0%

Chapter Title : Will You Marry Me.?? Part 06 [Rahul Rk] [Climax]

Author : Rahul RK Read All Parts 1.4K
മുന്നിലുള്ള ഓരോ വണ്ടികളും മറികടന്ന് കൊണ്ട് ജീപ്പ് മുന്നോട്ട് കുതിച്ചു... പെട്ടന്നാണ് ഫോണിൽ എന്തോ ഒരു മെസ്സേജ് വന്നത്.. ഞാൻ ഫോൺ എടുത്ത് നോക്കി.. കാർലോ ആണ്. അവള് ബുക്ക് ചെയ്ത കാറിന്റെ നമ്പർ ആണ്.. താങ്ക്സ് കാർലോ... ഞാൻ ഫോണിൽ നിന്നും നോട്ടം മാറ്റി റോഡിലേക്ക് ആക്കി.. പെട്ടന്നാണ് ഞാൻ അത് ശ്രദ്ധിച്ചത്, സിഗ്നൽ ആണ്.. മുന്നിലുള്ള കാർ പെട്ടന്ന് ബ്രേക്ക് ചെയ്തു.. എന്റെ കാലും ബ്രേക്കിൽ അമർന്നു.. ഭാഗ്യം ഇടിച്ചില്ല.. ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിച്ചു എന്ന് കരുതി.. സിഗ്നലിൽ പച്ച തെളിഞ്ഞപ്പോൾ വീണ്ടും ഞാൻ വണ്ടി മുന്നോട്ടെടുത്തു... അവള് എങ്ങോട്ടായിരിക്കും പോകുന്നത്..??
തിരികെ യു കെയിലേക്ക്‌ ആകുമോ അതോ രാജസ്ഥാനിലെ ക്ക്‌ ആകുമോ..??ഇവിടെ നിന്ന് അവൾ നഷ്ടപ്പെട്ടാൽ വീണ്ടും കണ്ടെത്തുന്നത് പ്രയാസമാകും.. ഇല്ല.. ഞാൻ അവളെ കാണും എന്ന് തന്നെ എന്റെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു... പെട്ടന്നാണ് മുന്നിൽ ഒരു വലിയ ട്രാഫിക് ബ്ലോക്ക് കണ്ടത്.. ഇതെന്ത് പറ്റി..?? മുന്നിൽ പോകുന്ന വണ്ടികൾ എല്ലാം സ്പീഡ് കുറച്ച് പതുക്കെ പതുക്കെ ഓരോന്നായി നിർത്താൻ ആരംഭിച്ചു.. റോഡിന്റെ ഒരു ലൈൻ പൂർണമായും സ്തംഭിച്ചു നിൽക്കുകയാണ്.. അറ്റത്തേക്ക് ഒന്നും കാണുന്നില്ല.. ഇവിടെ സിഗ്നൽ ഒന്നും ഇല്ലല്ലോ.. കർത്താവേ വീണ്ടും പരീക്ഷിക്കുകയാണ് അല്ലേ.. ഞാൻ വണ്ടിയുടെ ഗ്ലാസ്സ് താഴ്ത്തി.. തൊട്ടപ്പുറത്തെ കാറിൽ ഇരിക്കുന്ന ആളോട് ചോദിച്ചു.. "സാർ.. എന്താണ് ഇവിടെ ഇപ്പൊ പെട്ടന്ന് ഒരു ബ്ലോക്ക്..??" "ഏതോ ഒരു ട്രക്ക് മറിഞ്ഞത് ആണ്... എപ്പോ തുറക്കും എന്ന് ഒരു ഐഡിയയും ഇല്ല..." എന്റെ ദൈവമേ.. വീണ്ടും

💬 Comments

View all comments