Chapter Title : Will You Marry Me.?? Part 2 [Rahul Rk]
എങ്ങനെ ആണ്.. അതായത് നിങ്ങളുടെ ചടങ്ങുകൾ, ആചാരങ്ങൾ ഒക്കെ... ഇന്ന് അവിടെ അതായത് അവളുടെ വീട്ടിൽ എന്തെങ്കിലും പരിപാടി ഉണ്ടാകുമോ..."
"ഷോൺ... നിങ്ങളുടെ നാട്ടിലെ പോലെ ഒന്നും അല്ല..
രാജസ്ഥാൻ സംസ്കാരങ്ങളെ വളരെ പ്രോത്സാഹിപ്പിക്കുന്ന അല്ലെങ്കിൽ മുറുകെ പിടിക്കുന്ന ഒരു ദേശം ആണ്.. ഇവിടുത്തെ എല്ലാ ചടങ്ങുകളും വളരെ കളർ ഫുൾ ആയിരിക്കും..
കല്യാണത്തിന് ഇവിടെ ചടങ്ങുകൾ ഒരുപാടുണ്ട്...
അതിൽ ആദ്യത്തെ ആണ് തിലക് അല്ലെങ്കിൽ റോക സെറിമണി.. ഇതിൽ വധുവിന്റെ വീട്ടിലെ പുരുഷന്മാർ വരനു സമ്മാനങ്ങൾ നൽകുന്നു വാളും ആഭരണങ്ങളും മധുര പലഹാരങ്ങളും ആണ് കൊടുക്കാറ്. പിന്നീട് വധുവിന്റെ സഹോദരൻ വരനെ തിലകം അണിയിക്കും.. ഇന്ന് ഇതൊക്കെ സിമ്പിൾ ആയി ഒരു റിംഗ് എക്സ്ചേഞ്ച് ലൂടെയും നടത്തുന്നവര് ഉണ്ട്.
അടുത്ത പ്രധാനപ്പെട്ട ഒരു ചടങ്ങ് ആണ് ഗണപതി സ്ഥാപന.. ഇതെല്ലാം ഹിന്ദു വിവാഹ വേദികളിൽ ആണ് കാണാൻ ആവുക.. ഇതിൽ വിഗ്നേശ്വരൻ ആയ ഗണപതിയെ വീട്ടിലേക്ക് ക്ഷണിക്കുകയും അനുഗ്രഹം വാങ്ങിക്കുകയും ചെയ്യുന്നതായാണ് സങ്കൽപ്പം.
അടുത്ത ചടങ്ങ് ഇപ്പൊ നിങ്ങളുടെ നാട്ടിലും കാണാർ ഉണ്ട്. ഇവിടെ അതിനു പിത്തി ദസ്തൂർ എന്നാണ് പറയുന്നത് ഹാൽദി എന്നും അറിയപ്പെടുന്നു. ഈ ചടങ്ങിൽ ചെറുക്കന്റെ വീട്ടിൽ ചെറുക്കനും പെണ്ണിന്റെ വീട്ടിൽ പെണ്ണിനെയും മഞ്ഞളും ചന്ദനവും അടങ്ങിയ ഹാൽദി പേസ്റ്റ് പുരട്ടുന്ന ചടങ്ങ് ആണ്. കല്യാണത്തിന് മുൻപ് ശരീരം തിളക്കമുള്ളതും മിനുസമുള്ളതും ആവാൻ വേണ്ടി ആണിത്.. മഞ്ഞയാണ് ഈ ദിവസത്തിന്റെ നിറം..
പിന്നെയുള്ള ചടങ്ങ് ആണ് മെഹ്ഫിൽ. ഇത് ഒരു സംഗീത നിഷ എന്നൊക്കെ വേണമെങ്കിൽ പറയാം. രണ്ടു കുടുംബത്തിൽ നിന്നും ഉള്ള ആളുകൾ വിവിധ കലാപരിപാടികൾ അവതരപ്പിക്കാം..
അടുത്തത് മഹിറ ദസ്തൂർ.. ഇതിൽ അച്ഛന്മാർ രണ്ടുപേരും പരസ്പരം മക്കൾക്കും കുടുംബാംഗങ്ങൾക്കും സമ്മാനങ്ങൾ നൽകുന്നു.. വിവാഹത്തിന്റെ ചിലവുകൾ ഇരുകൂട്ടരും പരസ്പരം പങ്കിടുന്നു എന്നും ഇതിന് അർത്ഥമുണ്ട്.
പല്ല, ജാനേവ് ചടങ്ങ് ആണ് അടുത്തത്. ഇതിൽ പല്ല ചടങ്ങ് കല്ല്യാണത്തിന് കുറച്ച് മുൻപ് വധുവിന്റെ വീട്ടിൽ വച്ച് നടക്കുന്നത് ആണ്. ഇതിൽ വരന്റെ ആളുകൾ പെണ്ണിന് വസ്ത്രങ്ങളും ആഭരണങ്ങളും ആയി വരുന്നു.. ജാനേവ് ചടങ്ങ് വരന്റെ വീട്ടിൽ ആണ് നടക്കുന്നത്. ഇതിൽ വരൻ വധുവിന് കുങ്കുമം അണിയിച്ച് കഴുത്തിൽ ഒരു ഓറഞ്ച് നൂൽ അല്ലെങ്കിൽ താലി ചാർത്തുന്നു. ഇത് പുതിയ ദാമ്പത്യ ജീവിതത്തിലേക്ക് ഉള്ള ഇരുവരുടെയും പ്രവേശനം ആയി കണക്കാക്കുന്നു..
അടുത്തത് നിക്കാസി എന്ന ചടങ്ങ് ആണ്.
💬 Comments
View all comments