0%

Chapter Title : Will You Marry Me.?? Part 06 [Rahul Rk] [Climax]

Author : Rahul RK Read All Parts 1.5K
എന്നെ മരുമകൻ ആയി കിട്ടിയതിൽ പുള്ളി ഹാപ്പി ആണ് എന്നും പറഞ്ഞു.. ആഷികയുടെ പപ്പക്ക്‌ ഒഴിച്ച് ബാക്കി ആർക്കും അവിടെ മലയാളം വലിയ വശം ഇല്ല.. പക്ഷേ സ്നേഹത്തിന് ഭാഷ ഒന്നും ഒരു പ്രശ്നം അല്ല എന്നാണല്ലോ... ഒട്ടും വൈകാതെ തന്നെ ഞങളുടെ ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ നല്ല ഒരു സൗഹൃദത്തിൽ എത്തി... ഇനിയാണ് ആ സുപ്രധാന തീരുമാനം എടുക്കേണ്ടത്.. അങ്ങനെ എല്ലാവരും കൂടി ഇരുന്ന ഒരു ചർച്ചയിൽ ആഷികയുടെ പപ്പ തന്നെ ആണ് ആ കാര്യം എടുത്തിട്ടത്... "അല്ലാ.. ഇവരെ രണ്ടു പേരെയും ഇങ്ങനെ വിട്ടാൽ മതിയോ?? നമുക്ക് ഇവരുടെ കാര്യത്തിൽ ഒരു തീരുമാനം എടുക്കണ്ടേ..??" ഞങ്ങളുടെ വിവാഹത്തെ കുറിച്ചാണ് ചർച്ച ഉയരുന്നത്.. പക്ഷേ ഞാനും ആഷികയും ഇതിനെ കുറിച്ച് നേരത്തെ തന്നെ ഒരു തീരുമാനം എടുത്തിരുന്നു.. അങ്ങനെ ഞങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താൻ ഉള്ള അവസരം ലഭിച്ചപ്പോൾ ഞാൻ ഞങളുടെ തീരുമാനം അവരെ അറിയിച്ചു.. "എല്ലാർക്കും അറിയാലോ ഞങ്ങൾ തമ്മിൽ കല്യാണം ഒരു തവണ കഴിഞ്ഞതാണ്.. പക്ഷേ അത് തികച്ചും ഒരു നാടകം മാത്രം ആയിരുന്നല്ലോ.. പിന്നെ ഞങൾ ഒന്ന് അടുത്തറിഞ്ഞ വരുന്നതിന്റെ മുന്നേ കല്ല്യാണം കഴിക്കേണ്ടിയും വന്നു.. ചുരുക്കി പറഞ്ഞാൽ ഒന്ന് പ്രേമിച്ച് നടക്കാൻ സമയം കിട്ടിയില്ല.. അത്കൊണ്ട് കുറച്ച് കഴിഞ്ഞിട്ട് മതി കല്ല്യാണം എന്നാണ് ഞങളുടെ തീരുമാനം.." ആദ്യമൊക്കെ ഒന്ന് ആലോചിച്ചു നിന്നു എങ്കിലും പിന്നെ എല്ലാവരും ഞങ്ങളുടെ തീരുമാനത്തെ അംഗീകരിച്ചു.. പക്ഷേ മാക്സിമം ഒരു വർഷം അതിൽ കൂടുതൽ നിൽക്കരുത് എന്നാണ് കണ്ടീഷൻ.. അത് ഞങൾ അംഗീകരിക്കുകയും ചെയ്തു... അങ്ങനെ എല്ലാവരും

💬 Comments

View all comments