0%

Chapter Title : Will You Marry Me.?? Part 06 [Rahul Rk] [Climax]

Author : Rahul RK Read All Parts 1.5K
ഓടി നടക്കുന്നത്.." "ഒന്നുല്ല ചേട്ടത്തി... ഞാൻ അവളെ കാണാത്തത് കൊണ്ട്..." "അവളിങ് വരും ടാ.. നീ ഇവിടെ വന്ന് ഇരിക്ക്‌..." ചേട്ടത്തി അത് പറഞ്ഞ് തീർന്നതും ഹോട്ടലിന്റെ മുന്നിൽ ഒരു ടാക്സി വന്നു നിന്നു... എല്ലാവരുടെയും കണ്ണുകൾ അങ്ങോട്ടാണ്.. അവൾ ആയിരിക്കുമോ..?? പതുക്കെ കാറിന്റെ ഡോർ തുറന്നു.. അതെ അവൾ തന്നെ... ചേട്ടത്തി പതുക്കെ എന്റെ കയ്യിൽ നുള്ളി.. "ടാ... നിന്റെ സെലക്ഷൻ സൂപ്പർ ആയിട് ഉണ്ട്..." അത് കേട്ടപ്പോൾ ഉള്ളിൽ ഞാനൊന്നു പൊങ്ങി.. അത് പിന്നെ അങ്ങനെ അല്ലേ വരൂ.... അവള് ഞങളുടെ അടുത്തേക്ക് നടന്നു വന്നു... അവർ അടുത്ത് എത്തിയതും കൈ കൂപ്പി എല്ലാവർക്കും നമസ്കാരം പറഞ്ഞു.. എന്നിട്ട് ആരും കാണാതെ എന്നെ നോക്കി ഒന്ന് കണ്ണടച്ച് കാണിച്ചു.. ഞാനും തിരിച്ച് കാണിച്ചു... ചേട്ടത്തി മുന്നോട്ട് ചെന്ന് അവളുടെ കൈക്ക്‌ പിടിച്ചു എന്നിട്ട് എന്നെ നോക്കി പറഞ്ഞു.. "അപ്പോ ഇതാണല്ലെ ഷോൺ നിന്റെ മനസ്സ് കീഴടക്കിയ ആ രാജസ്ഥാൻ കാരി..." ഞാൻ ഒന്ന് നാണിച്ച് ചിരിക്കുക മാത്രം ചെയ്തു... പെട്ടന്ന് ജൂലി മുന്നോട്ട് വന്നു... "ഹലോ... ആഷികാ..." "ഹായ് ജൂലി..." ആഷിക ജൂലിക്ക്‌ ഷൈക് ഹാൻഡ് നൽകി.. "എന്നാ നമുക്ക് കഴിക്കാൻ ഇരിക്കാം എന്നിട്ട് സംസാരിക്കാം..." അങ്ങനെ ഞങ്ങൾ എല്ലാവരും കഴിക്കാൻ ആയി ഇരുന്നു...
ഞാൻ അവളുടെ വീട്ടുകാരുമായി അടുതത്തിനും എത്രയോ വേഗത്തിൽ അവൾ എന്റെ വീട്ടുകാരെ കയ്യിൽ എടുത്തിരിക്കുന്നു... സത്യത്തിൽ എല്ലാവരും അവളിൽ ഇമ്പ്രസ് ആയി എന്ന് തന്നെ പറയാം.. മിന്നു ഒക്കെ എന്നോട് കമ്പനി അടിക്കുന്നതിലും കൂടുതൽ ആണ് അവളോട്.. മടിയിൽ

💬 Comments

View all comments