0%

Chapter Title : Will You Marry Me.?? Part 05 [Rahul Rk]

Author : Rahul RK Read All Parts 642
എന്റെ മനസ്സിൽ പ്ലാനിംഗ് നടത്താൻ ആരംഭിച്ചു.. എവിടെ പോയി അന്വേഷിക്കും അവളെ.. എങ്ങനെ കണ്ടെത്തും.. ഇത്രയും വലിയ നഗരത്തിൽ അവളെ എങ്ങനെ കണ്ടെത്താൻ ആണ്.. ഒരുപക്ഷേ അവൾ തിരികെ പോയിട്ടുണ്ടെങ്കിൽ..?? എന്തൊക്കെ ആയാലും ഒന്നുറപ്പാണ് എനിക്ക് ഒരു സഹായം അത്യാവശ്യം ആണ്.. പണ്ട് രാജസ്ഥാനിൽ ഭുവൻ എന്നെ സഹായിച്ച പോലെ ഇവിടെയും ഒരാൾ... കാർലോക്ക്‌ അല്ലാതെ വേറെ ആർക്കും എന്നെ സഹായിക്കാൻ ആവില്ല.. ഞാൻ ജൂലിയും ഒത്ത് മുറിക്ക് പുറത്തിറങ്ങി.. കുറച്ച് നേരം ഒക്കെ മറ്റുള്ളവരുടെ കൂടെ ഒക്കെ ഇരുന്ന് സംസാരിച്ച ശേഷം ഒന്ന് പുറത്ത് പോണം എന്ന് പറഞ്ഞ് ഞാൻ ഹോട്ടലിന്റെ മുന്നിലേക്ക് ഇറങ്ങി.. കുത്തി കുത്തിയുള്ള ചോദ്യങ്ങൾ ഒരുപാട് ഉയർന്നു വന്നു എങ്കിലും ജൂലി കൂടി സപ്പോർട്ടിന് ഉള്ളത് കൊണ്ട് ആർക്കും സംശയം ഒന്നും തോന്നിയില്ല...
ഞാൻ ഹോട്ടലിലെ വെയ്റ്റിംഗ് ലോഞ്ചിൽ ഇരുന്ന് കാർലോക്ക്‌ ഫോൺ ചെയ്തു ... "എന്താ ഷോൺ..." "കാർലോ.. എനിക്ക് നിങ്ങളെ അത്യാവശ്യം ആയി ഒന്ന് കാണണം ദയവായി ഹോട്ടൽ വരെ ഒന്ന് വരാവോ..??" "അതിനെന്താ ഷോൺ.. ഒരു പത്ത് മിനിറ്റ്.." ഞാൻ അവിടെ കിടന്ന ഒരു മാസിക എടുത്ത് വെറുതെ നോക്കിക്കൊണ്ടിരുന്നു.. ഒരു 15 മിനിറ്റ് കഴിഞ്ഞപ്പോൾ കാർലോയുടെ കാൾ വന്നു... "ഷോൺ ഞാൻ ഹോട്ടലിന് മുന്നിൽ ഉണ്ട് നീ എവിടെ..??" "ഞാൻ വെയ്റ്റിംഗ് ലോഞ്ചിൽ ഉണ്ട് അങ്ങോട്ട് വരൂ.." "ഓകെ..." അധികം വൈകാതെ തന്നെ കാർലോ അങ്ങോട്ട് വന്നു.. അദ്ദേഹം എന്റെ തൊട്ടടുത്തുള്ള ചെയറിൽ ഇരിക്കുകയും ചെയ്തു... "എന്ത് പറ്റി ഷോൺ.. എന്താ കാണണം എന്ന് പറഞ്ഞത്..??" "കാർലോ.. എനിക്ക്.. എനിക്ക് ചിലത് പറയാൻ ഉണ്ട്.." "പറഞ്ഞോളൂ ഷോൺ.." ഞാൻ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്ത കഥ മുഴുവൻ കാർലോയോട് വിവരിച്ചു... എല്ലാം വളരെ വിശദമായി കേട്ട ശേഷം കുറച്ച് നേരത്തെ മൗനത്തിനു ശേഷം കാർലോ തുടർന്നു... "നിനക്ക് ഇത്ര വലിയ ഒരു ഫ്ലാഷ് ബാക്ക് ഉണ്ട് എന്ന് എനിക്കറിയില്ലായിരുന്നു ഷോൺ..." "ഞാനും മറക്കാൻ ശ്രമിക്കുന്ന ദിവസങ്ങൾ ആണ് അതെല്ലാം...." "അപ്പോ ആ കുട്ടി ആണല്ലേ ഇവിടെ ഇപ്പൊ നിന്നെ അന്വേഷിച്ചത് വന്നത്..." "അതേ കാർലോ.. എനിക്ക് അവളെ വീണ്ടും കാണണം.. അതിനു എന്നെ സഹായിക്കുമോ എന്ന് ചോദിക്കാൻ ആണ് ഞാൻ നിങ്ങളോട് വരാൻ പറഞ്ഞത്.." കാർലോ കുറച്ച് നേരം ഒന്നും മിണ്ടിയില്ല.. പിന്നെ പറഞ്ഞു... "ഷോൺ.. നീ ശരിക്കും

💬 Comments

View all comments