Chapter Title : Will You Marry Me.?? Part 06 [Rahul Rk] [Climax]
ക്രീം പാർലറിൽ വച്ച് കണ്ടില്ലേ.. അത് സത്യത്തിൽ ഞാൻ സ്നേഹയെ കാത്ത് നിൽക്കുകയായിരുന്നു.. പിന്നെ അവൾ വിളിച്ച് പറഞ്ഞു വണ്ടി എടുത്ത് മാളിൽ വരാൻ അങ്ങനെ ആണ് അന്ന് താൻ എന്നെ അവിടെ വച്ച് കണ്ടത്..
സത്യത്തിൽ ഞാൻ അന്ന് ഭയങ്കര ടെൻഷനിൽ ആയിരുന്നു. നാട്ടിൽ പോകുന്നതിന്റെയും പിന്നെ വിവാഹത്തിന്റെ യും ഒക്കെ.. അത് കൊണ്ടാണ് അന്ന് തന്നോട് അത്ര ഹാർഷ് ആയിട്ട് പെരുമാറിയത്.. സത്യത്തിൽ അവിടെ നിന്ന് ഇറങ്ങി കഴിഞ്ഞ് പിന്നീട് എനിക്കതിൽ ഒരു ചെറിയ കുറ്റബോധം തോന്നിയിരുന്നു..
അങ്ങനെ എല്ലാം കഴിഞ്ഞ് തിരികെ വീട്ടിൽ എത്തിയപ്പോൾ ആണ് സ്നേഹ വിളിക്കുന്നതും ആരോ ഒരാൾ എന്നെ അന്വേഷിച്ച് നടക്കുന്നുണ്ട് എന്ന് അറിഞ്ഞതും...
അടുത്ത ദിവസം തന്നെ അത് താൻ ആണ് എന്നും താൻ എന്നെ കാണാൻ രാജസ്ഥാനിൽ വന്നിട്ടുണ്ട് എന്നും ഞാൻ അറിഞ്ഞു.. പക്ഷേ താൻ എന്റെ കല്ല്യാണത്തിന് വരും എന്നാണ് ഞാൻ കരുതിയത്. പക്ഷേ അന്ന് യാധൃഷ്ചികം ആയാണ് തന്നെ വീട്ടിൽ കണ്ടത്.. അപ്പോൾ തോന്നിയ ഐഡിയ ആണ് ഈ കല്ല്യാണ നാടകത്തിൻറെ...
തനിക്ക് എന്നോട് എന്തോ ഒരു പ്രത്യേക താത്പര്യം ഉണ്ട് എന്ന് എനിക്ക് തുടക്കത്തിലേ അറിയാമായിരുന്നു.. തന്റെ കണ്ണിൽ നോക്കി സംസാരിക്കുമ്പോൾ തന്റെ ഉള്ളിൽ തെറ്റായ ചിന്തകൾ ഒന്നും ഇല്ല എന്ന് എനിക്ക് ബോധ്യമായി...
ആ ഒരു ധൈര്യത്തിൽ ആണ് ഞാൻ തന്നെ എന്റെ കഴുത്തിൽ താലി കെട്ടാൻ അനുവദിച്ചത്...
പക്ഷേ പിന്നീട് തന്നെ ഓരോ തവണ അടുത്ത് അറിയുമ്പോളും താൻ ഞാൻ കരുതിയ പോലെയേ അല്ല എന്നും നല്ല ഒരു
💬 Comments
View all comments