Chapter Title : Will You Marry Me.?? Part 06 [Rahul Rk] [Climax]
കഴിഞ്ഞ് ഇന്ന് വരെ അവൾ അലാതെ മറ്റൊരു പെൺകുട്ടിയും ജീവിതത്തിൽ ഉണ്ടായിട്ടില്ല..
എല്ലാവരും എല്ലാം അവസാനിപ്പിക്കാൻ പറഞ്ഞപ്പോൾ പോലും മനസ്സിന്റെ ഏതോ കോണിൽ അവളോടുള്ള സ്നേഹം മൂടി കിടക്കുന്നുണ്ടായിരുന്നു...
അവസാനം എല്ലാം ശരിയായി വന്നപ്പോൾ അത് ഇങ്ങനെയും ആയി.. ഇപ്പോഴും അവൾ എന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞില്ല.. എന്റെ ഇഷ്ടം അവളെ അറിയിക്കാനും പറ്റിയില്ല..
ജീവിതത്തിൽ ഞാൻ ഇഷ്ടപ്പെട്ടത് അവളെ ആണ്, കല്ല്യാണം കഴിച്ചത് അവളെ ആണ്.. പക്ഷേ അവലോടൊന്നിച്ച് ജീവിക്കാൻ മാത്രം ഭാഗ്യം ഇല്ല...
അവളെ കാണാൻ ഒന്നുകിൽ യു കെയിൽ പോണം അല്ലെങ്കിൽ രാജസ്ഥാനിൽ പോണം.. ഇനി അവിടെ ഇല്ലെങ്കിലും ഈ ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിൽ അവള് ഉണ്ടാകുമല്ലോ..
പക്ഷേ എനിക്ക് ഇനി ഓടാൻ വയ്യ.. അത് അവളോട് ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല.. പക്ഷേ .. വേണ്ട...
ഓരോന്ന് ആലോചിച്ച് ഞാൻ അവിടെ തന്നെ ഇരുന്നു...
പക്ഷേ ഇത്തവണ എന്റെ കണ്ണുകൾ നിറയുന്നില്ല... ശബ്ദം ഇടറുന്നില്ല.. കാരണം ഒരു തരത്തിൽ ഞാൻ ഹാപ്പി ആണ്.. ഞാൻ നേരിട്ട് പറഞ്ഞില്ലെങ്കിലും എന്റെ ഇഷ്ടം അവൾ കണ്ടിരിക്കുന്നു.. എന്നെ തേടി അവൾ വന്നിരിക്കുന്നു...
ഒരു കാര്യത്തിൽ മാത്രമേ സങ്കടം ഒള്ളു.. അവളുടെ തെറ്റിദ്ധാരണ മാറ്റാൻ പറ്റിയില്ല.. അവളെ അല്ലാതെ വേറെ ആരെയും ഞാൻ കല്ല്യാണം കഴിച്ചിട്ടില്ല എന്ന് പറയാൻ പറ്റിയില്ല.....
ഞാൻ തല താഴ്ത്തി തറയിൽ തന്നെ നോക്കി അവിടെ ഇരുന്നു... എത്ര നേരം ആ ഇരിപ്പ് ഇരുന്നു എന്നറിയില്ല.. ഏതായാലും ഇനി മതി... ഞാൻ അവിടെ നിന്ന് എണീറ്റ് ജീപ്പിൽ കയറാൻ തുടങ്ങിയപ്പോൾ ആണ് എന്നെ
💬 Comments
View all comments