0%

Chapter Title : Will You Marry Me.?? Part 05 [Rahul Rk]

Author : Rahul RK Read All Parts 640
എങ്കിലും എനിക്ക് അങ്ങനെയേ പറയാൻ സാധിക്കൂ.. "ഞാൻ ഇപ്പൊ വരാം.." പതിയെ ഞാൻ അവിടെ നിന്നും റൂമിലേക്ക് പോന്നു... മനസ്സ് വല്ലാതെ അസ്വസ്ഥം ആണ്.. സമാധാനം വീണ്ടും നഷ്ടപ്പെട്ടിരിക്കുന്നു.. അവളുടെ മുഖം വീണ്ടും വീണ്ടും മനസ്സിലേക്ക് വരുന്നു.. എന്ത് ചെയ്യണം എന്ന് അറിയില്ല.. എന്തിനാണ് കർത്താവേ ഇപ്പൊ ഇങ്ങനെ ഒരു പരീക്ഷണം.. പെട്ടന്ന് ആരോ മുറിയുടെ കതക് തുറക്കുന്ന ശബ്ദം കേട്ടു... ജൂലി ആണ്.. അവള് മുറിക്കുള്ളിലേക്ക്‌ വന്ന് എന്റെ അരികെ ബെഡിൽ ഇരുന്നു... അവള് ഒന്നും പറയുന്നില്ല.. പക്ഷേ എന്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ച് നോക്കുന്നു.. അത് എന്നിൽ തെല്ല് ഭയം ഉണ്ടാക്കി.. "എന്താ ജൂലി..??" "ഷോൺ.. നിനക്ക് മറ്റുള്ളവരെ കള്ളം പറഞ്ഞ് പറ്റിക്കാൻ സാധിക്കുമായിരിക്കും പക്ഷേ എന്നോട് അത് വേണ്ട.. നിന്റെ മുഖം മാറിയത് ഞാൻ മനസ്സിലാക്കി ല്ല എന്നാണോ നീ കരുതിയത്... പറ താഴെ പോയിട്ട് എന്തുണ്ടായി.. ആരാ നിന്നെ കാണാൻ വന്നത്..." "അത്.... ജൂലി... " "ഷോൺ എനിക്ക് മറ്റൊരു കള്ളം അല്ല.. സത്യം ആണ് അറിയേണ്ടത്.. ആരാ താഴെ വന്നത്..??" ഇനിയൊന്നും അവളോട് മറച്ചു വക്കുന്നതിൽ അർത്ഥം ഇല്ല എന്ന് തോന്നി.. സത്യം അറിയാൻ അവൾക്കും അവകാശം ഉണ്ട്.. "ഷോൺ പറ..." "ആഷിക..." രണ്ടുവർഷത്തിന് ശേഷം ആ പേര് വീണ്ടും കേട്ടപ്പോൾ അവളുടെ ഉള്ളിലും ഉണ്ടായ നടുക്കം എനിക്ക് അവളുടെ മുഖത്ത് കാണാമായിരുന്നു.. "ഷോൺ.."
"അതേ ജൂലി.. അവൾ തന്നെ... ആഷിക.." അവള് നോട്ടം എന്റെ മുഖത്ത് നിന്നും മാറ്റി വിജനതയിൽ നോക്കി എന്തോ ആലോചിച്ച് നിന്നു.. പെട്ടന്ന് സ്വബോധം വീണ്ടു കിട്ടിയ പോലെ എന്നോട് ചോദിച്ചു.. "നിങ്ങള് തമ്മിൽ... നിങൾ തമ്മിൽ കണ്ടോ..??" "ഇല്ല.. അവൾ എന്നെ കുറിച്ച് ജസ്റ്റ് അന്വേഷിച്ച് തിരികെ പോയി.." ജൂലി വീണ്ടും എന്തൊക്കെയോ ആലോചിച്ച് ഇരിക്കുന്നു.. എനിക്കും എന്ത് പറയണം എന്ന് പറയാൻ പറ്റാത്ത അവസ്ഥ.. "ഷോൺ.. ഇത്രയും കാലത്തിനു ശേഷം അവൾ എന്തിന്.. വീണ്ടും..??" സത്യത്തിൽ അത് ഞാൻ എന്നോട് തന്നെ ഇതിനോടകം ആയിരം തവണ ചോദിച്ചിരുന്നു.. എന്നാൽ ഉത്തരം മാത്രം കിട്ടിയില്ല.. പക്ഷേ ജൂലിയെ ആശ്വസിപ്പിക്കേണ്ടത് എന്റെ കടമയാണ്.. "അറിയില്ല ജൂലി.. ചിലപ്പോൾ യാധൃശ്ചികം ആയി കണ്ടപ്പോൾ ജസ്റ്റ് വെറുതെ..." ജൂലി മറുപടി ഒന്നും പറഞ്ഞില്ല.. പക്ഷേ എന്തോ വലിയ ആലോചനയിൽ ആണ്..ഇവൾ എന്താണ് ഈ ചിന്തിച്ച് കൂട്ടുന്നത് എന്ന് മനസ്സിലാകുന്നില്ല ല്ലോ... "എനിക്ക്

💬 Comments

View all comments