0%

Chapter Title : Will You Marry Me.?? Part 2 [Rahul Rk]

Author : Rahul RK Read All Parts 810
കയറി.. (തുടർന്നുള്ള ഭാഗങ്ങളിൽ ഭുവനും ഷോണും തമ്മിലുള്ള സംഭാഷണങ്ങൾ ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്ക് തർജമ ചെയ്തിരിക്കുന്നു..) "ഷോൺ, പറ എങ്ങോട്ടാ പോവേണ്ടത്..??" "സിറ്റി പ്രൈഡ് ഗാർഡൻ.." "അവിടേക്ക് എന്തിനാ ഇന്ന് പോകുന്നത്.. ഞായറാഴ്ച അല്ലേ കല്ല്യാണം..?" "കല്ല്യാണം സൺഡേ ആണ്.. പക്ഷേ അവിടെ പോയാൽ അവളുടെ ഡീറ്റെയിൽസ് കിട്ടുമല്ലോ.." "അത് ശരിയാണ്.. നോക്കാം.." "ഇവിടുന്ന് കുറെ ദൂരം ഉണ്ടോ??" "ഇല്ല ഒരു 20 മിനിറ്റ്.." ഭുവൻ സിറ്റി പ്രൈഡ് ഗാർഡനിലെ ക്ക്‌ വണ്ടി ഓടിച്ചു.. സാംസ്കാരിക പെരുമൈക്ക്‌ പേര് കേട്ട ഇടം ആണ് രാജസ്ഥാൻ... ഇവിടുത്തെ ഓരോ നിർമ്മിതിയിൽ പോലും അത് കാണുന്നും ഉണ്ട്... അധികം വൈകാതെ തന്നെ ഞങൾ അവിടെ എത്തി.. വണ്ടി പാർക്കിങ്ങിൽ നിർത്തിയിട്ട് ഞങൾ റിസപ്ഷൻ നോക്കി നടന്നു.. വിശാലമായ ഗാർഡനോട് കൂടിയ ഒരു കോൺഫറൻസ് സെന്റർ..
ഇവിടെ കല്യാണത്തിന് ശേഷം ഉള്ള റിസപ്ഷൻ ആയിരിക്കും നടക്കുന്നത്.. ഇന്നലെ ഒരു പിറന്നാള് സെലിബ്രേഷൻ ഉണ്ടായിരുന്നു എന്ന് തോന്നുന്നു.. അതിന്റെ ബാക്കി ഭാഗങ്ങൾ എല്ലാം പൊളിച്ചു നീക്കി കൊണ്ട് പോവുന്നത് കണ്ടു.. ഞങ്ങൾ റിസപ്ഷനിൽ എത്തി.. ഒരു പെൺകുട്ടിയും ഒരു യുവാവും ആയിരുന്നു അവിടെ ഉണ്ടായിരുന്നത്.. "Good Evening sir..Welcome to Citi Pride Garden... How can I hep you..?" എനിക്ക് വേണ്ടി ഭുവൻ ആണ് സംസാരിച്ചത്.. സൺഡേ നടക്കാൻ പോവുന്ന വെഡ്ഡിംഗ് റിസപ്ഷനിൽ ഉള്ള വധുവിന്റെയും വരന്റെയും ഡീറ്റെയിൽസ് ആണ് അവൻ ചോദിച്ചത്.. ആദ്യം ഒന്ന് മടിച്ചെങ്കിലും ഭുവൻ എന്തൊക്കെയോ പറഞ്ഞ് അവരെ മനസ്സിലാക്കി.. അവസാനം ഒരു ചെറിയ പേപ്പറിൽ വധുവിന്റെയും വരന്റെയും വിവരങ്ങൾ പ്രിൻറ് ചെയ്ത തരികയും ചെയ്തു... സത്യത്തിൽ ഭുവനെ കണ്ടത് വളരെ നന്നായി.. ഞാൻ ഒറ്റക്കായിരുന്നു എങ്കിൽ ഒരു പക്ഷെ കാര്യങ്ങൽ ഇത്ര എളുപ്പം ആവില്ലായിരുന്നു... ഞങ്ങൾ അതും കൊണ്ട് പുറത്തിറങ്ങി കാറിൽ കയറി.. ഞാൻ ഭുവന്റെ കയ്യിൽ നിന്നും പേപ്പർ വാങ്ങി നോക്കി.. അതിൽ ഇങ്ങനെ എഴുതിയിരുന്നു.. വധു, ആഷിക ജഗദീപ് കശ്യപ് D/O ജഗദീപ് കശ്യപ് വരൻ, ഉർവ്വിൽ റായ് സിംഗ് S/O വിക്രം റായ് സിംഗ്‌ ഹോ എന്റെ കർത്താവേ അങ്ങനെ അവളുടെ പേര് കിട്ടി... ആഷിക.. പേപ്പറിൽ നോക്കി ഇരുന്നപ്പോൾ ആണ് ഭുവൻ കയ്യിൽ നിന്നും പേപ്പർ വാങ്ങി നോക്കിയത്... "ഷോൺ..??" "എന്താ ..?" "ടാ അവളുടെ അച്ഛനെ എനിക്ക് അറിയാം.." "എങ്ങനെ നിങ്ങളുടെ

💬 Comments

View all comments