Chapter Title : Will You Marry Me.?? Part 2 [Rahul Rk]
ബന്ധു വല്ലതും ആണോ..?"
"അല്ല.. എന്റെ മുത്തച്ഛൻ അവരുടെ അക്കൗണ്ടന്റ് ആയിരുന്നു.. ഈ കല്ല്യാണം എന്റെ വീട്ടിലും ഉണ്ട്.. ഞങ്ങൾ അവരുമായി നല്ല അടുപ്പത്തിൽ ആണ്.."
"അപ്പോ കാര്യങ്ങൽ എളുപ്പം ആയല്ലോ.."
"അത്ര എളുപ്പം ആവും തോന്നുന്നില്ല.."
"അതെന്താ.."
"നീ എന്നോട് പറഞ്ഞ പോലെ കല്ല്യാണം കൂടി പോകാൻ ആണെങ്കിൽ ഓകെ... അല്ലെങ്കിൽ ചിലപ്പോൾ..."
"ചിലപ്പോൾ..??"
"ഞാൻ പറയാം ഇപ്പൊ നമുക്ക് വീട്ടിലേക്ക് പോകാം.."
ഞാനും ഭുവനും തിരികെ വീട്ടിലേക്ക് തന്നെ പോയി..
രാത്രിയിൽ ഗ്രാമത്തിന്റെ ഭംഗി ഒന്നുകൂടി കൂടിയതായി തോന്നി...
അവന്റെ വീട്ടുകാരുമായി കുറെ സംസാരിച്ചിരുന്നു... പിന്നെ ഞങ്ങൾ ഭക്ഷണം കഴിച്ച് കിടക്കാനായി പോയി..
എനിക്ക് വേണ്ടി ഗസ്റ്റ് റൂം വളരെ മനോഹരമായി തന്നെ ഒരുക്കിയിരുന്നു..
ഞാൻ ഫോൺ എടുത്ത് ചേട്ടത്തിക് വിളിച്ചു...
എന്നിട്ട് കാര്യങ്ങൽ ഒക്കെ പറഞ്ഞു.. ചേട്ടായിയോട് പറയാനും പറഞ്ഞു..
സൂക്ഷിക്കണം കുഴപ്പം ഒന്നും ഉണ്ടാകരുത് എന്ന് മറുപടിയും തന്നു...
കോൾ കട്ട് ചെയ്ത് ഫേസ്ബുക്ക് ഓപ്പൺ ആക്കി സ്നേഹ ഓൺലൈൻ ഉണ്ട്..
"ഹായ്.."
"ഹായ് ഷോൺ.."
ഞാൻ നേരത്തെ റിസപ്ഷൻ സെന്ററിന് മുന്നിൽ നിന്നും എടുത്ത സെൽഫി അവൾക്ക് അയച്ചു കൊടുത്തു...
"ഷോൺ.. താൻ.. അജ്മീറിൽ..."
"അതേ... ഞാൻ ഇന്ന് രാവിലെ എത്തി.. പിന്നെ താൻ ഉണ്ടാവൂലെ കല്ല്യാണത്തിന്..?"
"താൻ എന്തിനുള്ള പുറപ്പാടാണ്..??"
"ഒന്നുല്ലെടോ.. ആഷികയെ ഒന്ന് കാണണം പോണം അത്രേ ഒള്ളു.."
"പേര് കിട്ടിയല്ലെ..?"
"അതേ കിട്ടി..."
"ഫേസ്ബുക്കിൽ നോക്കണ്ട.. അവൾക്ക് അക്കൗണ്ട് ഇല്ല..."
"പറഞ്ഞത് നന്നായി.. അപ്പോ കാണാം ബൈ.."
ഞാൻ ഗൂഗിളിൽ ആഷിക എന്ന പേരിന്റെ അർത്ഥം സെർച്ച് ചെയ്തു..
ആഷിക എന്നാൽ Lovable എന്നാണ് അർത്ഥം...
ഷോൺ എന്നാൽ ജർമൻ ഭാഷയിൽ Beautiful എന്നാണ് അർത്ഥം...
ആഷിക ? ഷോൺ , മനോഹരവും സ്നേഹം നിറഞ്ഞതും...
ശേ.. ഞാൻ എന്തൊക്കെയാ ഈ ആലോചിച്ച് കൂട്ടുന്നത്..
ഫോൺ മേശപ്പുറത്ത് വച്ച് ഞാൻ ഉറങ്ങാൻ കിടന്നു...
************ *********** **********
രാവിലെ നേരത്തെ എണീറ്റു..
വേറെ ഒരു വീട്ടിൽ വന്നിട്ട് നേരം വൈകി എനീക്കുന്നത് ശരിയല്ലല്ലോ..
എഴുന്നേറ്റ ഉടനെ കുളിച്ച് ഫ്രഷ് ആയി..
ചായ ഒക്കെ കുടിച്ചു...
ഭുവൻ ജോലിയുടെ എന്തോ ആവശ്യത്തിന് വേണ്ടി വൈകുന്നേരം വരെ ബിസി ആകും എന്നും വൈകുന്നേരം വന്നിട്ട് ആഷികയുടെ വീട്ടിൽ പോകാം എന്നും പറഞ്ഞു...
ഭുവനിന്റെ അനിയത്തി ആണ് കുസും..
അവർ രണ്ടു പേരും തമ്മിൽ
💬 Comments
View all comments