Chapter Title : Will You Marry Me.?? Part 06 [Rahul Rk] [Climax]
നടുക്കിയ ആ കാഴ്ച ഞാൻ കണ്ടത്...
ആഷികാ.....
അതേ അവൾ തന്നെ.. എയർപോർട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നു... കൂടെ ഒരു വേറെ ഒരു പെൺകുട്ടിയും ഉണ്ട്..
എനിക്ക് അവളുടെ അടുത്തേക്ക് ഓടി ചെല്ലണം എന്നുണ്ട്.. പക്ഷേ എന്റെ കാലുകൾ ചലിക്കുന്നില്ല.. ശേ ഇതെന്ത് തെങ്ങയാണ് ഈ സമയത്ത്... അവസാനം എനിക്ക് എന്റെ ശരീരത്തിന് മേൽ നിയന്ത്രണം വന്നു.. ഞാൻ വേഗം അവളുടെ അടുത്തേക്ക് നടന്നു...
"ആഷികാ...."
തിരിഞ്ഞ് നോക്കിയ എന്നെ കണ്ട അവളുടെ മുഖത്തെ ഭാവം എന്റെ ജീവിതത്തിൽ ഒരിക്കലും ഞാൻ മറക്കില്ല.. എന്ത് തരം വികാരം ആണത് എന്ന് എനിക്കിപ്പോൾ പോലും അറിയില്ല...
"ഷോൺ....താൻ... ഇവിടെ...??"
"ഹോട്ടലിൽ വന്ന് എന്നെ കുറിച്ച് അന്വേഷിച്ചു പോയാ ഞാൻ കണ്ടു പിടിക്കില്ല എന്ന് കരുതിയോ..??"
"അത്... ഞാൻ......"
"തനിക്കരിയാലോ തന്നെ അന്വേഷിച്ച് കേരളത്തിൽ നിന്ന് രാജസ്ഥാൻ വരെ വന്ന ആളല്ലേ ഞാൻ ...."
"ഷോൺ.. അത്... പിന്നെ....."
ഒന്നിനും അവൾക്ക് ഉത്തരം ഇല്ലായിരുന്നു....
"താൻ എങ്ങനെ എന്നെ കണ്ടെത്തി...??"
"അതൊക്കെ പറയാം ആദ്യം എന്റെ കൂടെ വാ..."
"ഷോൺ എന്റെ കൂടെ എന്റെ ഫ്രണ്ട് ഉണ്ട്.."
"ഫ്രണ്ട് ഒക്കെ അവിടെ നിന്നോളും..."
ഞാൻ അവളുടെ കൈ പിടിച്ച് ജീപ്പിന്റെ അടുത്തേക്ക് നടന്നു...
അവളെ പാസഞ്ചർ സീറ്റിൽ കയറ്റി ഇരുത്തി ഞാൻ വണ്ടിയിൽ കയറി..
"ഷോൺ നമ്മൾ എങ്ങോട്ടാ പോകുന്നത്..??"
"പറയാം..."
പുഞ്ചിരിച്ച് കൊണ്ട് അവൾക്ക് മറുപടി നൽകി ഞാൻ വണ്ടി മുന്നോട്ടെടുത്തു...
അവള് അപ്പോളും ഒന്നും മനസ്സിലാവാതെ എന്നെ തന്നെ നോക്കുകയായിരുന്നു...
സത്യത്തിൽ എനിക്കും അറിയില്ല എങ്ങോട്ട് പോകണം
💬 Comments
View all comments