Chapter Title : Will You Marry Me.?? Part 2 [Rahul Rk]
ഇതിൽ വരന്റെ സഹോദരിമാർ വരന്റെ തലയ്ക്ക് ചുറ്റും ഒരു സ്വർണ നൂൽ കെട്ടുകയും തിന്മകൾ ഇല്ലാതാകാൻ കാജൽ ഉപയോഗിക്കുകയും ചെയ്യും.
മറ്റൊരു ചടങ്ങ് ആണ് വർമാലയും ഫറേസും. 7 തവണ വലം വെക്കുന്ന ചടങ്ങ് ആണ് ഇത്. രാജസ്ഥാനി കല്ല്യാണത്തിന് നാല് തവണ മാത്രമേ മണ്ഡപത്തിൽ അഗ്നി സാക്ഷിയായി വലം വക്കുകയുള്ളു. ബാക്കി മൂന്നെണ്ണം വരന്റെ വീട്ടിൽ കയറുന്നതിന് മുന്നേ ആയി ആണ് വക്കുന്നത്.
അവസാനം ആണ് ശതപടി. ഇതിൽ വരനും വധുവും ഒരുമിച്ച് 7 കാലടികൾ വെക്കുന്നു. ഓരോ കാൽവെപ്പിലും ഇരുവരും തങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തിലേക്കുള്ള വാക്ദാനങ്ങൾ നൽകുകയും സുഖത്തിലും ദുഃഖത്തിലും ഒരുമിച്ച് ആയിരിക്കും എന്ന് വാക്ക് നൽകുകയും ചെയ്യുന്നു..
ഇത്രേം ഒക്കെ ആണ് പ്രധാന രാജസ്ഥാനി വിവാഹ ചടങ്ങുകൾ.."എന്റെ ഈശോയേ.. ഇതെന്തോന്ന് ഉത്സവം വല്ലതും ആണോ..? എന്തായാലും അടിപൊളി..."കൊള്ളാം... നമ്മൾ എത്താർ ആയോ..?""ദാ എത്തി.."ഭുവൻ റോഡിന്റെ ഒരു സൈഡിൽ ഒഴിഞ്ഞ ഒരു സ്ഥലത്ത് വണ്ടി നിർത്തി..
"ഇറങ്ങി വാ.."
ഞാൻ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി..
എന്റെ .... ഈശോയേ.... ഇതെന്താ കൊട്ടാരം ആണോ..??കൊട്ടാരം കണക്കിന് ഒരു വീട് അതിൽ നിറയെ തോരണങ്ങളും അലങ്കാര ദീപങ്ങളും വച്ച് മനോഹരം ആക്കിയിരിക്കുന്നു..
പല തരത്തിലും നിറത്തിലും ഉള്ള അലങ്കാര ദീപങ്ങൾ... സത്യത്തിൽ ഒരു ഡി ജേ പാർട്ടിക്ക് വന്ന പ്രതീതി...
പാട്ടിന്റെ ശബ്ദം റോഡ് വരെ കേൾക്കുന്നുണ്ട്... ഈ നാട്ടിലെ ഏതോ പ്രമാണിമാർ ആണ് ഇവർ എന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലായി..
എന്നാലും ഇവൾക്ക് കേരളവും ആയുള്ള ബന്ധവും എങ്ങനെ ഇത്ര നന്നായി മലയാളം സംസാരിക്കുന്നു എന്നും എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല...
അതൊക്കെ പോട്ടെ ഞാൻ എന്തിനാണ് ഇപ്പൊ ഇങ്ങോട്ട് വന്നത്...??
ഞാൻ ഇവിടെ എന്ത് കാണിക്കാൻ ആണ് പോവുന്നത്..??
ഇപ്പോളാണ് നേരത്തെ ഭുവൻ പിന്നെ പറയാം എന്ന് പറഞ്ഞ കാര്യത്തിന്റെ അർത്ഥം മനസ്സിലായത്...
കുഴപ്പം വല്ലതും ഉണ്ടാക്കിയാൽ ഇവിടുന്ന് ജീവനോടെ പോകാൻ പറ്റില്ല എന്ന്...
എൻട്രൻസ് ലേക്ക് നോക്കിയപ്പോൾ പോലീസുകാർ ഉൾപ്പെടെ ഉള്ളവർ ഉണ്ട് കാവലിന്..
ഇനി ഇവളുടെ അച്ഛൻ വല്ല മന്ത്രിയും ആയിരിക്കുമോ..?
ആരെങ്കിലും ആകട്ടെ... ഉള്ളിൽ പോയിട്ട് തീരുമാനിക്കാം എന്ത് ചെയ്യണം എന്ന്..
ഏതായാലും ഈ സ്ഥലത്തിന്റെ ഭംഗി വിവരിക്കാൻ വാക്കുകൾ കിട്ടിയില്ല...
വീടിനും മുന്നേ തുടങ്ങുന്ന ചുവന്ന പരവതാനി വിരിച്ച നടപ്പാത...
ചെന്നപ്പോൾ തന്നെ രണ്ടു പേർ വന്നു മെറ്റൽ ഡിറ്റെക്ടർ
💬 Comments
View all comments