0%

Chapter Title : Will You Marry Me.?? Part 06 [Rahul Rk] [Climax]

Author : Rahul RK Read All Parts 1.5K
പതുക്കെ ബോധ്യപ്പെടാൻ തുടങ്ങി... എല്ലാത്തിലും നിന്ന് ഒരു മോചനം എന്ന നിലക്ക് ആണ് ഓഫീസിൽ നിന്ന് പുതിയ ഒരു പ്രോജക്ട് എന്ന രീതിയിൽ ഞാൻ ഇങ്ങോട്ട് വന്നത്..
ഇവിടെ വച്ച് യാദൃശ്ചികം ആയാണ് തന്നെ വീണ്ടും കണ്ടത്.. അപ്പോൾ എന്റെ ഉള്ളിൽ ഉണ്ടായ സന്തോഷം അത് എനിക്ക് തന്നോട് വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ ആവില്ല ഷോൺ.. പക്ഷേ പിന്നീട് ആണ് താൻ കുടുംബത്തോടൊപ്പം ആണ് വന്നത് എന്നും ഒരുപാട് സന്തോഷത്തോടെ ആണ് ജീവിക്കുന്നതും എന്നും ഞാൻ അറിഞ്ഞത്.. ഒരു പഴയ കല്ല്യാണ നാടകത്തിന്റെ പേരും പറഞ്ഞ് തന്റെ ജീവിതത്തിൽ ഒരു ശല്ല്യം ആകണ്ട എന്ന് കരുതി ആണ് ഞാൻ.... ഷോൺ എല്ലാം കഴിഞ്ഞു എന്നറിയാം പക്ഷേ എനിക്കിത് പറഞ്ഞെ മതിയാകൂ താൻ ഇത് സീരിയസ് ആയി ഒന്നും എടുക്കേണ്ട.. ജസ്റ്റ് കേട്ടിട്ട് അപ്പോ തന്നെ വിട്ടേക്ക്.. പക്ഷേ എനിക്കിത് പറയണം...""പറഞ്ഞോളൂ.." "ഷോൺ... ഐ.... ഐ... ഐ ലവ് യു..." എന്റെ കാലുകൾ പെട്ടന്ന് തന്നെ ബ്രേക്കിൽ അമർന്നു... ഞാൻ വണ്ടി റോഡരികിലേക്ക് ഒതുക്കി നിർത്തി.. സത്യത്തിൽ അവൾ ഇപ്പൊൾ പറഞ്ഞു തീർത്ത കാര്യങ്ങൽ ഒക്കെ ഇതിനോടകം തന്നെ ഞാൻ മനസ്സിലാക്കിയിരുന്നു, പക്ഷേ അവളുടെ വായിൽ നിന്ന് തന്നെ കേൾക്കുമ്പോൾ ഉള്ള ആ സുഖം അറിയാൻ ആണ് ഒന്നും അറിയാത്ത പോലെ അവളോട് ചോദിച്ചത്.. പക്ഷേ അവൾ പറഞ്ഞതിൽ എനിക്ക് അറിയാത്ത ചില കാര്യങ്ങളും ഉണ്ടായിരുന്നു... ഞാൻ അവളെ നോക്കി.. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്.. അവൾ വേഗം തന്നെ ടവൽ എടുത്ത് കണ്ണ് തുടച്ചു.. ഏതായാലും എന്നെ കുറെ വട്ടം

💬 Comments

View all comments