Chapter Title : Will You Marry Me.?? Part 06 [Rahul Rk] [Climax]
ഞങ്ങൾക്ക് രണ്ടാൾക്കും ഞങളുടെ പരസ്പരം ഉള്ള സ്നേഹത്തിന്റെ വില എത്രത്തോളം ആണ് എന്ന് നന്നായി അറിയാം.. മാത്രമല്ല ഞങൾ രണ്ടാളും ഞങൾ ആഗ്രഹിച്ച പൊസിഷനുകൾ എത്തുകയും ചെയ്തു..
അവള് പറഞ്ഞ പോലെ.. എല്ലാത്തിനും അതിന്റെ സമയം ഉണ്ടല്ലോ....
അങ്ങനെ അതികം വൈകാതെ ഞങൾ ബാഗ്യോ സിറ്റിയിലും അവിടെ നിന്ന് അവൾ പുതുതായി താമസിക്കുന്ന അപ്പാർട്ട്മെന്റ് ലും എത്തി...
അകത്തേക്ക് വരാൻ അവൾ നിർബന്ധിച്ച് എങ്കിലും എല്ലാരോടും ഈ സന്തോഷ വാർത്ത അറിയിക്കാൻ ഉള്ള തിടുക്കത്തിൽ ഞാൻ പിന്നീട് ആകാം എന്ന് പറഞ്ഞു..
അങ്ങനെ അവളോട് നാളെ കാണാം എന്ന് പറഞ്ഞ് ഞാൻ വണ്ടി ഹോട്ടലിലേക്ക് വിട്ടു..
ഇവിടെ നിന്ന് ആകെ പത്തു മിനിറ്റ് ദൂരം മാത്രം ഒള്ളു ഹോട്ടലിലേക്ക്.. സത്യത്തിൽ ഞാൻ പോന്ന് ഇത്ര നേരമായിട്ടും ആരും വിളിച്ചില്ലല്ലോ കാർലോയും ജൂലിയും പോലും വിളിച്ചില്ല... ഇനി ഇവർ എന്നെ മറന്നോ.. ആ അതെന്തേലും ആകട്ടെ ആഷികയെ കണ്ട കാര്യം എല്ലാരോടും പറയണം.. അവർ എല്ലാം അവളെ ആദ്യമായി അല്ലേ നേരിൽ കാണാൻ പോകുന്നത്...
അങ്ങനെ ഓരോന്ന് ആലോചിച്ച് ഞാൻ ഹോട്ടലിൽ എത്തി.. ജീപ്പ് കൊണ്ടുപോയി പാർക്കിങ്ങിൽ ഇട്ടിട്ട് ഞാൻ വളരെ സന്തോഷത്തോടെ റൂമിലേക്ക് നടന്നു...
പതിവ് പോലെ എല്ലാവരും ബാൽക്കണിയിൽ തന്നെ ഇരിപ്പുണ്ട്..
എന്നെ കണ്ടതും എല്ലാവരും ഒരുമിച്ച് എഴുന്നേറ്റ് നിന്നു... എല്ലാവരുടെയും മുഖത്ത് നല്ല ഗൗരവം ആണല്ലോ.. ഇതെന്ത് പറ്റി...?? അപ്പോളാണ് ഞാൻ പറഞ്ഞ കള്ളതെ കുറിച്ച് ഓർത്തത്.. റൂമിലേക്ക് എന്ന് പറഞ്ഞ് ആണല്ലോ ഞാൻ ഇറങ്ങിയത്.. സാരമില്ല ഇനിയിപ്പോ ഏതായാലും സത്യം പറയാൻ പോവുകയാനല്ലോ...
💬 Comments
View all comments