0%

Chapter Title : Will You Marry Me.?? Part 06 [Rahul Rk] [Climax]

Author : Rahul RK Read All Parts 1.5K
കയറി ഇരിക്കുന്ന കണ്ടാൽ ഞാൻ ആണ് ഇവിടെ വിരുന്നുകാരൻ എന്ന് തോന്നും.. ഇതിനിടക്ക് എനിക്കിട്ട്‌ പാര വക്കാൻ കിട്ടുന്ന ഒരു അവസരവും അവർ ആരും പാഴാക്കിയില്ല... അങ്ങനെ ഭക്ഷണം ഒക്കെ കഴിച്ച് കഴിഞ്ഞ് ഞങൾ ഒരുപാട് നേരം സംസാരിച്ചിരുന്നു..അതിന്റെ ഇടക്കാണ് ചേട്ടായി അത് പറഞ്ഞത്.."ഷോൺ, ആഷിക.. ഇപ്പൊ കാര്യങ്ങൾ ഒക്കെ ഓകെ ആണ്.. നിങ്ങള് രണ്ടാളും ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചു.. ഓകെ.. അതിന് ഞങ്ങളുടെ എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാവും.. പക്ഷേ നിങ്ങൾ രണ്ട് വർഷം മുൻപ് ചെയ്ത ഒരു തെറ്റുണ്ട്.. അത് നിങ്ങൾ ഇപ്പോഴെങ്കിലും തിരുത്തണം.." സത്യത്തിൽ എന്താണ് ചേട്ടായി പറഞ്ഞത് എന്ന് ഞങ്ങൾക്ക് ആർക്കും മനസ്സിലായില്ല... ഞങൾ എല്ലാവരും പരസ്പരം നോക്കി... "മനസ്സിലായില്ല ചേട്ടായി.." "ഞാൻ പറഞ്ഞത് ആഷികയുടെ കുടുംബത്തിന്റെ കാര്യം ആണ്.. ആ പാവം മനുഷ്യനോട് നിങ്ങൾ ചെയ്തത് തെറ്റ് തന്നെ ആണ്. അത് തിരുത്തണം.. ഞങളും വരാം കൂടെ നമുക്ക് എല്ലാവർക്കും പോകാം രാജസ്ഥാനിൽ.." ചേട്ടായി അത് പറഞ്ഞപ്പോൾ ആണ് ആ കാര്യം ശരിയാണ് എന്ന് ഞങൾക്കും ബോധ്യമായത്.. അതെ പപ്പയോട് ചെയ്തത് വലിയ ചതി ആണ് അത് തിരുത്തണം... പിന്നെയും ഞങ്ങൾ ഒരുപാട് നേരം സംസാരിച്ചിരുന്നു.. എന്തായാലും ട്രിപ്പ് പകുതിയിൽ ക്യാൻസൽ ചെയ്യണ്ട എന്ന് തീരുമാനിച്ചു. കാരണം ആഷികയുടെ പ്രോജക്ട് ഇനിയും രണ്ടാഴ്ച കൂടി ഉണ്ട്.... അങ്ങനെ ഫിലിപ്പീൻസിലെ ഓരോ ദിവസവും ഞങ്ങൾക്ക് മണിക്കൂറുകൾ മാത്രമായി തോന്നി.. കാരണം അത്രയേറെ ഞങൾ എൻജോയ് ചെയ്യുന്നുണ്ടായിരുന്നു.. ആഷിക നിമിഷങ്ങൾ കൊണ്ട് തന്നെ എല്ലാവരും ആയി കൂട്ടായി... അങ്ങനെ എല്ലാം തീർത്ത് ഫിലിപ്പീൻസിലെ ഒട്ട്

💬 Comments

View all comments