഒരു തംസ്‌ അപ് തന്നു.. ഞാൻ വേഗം വണ്ടിയിൽ കയറി വണ്ടി സ്റ്റാർട്ട് ആക്കി.. സത്യത്തിൽ ഇത് ഓടിക്കാൻ ഉള്ളിൽ ചെറിയ ഒരു ഭയം ഉണ്ട് പക്ഷെ എന്റെ ലക്ഷ്യത്തിന്റെ വലുപ്പം നന്നായി അറിയുന്നത് കൊണ്ട് എന്ത് പ്രതിബന്ധങ്ങൾ നേരിടാനും ഞാൻ തയ്യാറായിരുന്നു... ജീപ്പ്‌ റോഡിലൂടെ കുതിച്ച് പാഞ്ഞു കൊണ്ടിരുന്നു.. കുഴപ്പം ഒന്നും ഉണ്ടാകാതെ ഞാൻ ഹോട്ടൽ മെട്രോയിൽ എത്തി.. പടികൾ എല്ലാം ഓടി കയറി ഞാൻ റിസപ്ഷനിൽ ചെന്നു.. ഭാഗ്യം തിരക്ക് ഇല്ല.. അന്ന് ഞാൻ സംസാരിച്ച ആൾ തന്നെ ആയിരുന്നു.. ഞാൻ വേഗം അയാളുടെ അടുത്തേക്ക് ചെന്നു... "ഹായ്.. എന്നെ ഓർമയില്ലേ ഞാൻ ഇന്നലെ വന്നിരുന്നു ആഷിക കശ്യപിന്റെ റൂം അന്വേഷിച്ച്.. ഇപ്പൊ കാണാലോ അല്ലേ.. എത്രയാ റൂം നമ്പർ..??" "സോറി സാർ.. അവർ ആ റൂം വേക്കേറ്റ് ചെയ്തു..."
അത് എന്നിൽ വലിയ ഒരു നടുക്കം ആണ് ഉണ്ടാക്കിയത്.. കയ്യെത്തും ദൂരത്ത് എത്തിയിട്ട് വീണ്ടും..... "വേക്കേറ്റ് ചെയ്തെന്നോ..?? എപ്പോൾ..??" "ഇന്ന് രാവിലെ ആയിരുന്നു സാർ.." എല്ലാം കൈ വിട്ട് പോവുകയാനല്ലോ കർത്താവേ.. ഞാൻ തിരിഞ്ഞ് നടക്കാൻ തുടങ്ങിയതും അയാൾ എന്നെ വിളിച്ചു.. "സാർ.. സാർ പറഞ്ഞതനുസരിച്ച് അവർ വന്നപ്പോ ഞാൻ ഇന്നലെ നിങ്ങൾ കാണാൻ വന്ന കാര്യം പറഞ്ഞിരുന്നു.. അത്കൊണ്ട് പോകുന്നതിന് മുൻപ് നിങ്ങള് വരുകയാണെങ്കിൽ തരാൻ വേണ്ടി ഒരു കത്ത് അവർ ഇവിടെ ഏൽപ്പിച്ചിരുന്നു ഇതാ സാർ.." ഞാൻ ഓടിച്ചെന്നു അയാളുടെ കയ്യിൽ നിന്നും ആ കത്ത് വാങ്ങിച്ചു.. സത്യത്തിൽ കത്തിലെ മടക്കുകൾ നിവർത്തുമ്പോൾ എന്റെ കൈ വി റക്കുകയായിരുന്നു.... ഞാൻ കത്ത് നിവർത്തി വായിക്കാൻ തുടങ്ങി... "പ്രിയപ്പെട്ട ഷോൺ... താൻ എന്നെ തേടി വരും എന്നും ഈ കത്ത് വായിക്കും എന്നും എനിക്കറിയാം.. അല്ലെങ്കിലും പണ്ട് മുതൽക്കേ താൻ എന്നെ ആണല്ലോ തേടി വന്നിട്ടുള്ളത് ഞാൻ ഒരിക്കൽ പോലും തന്നെ തേടി വന്നിട്ടില്ലല്ലോ.... കഴിഞ്ഞ ദിവസം യാധൃഷ്ചികം

💬 Comments

View all comments