0%

Chapter Title : Will You Marry Me.?? Part 06 [Rahul Rk] [Climax]

Author : Rahul RK Read All Parts 1.5K
എല്ലാരും അന്തം വിട്ട് നിൽക്കുമ്പോഴും ചേട്ടായി ആണ് അത് ചോദിച്ചത്... "ഷോൺ നീ എവിടേക്കാണ് പോയത്..??" "അത് പിന്നെ ചേട്ടായി ഞാൻ..." "ഞങ്ങൾക്ക് എല്ലാം മനസ്സിലായി ഷോൺ.. നീ വീണ്ടും അവളെ കാണാൻ പോയി അല്ലേ..??" ഞാൻ പെട്ടന്ന് ജൂലിയുടെ മുഖത്തേക്ക് നോക്കി.. അവൾ ഒന്നും മിണ്ടാതെ തലതാഴ്ത്തി നിൽക്കുകയാണ്... ചേട്ടായിയും ചേട്ടത്തിയും നല്ല ദേഷ്യത്തിൽ ആണ് എന്ന് മനസ്സിലായി... "ചേട്ടായി ഞാൻ പറയുന്നത് കേൾക്കൂ.. ഞാൻ അവളെ കാണാൻ തന്നെ ആണ് പോയത് പക്ഷേ....." "മതി ഷോൺ... ഇനി നീ ഒന്നും പറയണ്ട.. നിന്റെ മനസ്സിൽ ഞങ്ങളോട് ഇത്തിരിയെങ്കിലും സ്നേഹം ഉണ്ടായിരുന്നെങ്കിൽ അവളെ കാണാൻ നീ പോകില്ലായിരുന്നു.. ഒരിക്കൽ പോയതിനു നീ അനുഭവിച്ചത് അല്ലേ.. ഇനിയും മതിയായില്ലേ..??" "ചേട്ടായി...."
"ഷോൺ.. നമ്മൾ ഈ ട്രിപ്പ് ഇപ്പൊൾ ഇവിടെ വച്ച് കാൻസൽ ചെയ്യുന്നു.. മറ്റന്നാൾ നമ്മൾ തിരികെ നാട്ടിലേക്ക് പോകുന്നു.. നിനക്ക് അവളാണ് വലുത് എന്നുണ്ടെങ്കിൽ ഇവിടെ അവളുടെ കൂടെ നിൽക്കാം അല്ലെങ്കിൽ ഞങളുടെ കൂടെ വരാം..." ഇത്രെയും പറഞ്ഞു കൊണ്ട് ചേട്ടായി അവിടെ നിന്നും മുറിയിലേക്ക് പോയി... എനിക്ക് എന്താണ് ചെയ്യേണ്ടത് എന്ന് പോലും അറിയില്ല.. എല്ലാം അറിയുമ്പോൾ എല്ലാവരും സന്തോഷിക്കും എന്നാണ് ഞാൻ കരുതിയത്... ഞാൻ നേരെ ചേട്ടത്തിയുടെ അടുത്തേക്ക് ചെന്നു.... "ചേട്ടത്തി... ചേട്ടത്തി എങ്കിലും ഞാൻ പറയുന്നത് ഒന്ന് കേൾക്ക്.. ഞങൾ എല്ലാം ഏറ്റ് പറഞ്ഞു ഞങ്ങൾ തമ്മിൽ ഇപ്പൊൾ ഒരു പ്രശ്നവും ഇല്ല... ഞങൾ തമ്മിൽ ഇഷ്ടതിലാണ്...." എനിക്ക് ചേട്ടത്തിയെ എങ്ങനെ പറഞ്ഞ് മനസ്സിലാക്കണം എന്ന് അറിയില്ലായിരുന്നു.. എങ്കിലും ഞാൻ പറഞ്ഞു

💬 Comments

View all comments