Chapter Title : Will You Marry Me.?? Part 05 [Rahul Rk]
അങ്ങനെ തോന്നുന്നില്ല ഷോൺ.."
"എന്താ..??"
"അവള് അങ്ങനെ യാദൃശ്ചികം ആയി വന്നതാണ് എന്ന് തോന്നുന്നില്ല.."
"പിന്നെ..??"
"എനിക്ക് തോന്നുന്നു... ഷോൺ.. അവൾ നിന്നെ തേടി വന്നതാണ് എന്ന്.."
"ജൂലി..."
അവളുടെ പെട്ടന്നുള്ള ആ പറച്ചിൽ എനിക്ക് വലിയ ഒരു ഷോക്ക് ആയിരുന്നു.. ഇതാണോ ഇവൾ ഇത്ര നേരം ചിന്തിച്ച് കൂട്ടിയത്.. ഒരിക്കലും അങ്ങനെ ആകാൻ വഴിയില്ല.. ഇനി അങ്ങനെ ആണെങ്കിലോ..??
"പിന്നെ എന്തിനാ അവൾ എന്നെ കാണാതെ തിരികെ പോയത്..??"
"അവള് നോക്കുമ്പോൾ നീ ഫാമിലി ആയി എൻജോയ് ചെയ്ത് സുഖമായി ജീവിക്കുന്നു.. അത്കൊണ്ട് ഒരു ശല്യം ആവണ്ട എന്ന് കരുതി തിരികെ പോയതായിരിക്കും..."
"ജൂലി.. നിന്റെ നിഗമനങ്ങൾ ഒക്കെ വളരെ നന്നായിരിക്കുന്നു.. പക്ഷേ ഇപ്പോ ഈ ഡിറ്റക്ടീവ് കളി ഒന്നും വേണ്ട.. വാ നമുക്ക് പുറത്തേക്ക് പോകാം.."
ഞാൻ പുറത്തേക്ക് പോകാൻ എണീറ്റതും ജൂലി എന്റെ കയ്യിൽ പിടിച്ചു...
"ഷോൺ..."
"എന്താ ജൂലി...??"
"നീ അവളെ പോയി കാണണം.."
"ജൂലി നീ എന്ത് പ്രാന്താ ഈ പറയുന്നത്.."
"ഷോൺ ഞാൻ പറയുന്ന പോലെ ചെയ്യ്.. എന്റെ മനസ്സ് പറയുന്നു ഈ കഥയിൽ തീർച്ചയായും അവൾക്കും ചിലത് പറയാൻ ഉണ്ടാകും.."
ഞാൻ ഒന്നും മിണ്ടാതെ ബെഡിലേക്ക് തന്നെ ഇരുന്നു...
സത്യത്തിൽ എന്ത് മറുപടി പറയണം എന്ന് എനിക്കറിയില്ലായിരുന്നു..
ജൂലി പറയുന്ന പ്രാന്തിന് കൂട്ട് നിൽക്കാൻ ആവില്ല.. അവൾ എന്നെ തേടി വന്നെങ്കിൽ എന്നെ കാണാതെ ഒരിക്കലും പോവില്ലായിരുന്നു.. വേണ്ട.. എല്ലാം വച്ചവസാനിപ്പിച്ചത് ആണ്... ഇനി ഒന്നും പൊടി തട്ടി എടുക്കേണ്ട.. അത് ദോഷം ചെയ്യും.. എല്ലാവർക്കും...
പക്ഷേ ഞാൻ എന്റെ ബുദ്ധികൊണ്ട് കൊണ്ട് ചിന്തിക്കുന്നത് ആയിരുന്നില്ല എന്റെ മനസ്സ് പറയുന്നത്... ജൂലി പറയുന്നതാണ് ശരി.. അവളെ കണ്ടുപിടിക്കണം.. അവൾക്ക് പറയാൻ ഉള്ളത് കേൾക്കണം..
ഞാൻ ഒരിക്കൽ കൂടി ജൂലിയുടെ മുഖത്തേക്ക് നോക്കി...
"എനിക്കറിയാം ഷോൺ.. നിനക്കും അവളെ കാണാൻ ആഗ്രഹം ഉണ്ട് എന്ന്.. ചെല്ല്.. പോയി അവളെ കാണ്..."
പുഞ്ചിരിച്ച് കൊണ്ടാണ് അവൾ ഇത്രയും പറഞ്ഞ് നിർത്തിയത്..
"ശരി.. ഞാൻ പോയി കാണാം... പോയി കണ്ടിട്ട് അവളുടെ കഥയും കേട്ടിട്ട് തിരിച്ച് വന്ന് പറഞ്ഞു തരാം പോരെ..."
"മതി..."
ഇതിനും പുഞ്ചിരി കൊണ്ട് മറച്ച ഒരു ഉത്തരം ആണ് അവൾ തന്നത്..
"പക്ഷേ ഒരു കാര്യം.. നമ്മൾ രണ്ടാളും അല്ലാതെ വേറെ ഒരാളും ഈ കാര്യങ്ങൾ ഒന്നും അറിയരുത്.."
"ഓകെ.."
ഞാൻ
💬 Comments
View all comments