Chapter Title : Will You Marry Me.?? Part 06 [Rahul Rk] [Climax]
ഒരു ഒഴിഞ്ഞ സ്ഥലത്ത് ഒരു ചുവന്ന ഓറഞ്ച് പോലുള്ള കസവ് തുണി കെട്ടിയ കുടിൽ പോലെ എന്തോ കണ്ടു.. അവിടെ നിറയെ ആളുകളും ഉണ്ട്...
വണ്ടി അതിന്റെ കുറച്ച് മുന്നിൽ നിർത്തി..
"ഇതാണോ അമ്പലം..??"
"അതേ..."
"ഹോ.. ഞാൻ കരുതി വല്ല്യ അമ്പലം ആകും എന്ന്..."
"അമ്പലം ചെറുത് ആണെങ്കിലും ഫെയ്മസ് ആണ്.. താൻ വാ.."
ഞാൻ അവളുടെ കൂടെ നടന്നു...
ചെറിയ ഒരു അമ്പലം കല്ല് കൊണ്ട് ഒരു ചെറിയ പ്രതിഷ്ഠയും...
തൊഴുത് കഴിഞ്ഞ് ഞാനും ആഷികയും മരുഭൂമിയിലൂടെ കുറച്ച് ദൂരം നടന്നു...
എന്നിട്ട് തിട്ട പോലുള്ള ഒരിടം കണ്ടപ്പോൾ ഞങൾ അവിടെ ഇരുന്നു...
എന്റെ തോളിൽ തല ചായ്ച്ച് ആണ് അവൾ ഇരിക്കുന്നത്... ഞങ്ങൾ പരസ്പരം കൈ കോർത്ത് പിടിച്ചിട്ടുണ്ട്...
"ഷോൺ..."
"ഹും..??"
"കുറച്ച് ദിവസം കൂടി കഴിഞ്ഞാൽ എനിക്ക് തിരികെ യു കെയിൽ പോകാൻ ആവും.."
"ഹും..."
"താൻ എന്താ ഒന്നും പറയാത്തത്..??"
"പോയല്ലെ പറ്റൂ..."
"വീണ്ടും തന്നെ പിരിയുന്നത് ഓർക്കാൻ കൂടി വയ്യ... തനിക്ക് എന്നെ പിരിയുന്നതിൽ വിഷമം ഇല്ലെ...??"
"ആഷികാ... നമ്മുടെ മുന്നിൽ ഒരു വർഷം മുഴുവൻ ഉണ്ട്... അതിനുള്ളിൽ സമ്പാദിക്കാൻ കഴിയുന്ന അത്ര സമ്പാദിക്ക്... എന്നിട്ട് നമുക്ക് രണ്ടു പേർക്കും ജോലി രാജി വയ്ക്കാം.."
"ജോലി രാജി വച്ചിട്ട്...?? സമ്പാദ്യം തീർന്നാൽ പിന്നെ എങ്ങനെ ജീവിക്കും...??"
"നമുക്ക് ഒരു കപ്പിൾ ബ്ലോഗ് ആൻഡ് വ്ലോഗ് സ്റ്റാർട്ട് ചെയ്യാം.. താൻ ഇപ്പൊ ചെയ്യുന്ന പോലെ തന്നെ .. പക്ഷേ നമ്മൾ രണ്ടുപേർ മാത്രം.. ആരും പോകാത്ത സ്ഥലങ്ങൾ എല്ലാം പോയി
💬 Comments
View all comments