0%

Chapter Title : Will You Marry Me.?? Part 06 [Rahul Rk] [Climax]

Author : Rahul RK Read All Parts 1.5K
വളരെ സന്തോഷത്തോടെ തന്നെ മുന്നോട്ട് പോയി കൊണ്ടിരുന്നു.. ഓരോ ദിവസം കഴിയും തോറും ഞാനും ആഷികയും തമ്മിൽ കൂടുതൽ അടുത്ത് കൊണ്ടിരുന്നു.. ഞങളുടെ സ്നേഹം പതിന്മടങ്ങ് ശക്തിയിൽ വളർന്ന് കൊണ്ടും ഇരുന്നു.. അങ്ങനെ ഒരു ദിവസം പുലർച്ചെ ആഷിക വന്ന് തട്ടി വിളിച്ചപ്പോൾ ആണ് ഞാൻ എഴുന്നേൽക്കുന്നത്‌.. ഇവിടെ അടുത്ത് മരുഭൂമിയിൽ ഒരു ദേവി ക്ഷേത്രം ഉണ്ട് എന്നും അവിടെ പോയി തൊഴണം എന്നും..
ഞാൻ ആണെങ്കിൽ രാത്രി പബ് ജി ഒക്കെ കളിച്ച് ഒരുപാട് നേരം വൈകിയാണ് ഉറങ്ങിയത്.. എന്നാലും കൂടെ പോകാൻ പറ്റില്ല എന്നെങ്ങാനും പറഞ്ഞാൽ എന്നെ കൊന്നു കളയും.. അത്കൊണ്ട് പോകാൻ തന്നെ തീരുമാനിച്ചു... "ഏത് കാറാ എടുക്കുന്നത്..??" "കാറോ..?? അതിന് ആരാ കാറിൽ പോകുന്നത്..??" "പിന്നെ എങ്ങനെ പോകും?? ബൈക്കിലോ..??" "ബൈക്ക് തന്നെ പക്ഷെ വെറും ബൈക് അല്ല..." "പിന്നെ..??" "ദാ.. ഇത് നോക്ക് എങ്ങനെ ഉണ്ട്..??" ഇതെന്തോന്ന് സാധനം.. ബൈക് തന്നെ പക്ഷെ ബാകിൽ കാളവണ്ടി പോലെ ഒരു ഭാഗം പക്ഷേ മേൽക്കൂര ഇല്ല.. ഒരു റിക്ഷ എന്ന് പറയാം... പെട്ടന്ന് കണ്ടപ്പോൾ ഓർമ വന്നത് അയാൾ ഞാനല്ല എന്ന ഫഹദ് ഫാസിലിന്റെ ചിത്രത്തിലെ നായിക ഓടിക്കുന്ന വണ്ടി ആണ്.. "ഇതാണോ വണ്ടി..?? ആഹാ ഡ്രൈവറും ഉണ്ടല്ലോ.." "അതേ .. എന്നാൽ പോയാലോ..??" "ഓകെ..." മൈൻ റോഡിൽ നിന്നും കയറി ഞങൾ ഏതൊക്കെയോ ഓടുവഴികൾ താണ്ടി യാത്രചെയ്തു.. കുറച്ചങ്ങോട്ട്‌ ചെന്നപ്പോൾ മരുഭൂമിയുടെ തുടക്കം കാണാമായിരുന്നു.. പിന്നെ അങ്ങോട്ട് മരുഭൂമി തന്നെ.. നടുവിലൂടെ ഒരു റോഡ്.. ഏറെ നേരം പോയി കഴിഞ്ഞപ്പോൾ

💬 Comments

View all comments