Chapter Title : Will You Marry Me.?? Part 06 [Rahul Rk] [Climax]
എന്ന്.. പിന്നെ ഞാൻ എന്തിന് എന്റെ ജീവിതം ഹോമിക്കണം..
ഞാൻ നിന്നെ സ്നേഹിച്ചത് സത്യം ആണെങ്കിൽ നിന്റെ ഇഷ്ടത്തിന് ഞാൻ നിന്നെ അഹായിക്കുക അല്ലേ വേണ്ടത്, നീ ആഷികയെ സഹായിച്ച പോലെ... അത് കൊണ്ട് പൊന്നുമോൻ കുറ്റഭാരം പേറി നടക്കാതെ വാ ഭക്ഷണം കഴിക്കാം..."
അവള് ഇത്രയും പറഞ്ഞ് നിർത്തിയപ്പോൾ ഞാൻ അവളെ നോക്കി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.. സത്യത്തിൽ എനിക്ക് പറയാൻ ഉള്ളതെല്ലാം ആ പുഞ്ചിരിയിൽ ഉണ്ടായിരുന്നു... അത് മറ്റാരേക്കാളും നന്നായിട്ട് അവൾക്ക് മനസ്സിലാവും..
ഞങൾ ഭക്ഷണവും എടുത്ത് എല്ലാവരുടെയും കൂടെ പോയി ഇരുന്നു..
നാളെ ആഷികയെ എല്ലാവർക്കും പരിചയപ്പെടുത്തനം.. അങ്ങനെ സന്തോഷത്തോടെ ഭക്ഷണം ഒക്കെ കഴിച്ച് കഴിഞ്ഞ് ഞങ്ങൾ തിരികെ മുകളിലേക്ക് തന്നെ നടന്നു..
കുറച്ച് നേരം ഒക്കെ എല്ലാവരുടെയും കൂടെ സൊറ പറഞ്ഞു ഇരുന്നു.. പക്ഷേ എനിക്ക് ഈ സന്തോഷ വാർത്ത ഒക്കെ ആഷികയോട് പറയാഞ്ഞിട്ട് ഒരു സമാധാനവും ഇല്ലായിരുന്നു..
അങ്ങനെ ഞങൾ കിടക്കാനായി റൂമിൽ എത്തിയതും ഞാൻ ഫോൺ എടുത്ത് അവളെ വിളിച്ചു...
"ഹലോ ഷോൺ..."
"ഹലോ സ്വീറ്റീ..."
"അയ്യേ... നല്ല ബോർ ആയിട്ടുണ്ട്..."
"ഇഷ്ടായില്ല... എന്നാ വേണ്ടാ.. പിന്നെ ഞാൻ ഭയങ്കര ഭയങ്കര ഹാപ്പി ആണ്..."
"ഞാൻ ഗസ്സ് ചെയ്യട്ടെ...."
"ഹാ.. ചെയ്യ്.. നോക്കാലോ..."
"തന്റെ വീട്ടുകാർ നമ്മുടെ റിലേഷൻ അംഗീകരിച്ചു.... അല്ലേ..."
"ആ അതെ.. എങ്ങനെ മനസ്സിലായി..."
"അതല്ലാതെ താൻ ഇത്രേം ഹാപ്പി ആകാൻ വേറെ കാരണം ഒന്നും ഞാൻ നോക്കീട്ട് കാണുന്നില്ല.."
"നാളെ എല്ലാവരും തന്നെ കാണണം എന്ന് പറഞ്ഞിട്ടുണ്ട്.. അവരൊക്കെ തന്നെ ഫേസ്ബുക്ക് ലൈവിൽ
💬 Comments
View all comments