Chapter Title : Will You Marry Me.?? Part 06 [Rahul Rk] [Climax]
എന്ന്... ഞാൻ എങ്ങോട്ടെന്നില്ലാതെ ഡ്രൈവ് ചെയ്ത് കൊണ്ടിരുന്നു...
എന്തൊക്കെയോ അവളോട് പറയണം എന്നുണ്ട്.. പക്ഷേ എങ്ങനെ തുടങ്ങും..
അവളെ നോക്കിയപ്പോൾ അവളും ഇതേ ആശയക്കുഴപ്പത്തിൽ ആണ് എന്ന് തോന്നി..
അവസാനം മൗനം മുറിച്ച് കൊണ്ട് ഞാൻ തന്നെ പറഞ്ഞ് തുടങ്ങി...
"ആഷികാ...."
"ഹും..." അവള് ഒന്ന് മൂളുക മാത്രം ചെയ്തു...
"അന്ന് ഞാൻ തന്നെ ഫോൺ ചെയ്തിട്ട് താൻ എന്താ എന്നോട് സംസാരിക്കാൻ കൂട്ടാക്കാഞ്ഞത്...??"
അവള് മറുപടി ഒന്നും പറയാതെ റോഡിലേക്ക് നോക്കി ഇരിക്കുകയാണ്...
ഞാൻ റോഡിലേക്കും അവയുടെ മുഖത്തേക്കും നോക്കി കൊണ്ട് വീണ്ടും ചോദിച്ചു..
"എന്താടോ ഒന്നും പറയാത്തത്..??"
അവള് എന്റെ മുഖത്തേക്ക് നോക്കി വീണ്ടും നോട്ടം റോഡിലേക്ക് തന്നെ ആക്കികൊണ്ട് പറഞ്ഞ് തുടങ്ങി...
"ഷോൺ.. തനിക്ക് ഓർമയുണ്ടോ നമ്മൾ തമ്മിൽ ആദ്യമായി കണ്ടുമുട്ടിയ ആ ദിവസം....."
അവള് പറഞ്ഞു തുടങ്ങിയപ്പോൾ ഓരോ സീനും ഞാൻ എന്റെ മനസ്സിൽ കാണാൻ തുടങ്ങി...
"അന്ന് ആ രാത്രി താൻ എന്റെ ബൈക്കിന് കൈ കാണിച്ചപ്പോൾ..
അന്ന് താൻ ഫോണിൽ ചാർജ് ഇല്ലാത്തത് കൊണ്ട് തന്റെ ചേട്ടനെ വിളിക്കാൻ പറ്റാതെ നിൽക്കുകയായിരുന്നു...
ആദ്യം താൻ ലിഫ്റ്റ് ചോദിച്ചപ്പോ തരണ്ട എന്നാണ് കരുതിയത്.. പിന്നെ തന്റെ അന്നത്തെ നിൽപ്പും അവസ്ഥയും ഒക്കെ കണ്ടപ്പോൾ പാവം തോന്നി.. അത് കൊണ്ടാണ് കേറാൻ പറഞ്ഞത്..
വണ്ടിയിൽ കയറി കഴിഞ്ഞിട്ടും താൻ വളരെ ഡീസന്റ് ആയാണ് പെരുമാറിയത്.. സത്യത്തിൽ ഞാൻ പ്രതീക്ഷിച്ചതിലും വിത്യസ്തമായ ഒരു സ്വഭാവം..
അതിന്റെ അടുത്ത ദിവസം വൈകുന്നേരം ആണ് ഞാൻ രാജസ്ഥാനിൽ പോകാൻ ഇരുന്നത്. അന്ന് താൻ എന്നെ ഐസ്
💬 Comments
View all comments