0%

Chapter Title : Will You Marry Me.?? Part 06 [Rahul Rk] [Climax]

Author : Rahul RK Read All Parts 1.5K
ചുറ്റിച്ചത് അല്ലേ.. ഞാൻ അവളോട് ഒരു മധുര പ്രതികാരം ചെയ്യാൻ തന്നെ തീരുമാനിച്ചു.. ഒന്ന് പറ്റിച്ചേക്കം... ഞാൻ വണ്ടിക്ക് അകത്ത് ഇരുന്നുകൊണ്ട് തന്നെ ചുറ്റും നോക്കി... അപ്പോളാണ് മെയിൻ റോഡിന്റെ സൈഡിലേക്ക് ഒരു പോക്കറ്റ് റോഡ് കണ്ടത് റോഡിന്റെ തുടക്കത്തിൽ മരം കൊണ്ട് ഉണ്ടാക്കിയ ഒരു ബോർഡിൽ ഗപ്പുസ് ഗ്രേപ്സ് ഫാം എന്ന് എഴുതി വച്ചിരിക്കുന്നു... മുന്തിരി ഫാം ആണ് എന്ന് തോന്നുന്നു ഞാൻ വണ്ടി അതിനുള്ളിലേക്ക് എടുത്തു.. മുഖത്ത് പരമാവധി വിഷമം കൊണ്ട് വരാൻ ഞാൻ ശ്രമിച്ചു കൊണ്ടിരുന്നു.. പോകുന്ന വഴിയിൽ ഞാൻ ആഷികയോട് ഒന്നും മിണ്ടിയില്ല അവളും എന്നോട് ഒന്നും മിണ്ടിയില്ല.. ഫാമിനകത്തേക്ക്‌ കയറുന്നതിനു മുൻപ് ഒരു ഒഴിഞ്ഞ പുൽത്തകിടി കണ്ടു... എങ്ങോട്ടെന്നില്ലാതെ വണ്ടി ഓടിച്ച് അവസാനം ഞങ്ങൾ വന്നെത്തിയത് ഇവിടെ ആയിരുന്നു.. ഒരു മലയുടെ മുകൾ ആണ്.. താഴെ വലിയ താഴ്‌വാരം.. അതിനും അപ്പുറം കടൽ കാണാം... ഞാൻ ഡോർ തുറന്ന് വണ്ടിയിൽ നിന്നും പുറത്തിറങ്ങി.. എന്നിട്ട് വണ്ടിയുടെ മുന്നിൽ ചാരി നിന്നു... എന്ത് ചെയ്യണം എന്നറിയാതെ ആഷികയും എന്റെ അടുത്ത് വന്നു നിന്നു.. ഞങൾ രണ്ടു പേരും ആ താഴ്‌വാരവും അതിനും അപ്പുറം കാണുന്ന കടലും നോക്കി നിൽക്കുകയായിരുന്നു... നല്ല കാറ്റ് വീശുന്നുണ്ട്..
ഞാൻ ആഷികയോട് ചോദിച്ചു..."തനിക്ക് ഇത് നേരത്തെ പറയാമായിരുന്നു..." "അതേ ഷോൺ.. ഞാൻ പറയണമായിരുന്നു.. ഇനി ഇപ്പൊ പറഞ്ഞിട്ട് കാര്യം ഇല്ലാലോ.." "ഹും.. അതെ.. സമയം വല്ലാതെ വൈകിയിരിക്കുന്നു.. സത്യത്തിൽ അന്ന് താൻ എയർപോർട്ടിൽ വച്ച് തിരിഞ്ഞ് നോക്കാതെ പോയപ്പോൾ ഞാൻ കരുതി താൻ എന്നെ ഒരിക്കലും അങ്ങനെ

💬 Comments

View all comments