0%

Chapter Title : Will You Marry Me.?? Part 06 [Rahul Rk] [Climax]

Author : Rahul RK Read All Parts 1.5K
ആ താലി.. അത് ഇപ്പോളും അവളുടെ കഴുത്തിൽ ഉണ്ട്... "ആഷികാ താൻ ഇപ്പോളും...??" "അതേ ഷോൺ.. ഞാനിതിന്നും സൂക്ഷിക്കുന്നുണ്ട്... ഒരു നിധി പോലെ..." എനിക്ക് പിന്നെ മറ്റൊന്നും നോക്കാൻ ഉണ്ടായിരുന്നില്ല.. ഞാൻ ഒന്ന് ചുറ്റും നോക്കി അവിടെ ഒരു മരത്തിൽ ഒരു വള്ളിയിൻ മേൽ നീല കളറിൽ ഉള്ള കോളാമ്പി പൂ പോലെ ഉള്ള ഒരു പൂ കണ്ടു.. ഞാൻ ഓടി പോയി അത് പറിച്ചെടുത്ത് അവളുടെ അടുത്തേക്ക് തന്നെ ചെന്നു... എന്നിട്ട് അവളോട് ചേർന്ന് നിന്നു.. ഒന്ന് ചുമച്ചു തൊണ്ട ഒക്കെ ശെരിയാക്കി.. "ആഷികാ.." അവള് എന്താ എന്ന അർത്ഥത്തിൽ ഒന്ന് മൂളി...
ഞാൻ ആ പൂവ് എന്റെ രണ്ട് കൈകളിലും പിടിച്ച് അവൾക്ക് നേരെ നീട്ടി...."Will You Marry Me again..??" ഇത് കേട്ടതും അവൾ ചിരിക്കുന്നുണ്ട്.. പക്ഷേ കരയുന്നും ഉണ്ട്.. ആനന്ദ കണ്ണീർ ആയിരിക്കും.. ഞാൻ വീണ്ടും ചോദിച്ചു.. "താൻ മറുപടി ഒന്നും പറഞ്ഞില്ല...??" അവള് എന്റെ കയ്യിൽ നിന്നും ആ പൂക്കൾ വാങ്ങിച്ചു.. എന്നിട്ട് എന്നെ മുറുക്കെ കെട്ടിപിടിച്ചു.... "I love you Shone..." ഞാനും അവളെ തിരികെ കെട്ടിപിടിച്ചു.. എന്റെ കണ്ണുകളും നിറഞ്ഞിരുന്നു.... "I love you too...." അസ്തമയ സൂര്യന്റെ രശ്മികൾ ഞങ്ങളെ തഴുകി പോകുന്നുണ്ടായിരുന്നു... ആകാശവും ഭൂമിയും കടലും സാക്ഷിയായി ഒരു സംഗമം................... *********** ************ ************ കുറച്ച് നേരം അങ്ങനെ നിന്ന ശേഷം ആഷിക എന്നിൽ നിന്നും കുതറി മാറി... "മതി.. മതി.. നേരം ഇരുട്ടാൻ ആയി.. നമുക്ക് പോയാലോ..??" "ഓകെ പോകാം... ഏതൊക്കെ കുന്നും

💬 Comments

View all comments