0%

Chapter Title : Will You Marry Me.?? Part 06 [Rahul Rk] [Climax]

Author : Rahul RK Read All Parts 1.5K
മലയും കേറി ആണ് ഇങ്ങോട്ട് വന്നത് എന്നറിയില്ല... പോയി നോക്കാം...." ഞാനും ആഷികയും തിരികെ ജീപ്പിലേക്ക്‌ തന്നെ കയറി... ഞാൻ ജി പി എസിൽ ബാഗ്യോ ടൗൺ മാർക്ക് ചെയ്ത് വണ്ടി മുന്നോട്ടെടുത്തു.... പോയി കൊണ്ട് ഇരിക്കുന്നതിനിടയിൽ ഞാൻ അവളോട് ചോദിച്ചു... "അല്ല തിരികെ പോകാൻ അല്ലെങ്കിൽ പിന്നെ താൻ എന്തിനാ എയർപോർട്ടിൽ പോയത്...??" "അതോ.. അത് താൻ അവിടെ വച്ച് എന്റെ കൂടെ ഒരു ഫ്രണ്ടിനെ കണ്ടില്ലേ അവളെ പിക്ക്‌ ചെയ്യാൻ..." "അപ്പോ ഹോട്ടൽ റൂം വേക്കേറ്റ് ചെയ്തതോ..??" "അത് താൻ അന്വേഷിച്ച് വരാതിരിക്കാൻ.." "ശരിക്കും..??" "ഏയ് അല്ലെടോ... കമ്പനി ഇവിടെ ഞങ്ങൾക്ക് വേറൊരു സ്റ്റേ അറേഞ്ച് ചെയ്തു അത്കൊണ്ട് ആണ്..." "ഓകെ.. കുറച്ച് സമയം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിരുന്നെങ്കിൽ നമ്മുടെ ജീവിതം തന്നെ മാറി മറിയുമായിരുന്നു..." "സംഭവിക്കാൻ ഉള്ളത് അതിന്റെ കറക്റ്റ് ടൈം ആകുമ്പോൾ സംഭവിക്കും ഷോൺ..." "അത് നേരാ.. ഇന്ന് തന്നെ ഈ കാര്യം എല്ലാരോടും പറയണം.. എന്നിട്ട് വേണം ഒഫീഷ്യൽ കപ്പിൾസ് ആയി ഒന്ന് വിലസാൻ..." അവള് മറുപടി ഒന്നും പറയാതെ ചിരിക്കുക മാത്രം ചെയ്തു...
പോകുന്ന വഴിയിൽ പിന്നെയും ഞങ്ങൾ വാ തോരാതെ ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു.. അതിനിടയിൽ ഞങൾ പരസ്പരം നമ്പറുകളും കൈമാറി.. രണ്ടു വർഷത്തെ വിശേഷങ്ങൾ ഉണ്ട് പറഞ്ഞ് തീർക്കാൻ.. ഞാൻ എന്റെ അവസ്ഥയും അവൾ അവളുടെ അവസ്ഥയും പറഞ്ഞു കൊണ്ടിരുന്നു... സത്യത്തിൽ ഞങ്ങളിൽ രണ്ടിൽ ഒരാൾ എല്ലാം തുറന്നു പറഞ്ഞിരുന്നെങ്കിൽ അന്നെ എല്ലാം ഓകെ ആകുമായിരുന്നു.. പക്ഷേ അത് നടക്കാത്തത് നന്നായി.. അത് കൊണ്ട് ഇന്ന്

💬 Comments

View all comments