0%

Chapter Title : Will You Marry Me.?? Part 05 [Rahul Rk]

Author : Rahul RK Read All Parts 1.5K
ചെന്നു.. കാർലോ അവരോട് കാര്യം പറയുകയും ഒരു തവണ കൂടി സി സി ക്യാമറാ ദൃശ്യങ്ങൾ കാണിക്കണം എന്നും ആവശ്യപ്പെട്ടു.. കാർലോക്ക്‌ ഈ ഹോട്ടലും ആയി നല്ല ഒരു ബന്ധം ഉണ്ട്.. അത് കൊണ്ട് അവർ വീണ്ടും ഞങ്ങളെ കൺട്രോൾ റൂമിൽ പോകാൻ അനുവദിച്ചു.. ഞാനും കാർലോയും വീണ്ടും കൺട്രോൾ റൂമിനകത്ത് കയറി.. അവർ എനിക്ക് ഹോട്ടലിലെ എൻട്രൻസ് മുതൽ പാർക്കിംഗ് ലോട്ട്‌ വരെ ഉള്ള എല്ലാ ഔട്ട്‌ഡോർ ക്യാമറകളും കാണിച്ചു.. ഏകദേശ സമയം പറഞ്ഞപ്പോൾ അവർ ആ സമയത്തെ വിഷ്വൽസ് കാണിച്ചു.. അങ്ങനെ അവസാനം അവൾ വന്നത് ഒറ്റക്കാണ് എന്നും , ഒരു ടാക്സി കാറിൽ ആണ് വന്നത് എന്നും മനസ്സിലായി... ടി മാക്സ് എന്ന് പറയുന്ന ഒരു ഏജൻസിയുടെ കാബ് ആണ്.. പക്ഷേ അതിന്റെ പുറകിലെ ഗ്ലാസ്സിൽ എഴുതിയിരിക്കുന്ന നമ്പർ വ്യക്തമായി കാണുന്നില്ല.. ഞാൻ ഏതായാലും ഫോൺ എടുത്ത് അതിന്റെ ഒരു ഫോട്ടോ എടുത്തു... കൺട്രോൾ റൂമിൽ ഉള്ള സ്റ്റാഫുകളോട് നന്ദി പറഞ്ഞ് ഞങൾ പുറത്തേക്ക് നടന്നു.. "ഇനി എന്താ ഷോൺ അടുത്തത്..??"
"പറയാം.." ഞാൻ ഫോണിൽ ഗൂഗിൽ മാപ്പ് ഓപ്പൺ ആക്കി എന്നിട്ട് ടി മാക്സ് ടാക്സി സർവീസ് എന്ന് ടൈപ് ചെയ്തു.. നിറയെ ഓഫീസുകൾ ഉണ്ട് അവർക്കിവിടെ.. ഞാൻ ഏറ്റവും അടുത്തുള്ള ഓഫീസ് നോക്കിയപ്പോൾ അത് പത്ത് കിലോമീറ്റർ അകലെ ആണ്.. എല്ലാം നോക്കിക്കൊണ്ട് നിന്നിരുന്ന കാർലോ എന്റെ തോളിൽ കൈ വച്ച് കൊണ്ട് പറഞ്ഞു.. എന്നാ പോയാലോ..?? "പോവാം.." ഞാനും ഒന്ന് പുഞ്ചിരിച്ച് കൊണ്ട് മറുപടി നൽകി.. ഞാനും കാർലോയും

💬 Comments

View all comments