0%

Chapter Title : Will You Marry Me.?? Part 06 [Rahul Rk] [Climax]

Author : Rahul RK Read All Parts 1.4K
എല്ലാം കൈവിട്ട് പോവുകയാനല്ലോ... ഞാൻ മാപ്പിൽ എയർപോർട്ടിലേക്ക് വേറെ ഏതെങ്കിലും വഴി ഉണ്ടോ എന്ന് നോക്കി.. വഴി ഒക്കെ ഉണ്ട് പക്ഷെ പുറകിലേക്ക് നോക്കിയപ്പോൾ ആണ് കണ്ടത് ഒന്ന് അനങ്ങാൻ പോലും പറ്റാത്ത തരത്തിൽ ബാക്കിൽ മുഴുവൻ വണ്ടികൾ വന്നു നിറഞ്ഞിരുന്നു... എല്ലാം അവസാനിച്ചു.. വീണ്ടും അവൾ പോയി.. എന്നെ തനിച്ചാക്കി.. അവളും ഈ ബ്ലോക്കിൽ പെട്ടിരിക്കണെ എന്ന് ഞാൻ പ്രാർത്ഥിച്ചു കൊണ്ടിരുന്നു.. എന്ത് ചെയ്യണം എന്നറിയാതെ ഞാൻ ആ വണ്ടിക്കുള്ളിൽ ഇരുന്നു.. പറക്കുകയല്ലതെ വേറെ വഴി ഒന്നും ഇല്ല.. സ്റ്റ്റീരിങ് വീലിൽ തല വച്ച് ഞാൻ കുറച്ച് നേരം കിടന്നു.... ദേഷ്യം കൊണ്ട് തല പെരുക്കുന്ന്.. . ഇപ്പൊ ഏകദേശം ഒരു മണിക്കൂർ എങ്കിലും പിന്നിട്ടിരികും ഈ ഇരിപ്പ് തുടങ്ങിയിട്ട്.. എന്റെ ഉള്ള് പൂർണമായും ശാന്തമായിരുന്നു.. എല്ലാം കെട്ട് അടങ്ങിയിരിക്കുന്നു... പക്ഷേ അപ്പോളും പ്രതീക്ഷ ഇല്ലാത്ത ഒരു പ്രതീക്ഷ എവിടെയോ കിടന്നു... പെട്ടന്ന് മുന്നിലുള്ള വണ്ടികൾ പതുക്കെ നീങ്ങി തുടങ്ങി.. ഞാനും വണ്ടി മുന്നോട്ടെടുത്തു.. അപകട സ്ഥലം കടന്ന് പോകുന്ന വരെ ഒച്ച് പോകുന്ന പോലെ ആണ് വണ്ടികൾ പോയി കൊണ്ടിരുന്നത്..
അവിടം കഴിഞ്ഞതും ഞാൻ വീണ്ടും വണ്ടി പരമാവധി സ്പീഡിൽ ഓടിക്കാൻ തുടങ്ങി.. അവസാനം ഒരു വിധത്തിൽ ഞാൻ എയർപോർട്ടിൽ എത്തി... പാർക്കിങ്ങിൽ വണ്ടി നിർത്തി ഞാൻ പുറത്തേക്കിറങ്ങി.. ഈശോയെ എവിടെ പോയി തിരയും.. ഉള്ളിൽ നോക്കണോ അതോ പുറത്ത് നോക്കണോ.. പുറത്ത് വന്നാലും ഏതായാലും ഉള്ളിലേക്ക് അല്ലേ വരൂ എന്ത്രൻസിന്റെ അവിടെ പോയി നിൽക്കാം.. ഞാൻ ഉള്ളിലേക്ക് പോകാൻ ഒരുങ്ങിയതും ഒരു ടാക്സി

💬 Comments

View all comments