0%

Chapter Title : Will You Marry Me.?? Part 05 [Rahul Rk]

Author : Rahul RK Read All Parts 646
അവലുമൊത്തുള്ള ഓരോ കുഞ്ഞു നിമിഷങ്ങളും എനിക്ക് ഏറെ വിലപ്പെട്ടതായിരുന്നു.. ഞാൻ അവയിൽ നിന്നും കണ്ടെത്തിയിരുന്ന സന്തോഷം അതിരറ്റത് ആയിരുന്നു.. ഒരിക്കലും എന്റെ ഇഷ്ടം ഞാൻ അവളെ അറിയിച്ചിരുന്നില്ല.. അറിയിക്കാൻ തുടങ്ങിയ നിമിഷത്തിൽ ആണ് പ്രണയത്തിന് ഉള്ള അവളുടെ എതിർപ്പും പുച്ഛവും എല്ലാം വീണ്ടും അവളിൽ നിന്ന് തന്നെ കേൾക്കേണ്ടി വന്നത്.. പിന്നെ പറയാൻ തോന്നിയില്ല.. എല്ലാം വിട്ട് വീട്ടിൽ തിരിച്ചെത്തിയപ്പോൾ എല്ലാവരും ഒരുപാട് ഉപദേശിച്ചു.. അവളെ ഓർത്ത് ഇനി ജീവിതം പാഴാക്കരുത് എന്നു അവൾക്ക് അവളുടെ ജീവിതത്തിന്റെ സ്വാതന്ത്ര്യം നൽകണം എന്നും പറഞ്ഞ്.. ശരിയാണ് ഞാൻ ഇനിയും അവളെ ശല്ല്യം ചെയ്യുന്നതിൽ അർത്ഥം ഇല്ല.. പക്ഷേ എത്ര ശ്രമിച്ചിട്ടും എനിക്കവളെ മറക്കാൻ ആയില്ല... ഒരിക്കൽ കൂടി വീണ്ടും കാണണം എന്നും എന്റെ ഉള്ളിലെ ഇഷ്ടം തുറന്ന് പറയണം എന്നും ഞാൻ തീരുമാനിച്ചു.. പക്ഷേ എനിക്ക് അവളെ കുറിച്ച് ഒന്നും അറിയില്ല.. യു കെയിൽ പോകുന്നു എന്ന് പറഞ്ഞാണ് അവസാനമായി ഞങൾ തമ്മിൽ പിരിയുന്നത്.. പല വഴികളിലൂടെയും അവളെ ഞാൻ അന്വേഷിക്കാൻ ശ്രമിച്ചു.. നടന്നില്ല.. അവസാനം ഞാൻ യു കെയിൽ നിന്നും പബ്ലിഷ് ചെയ്യുന്ന എല്ലാ ട്രാവൽ ജേണലുകലും തെടിപിടിച്ച് വായിക്കാൻ തുടങ്ങി.. ദിവസങ്ങളോളം ഞാൻ കമ്പ്യൂട്ടറിന് മുന്നിൽ ചിലവഴിച്ചു.. പ്രാന്തമായ ഒരു മാനസിക ഘട്ടത്തിലൂടെ ആയിരുന്നു ഞാൻ കടന്നു പോയി കൊണ്ടിരുന്നത്.. അങ്ങനെ അവസാനം ഒരുപാട് റിസേർച്ച് ഒക്കെ നടത്തി അവൾ ജോലി ചെയ്യുന്ന മാഗസിൻ ഞാൻ കണ്ടെത്തി... അതിനു ശേഷം അവരുടെ കോൺടാക്ട് വിവരങ്ങൾ എല്ലാം തപ്പിയെടുത്ത് ഞാൻ അവരെ കോൺടാക്ട് ചെയ്തു... "എന്നിട്ട്..??" വളരെ ആകാംക്ഷയോടെ ആണ് കാർലോ അത് ചോദിച്ചത്... ഞാൻ വീണ്ടും തുടർന്നു... ഒരുപാട് കോളുകൾക്കും മെയിലുകൾക്കും ശേഷം ഞാൻ അവസാനം ആഷികയുമായി സംസാരിക്കാൻ ഉള്ള അവസരം കണ്ടെത്തി.. "എന്നിട്ട് നിങൾ തമ്മിൽ സംസാ രിച്ചോ..??" ഞാൻ ഒന്ന് പുഞ്ചിരിച്ച ശേഷം വീണ്ടും തുടർന്നു ... ഇല്ല.... എന്നോട് സംസാരിക്കാൻ അവൾക്ക് താൽപര്യം ഇല്ല എന്ന മെസ്സേജ് ആണ് എനിക്ക് അവസാനമായി കിട്ടിയത്..
"അതെന്ത് പറ്റി..?? നിങ്ങൾ ഒന്നുമില്ലെങ്കിലും ഫ്രണ്ട്സ് ആയിരുന്നില്ലേ..??" "എന്തിനായിരുന്നു അന്ന് അവൾ എന്നെ അവോയിഡ് ചെയ്തത് എന്ന് എനിക്ക് ഇപ്പോളും അറിയില്ല.. കാർലോ പറഞ്ഞ പോലെ ഞങ്ങൾ ഫ്രണ്ട്സ് ആയിരുന്നല്ലോ... ആ സംഭവത്തിന് ശേഷം ഞാൻ വീണ്ടും കടുത്ത ഡിപ്പ്രശനിലേക്ക്‌ പോയി.. ആരോടും ഒന്നും മിണ്ടാതെ വീട്ടിൽ തന്നെ മുറിയടച്ച് ഇരിപ്പായി...

💬 Comments

View all comments