Chapter Title : Will You Marry Me.?? Part 06 [Rahul Rk] [Climax]
അവസാനിപ്പിച്ച് നമ്മൾ ആ എയർപോർട്ടിൽ അവസാനമായി കണ്ട ദിവസം... ഞാൻ തനിക്ക് ആ ഗിഫ്റ്റ് തന്നപ്പോൾ തന്റെ കണ്ണ് നിറഞ്ഞത് ഞാൻ കണ്ടിരുന്നു... അവിടെ നിന്നാൽ എനിക്ക് ഒരു പക്ഷെ എന്നെ തന്നെ നിയന്ത്രിക്കാൻ പറ്റില്ല എന്ന് തോന്നി.. അത് കൊണ്ടാണ് ഞാൻ പെട്ടന്ന് യാത്രയും പറഞ്ഞ് അവിടെ നിന്ന് പോയത്...
താൻ എന്നെ നോക്കി അവിടെ തന്നെ നിന്നിരുന്നു എന്ന് എനിക്ക് അറിയാം.. പക്ഷേ ഞാൻ ഒരിക്കൽ പോലും തന്നെ തിരിഞ്ഞ് നോക്കിയില്ല.. വേറൊന്നും കൊണ്ടല്ല.. എന്റെ കണ്ണ് നിറഞ്ഞിരിക്കുന്നത് താൻ കാണാതെ ഇരിക്കാൻ...
ഫ്ലൈറ്റ് കയറി അവിടെ ചെന്ന് ഇറങ്ങുന്ന വരെ എന്റെ മനസ്സ് മുഴുവൻ താൻ ആയിരുന്നു...
അവിടെ എത്തി കഴിഞ്ഞപ്പോൾ ആണ് ഞാൻ മനസിലാക്കിയത് തന്റെ നഷ്ടം എന്റെ ജീവിതത്തിൽ എത്രത്തോളം വലിയ ഒരു ശൂന്യത ആണ് സൃഷ്ടിച്ചത് എന്ന്.
പക്ഷേ ഞാൻ മനപൂർവ്വം എല്ലാം മറക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.. എന്നെ കൂടുതൽ ആയി ജോലിയിൽ മുഴുകാൻ വിട്ടു..
യാത്രകൾ പോകാൻ തുടങ്ങി..
അന്ന് താൻ എന്നെ അന്വേഷിച്ച് ഫോൺ വിളിച്ച ദിവസം.. അന്ന് ഞാൻ എത്രത്തോളം സന്തോഷിച്ചു എന്ന് എനിക്ക് മാത്രമേ അറിയൂ.. പക്ഷേ തന്നോട് സംസാരിച്ചാൽ എനിക്ക് എല്ലാം അവസാനിപ്പിച്ച് തന്നോടൊപ്പം വരേണ്ടി വരും എന്നുള്ള എന്റെ ഭയം.. ഈഗോ.. അത് എന്നെ കൊണ്ട് തന്നോട് സംസാരികണ്ട എന്ന തീരുമാനം എടുപ്പിച്ചു..
പക്ഷേ ജീവിതത്തിൽ എന്തൊക്കെ നേടിയിട്ടും എത്രയൊക്കെ സന്തോഷിക്കാൻ ശ്രമിച്ചിട്ടും എനിക്ക് ഒരു പൂർണത ലഭിച്ചില്ല.. വില പെട്ട എന്തോ ഒന്ന് എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു എന്ന് പതുക്കെ
💬 Comments
View all comments