Chapter Title : Will You Marry Me.?? Part 06 [Rahul Rk] [Climax]
മിക്ക എല്ലാ സ്ഥലങ്ങളും കണ്ട് ഞങൾ നാട്ടിലേക്ക് തിരിച്ചു.. ആഷികയും താൽക്കാലികമായി അവളുടെ ജോലിയിൽ നിന്നും അവധി എടുത്തിരിക്കുകയാണ്...
ഞങ്ങളുടെ അടുത്ത ലക്ഷ്യം രാജസ്ഥാൻ ആണ്.. പപ്പയെ കണ്ട് എല്ലാം ഏറ്റ് പറയണം..
അതിന് മുൻപ് ഞാൻ ഒരാൾക്ക് കൊടുത്ത ഒരു വാക്ക് പാലിക്കണം.. ജീവന്റെ കാര്യം ആണ്.. ഞാൻ ചേട്ടായിയെയും ജീവനെയും കൂട്ടി ആ പെൺകുട്ടിയുടെ വീട്ടിൽ പോയി സംസാരിച്ചു.. എല്ലാം കേട്ട് മനസ്സിലാക്കിയപ്പോൾ അവർക്കും അതിൽ പ്രശ്നമൊന്നും ഇല്ലാ എന്നും.. ഈ ബന്ധത്തിന് സമ്മതം ആണ് എന്ന് അറിയിക്കുകയും ചെയ്തു..
അങ്ങനെ അവന്റെ കാര്യവും ഓകെ ആയി.. നമ്മുടെ വീട്ടുകാർക്ക് പിന്നെ ഇതൊന്നും ഒരു പ്രശ്നം അല്ലല്ലോ...
ഇനി അടുത്തത് രാജസ്ഥാൻ ആണ്.. ഏതാണ്ട് ഒരാഴ്ചക്ക് ശേഷം ഞങ്ങൾ എല്ലാവരും രാജസ്ഥാനിലെ ക്ക് പുറപ്പെട്ടു..
ഇവിടെ നിന്ന് ഞാനും ചേട്ടായിയും ചേട്ടത്തിയും ജൂലിയും ജൂലിയുടെ ഭർത്താവ് സാമും ജീവനും മിന്നുവും ജൂലിയുടെ അപ്പച്ചനും ഉണ്ടായിരുന്നു.. സാം എല്ലാ ജോലിയും തീർത്ത് ഇനി ഡെലിവറി കഴിയുന്ന വരെ എങ്ങും പോകില്ല എന്ന് ജൂലിക്ക് വാക്ക് കൊടുത്തിരുന്നു.. ആഷിക പിന്നെ എന്റെ കൂടെ തന്നെ ആണല്ലോ...
ഇത്രയും നാൾ എല്ലാം സുഖം ആണൂ എന്നും കുഴപ്പം ഒന്നും ഇല്ല എന്നും ഒക്കെ പറഞ്ഞു ആഷിക അവളുടെ പപ്പയെ പറ്റിച്ചു കൊണ്ടിരിക്കുകയായിരുന്നു.. സത്യത്തിൽ ഞാനും അതിൽ ഒരു പങ്കാളി ആയിരുന്നു...
എല്ലാം അറിഞ്ഞപ്പോൾ ഞാൻ പ്രതീക്ഷിച്ച ഒരു പ്രതികരണം തന്നെ ആയിരുന്നു എനിക്ക് കിട്ടിയത്... പപ്പ ഒരു പരാതി പോലും പറയാതെ ഞങ്ങളോട് എല്ലാം ക്ഷമിച്ചത് ആയും ഇപ്പോഴും
💬 Comments
View all comments