Chapter Title : Will You Marry Me.?? Part 06 [Rahul Rk] [Climax]
മനസ്സിന്റെ ഉടമയാണ് എന്നും എനിക്ക് ബോധ്യമായി കൊണ്ടിരുന്നു..
താൻ എന്റെ വീട്ടുകാരോട് കാണിക്കുന്ന സ്നേഹം ബഹുമാനം ഒക്കെ...
കല്ല്യാണം എന്ന് കേൾക്കുന്നത് തന്നെ എനിക്ക് വെറുപ്പായിരുന്നു.. കല്ല്യാണം കഴിക്കുന്ന എല്ലാ പെണ്ണുങ്ങളും തങ്ങളുടെ സ്വപ്നങ്ങൾ കെട്ടി പൂട്ടി വെക്കേണ്ടി വരും എന്ന് ഞാൻ ഓർത്തു...
പക്ഷേ താൻ .. തന്റെ കൂടെ കഴിയുന്ന ഓരോ ദിവസങ്ങളും എനിക്ക് എന്തോ.. വല്ല്യ ഒരു സന്തോഷം മനസ്സിൽ തന്നുകൊണ്ടിരുന്നു...
ഞാൻ ഇതിനു മുൻപ് ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഒരു പ്രത്യേക തരം സന്തോഷം.. അത് എങ്ങനെ പറയും എന്ന് എനിക്ക് അറിയില്ല..
താൻ എനിക്ക് വേണ്ടി.. എന്റെ സ്വപ്നങ്ങൾക്ക് വേണ്ടി എല്ലാം മറന്ന്.. തന്റെ ജീവിതം പോലും മറന്ന് എന്റെ കൂടെ നിൽക്കുമ്പോൾ സത്യത്തിൽ ഞാൻ ശരിക്കും ആഗ്രഹിച്ചു പോയി ഷോൺ.. താൻ ശരിക്കും എന്റെ ഭർത്താവ് ആയിരുന്നെങ്കിൽ എന്ന്..."
അവള് ടവ്വൽ എടുത്ത് അവളുടെ കണ്ണ് തുടച്ചു.. എന്നിട്ട് വീണ്ടും തുടർന്നു...
"ഞാൻ എല്ലാം എന്റെ ഉള്ളിൽ തന്നെ വച്ചു... ഒന്നും പുറത്ത് കാണിച്ചില്ല...
അവസാനം.. താൻ എന്നെ പ്രോപ്പോസ് ചെയ്യും എന്ന് എനിക്ക് തോന്നിയ ആ ഘട്ടത്തിൽ ആണ് ഞാൻ നമ്മൾ പിരിയാൻ പോകുന്നു എന്ന കാര്യം പറഞ്ഞത്.. കാരണം താൻ എന്നോട് എല്ലാം തുറന്ന് പറഞ്ഞാൽ പിന്നെ എനിക്ക് ചിലപ്പോൾ തന്നോട് നോ പറയാൻ പറ്റിയില്ലെങ്കിലോ എന്ന് ഞാൻ ഭയന്നു...
സത്യത്തിൽ തന്നെ പിരിയാൻ പോകുന്നു എന്ന കാര്യം എന്റെ ഉള്ളിലും വല്ലാത്ത നീറ്റൽ ഉണ്ടാക്കി.. പക്ഷേ എന്തു കൊണ്ട് എന്ന് എനിക്ക് മനസിലായില്ല...
അങ്ങനെ എല്ലാം
💬 Comments
View all comments