0%

Chapter Title : Will You Marry Me.?? Part 2 [Rahul Rk]

Author : Rahul RK Read All Parts 833
ഉപയോഗിച്ച് ദേഹം മുഴുവൻ പരിശോധിച്ചു... ഒടുക്കത്തെ സെക്യൂരിറ്റി ആണല്ലോ... ഉറപ്പായിട്ടും ഇതിന്റെ അകത്ത് മുഴുവൻ സി സി ക്യാമറകൾ ആകും.. ഞാൻ ഭുവന്റെ കൂടെ ഉള്ളിലേക്ക് നടന്നു.. വീട്ടുമുറ്റത്ത് നിറയെ ആളുകൾ.. എല്ലാവരും കണ്ടിട്ട് വലിയ പ്രമാണിമാരും ഉദ്യോഗസ്ഥരും ആണെന്ന് തോന്നുന്നു.. സ്റ്റേജിൽ ഏതോ ഒരു പെണ്ണ് പാടുന്നുണ്ട്... ഇനി ഭുവൻ നേരത്തെ പറഞ്ഞ മെഹ്ഫിൽ എന്ന പരിപാടി ആണോ ഇവിടെ... ഞാൻ ആകെ അന്തം വിട്ട് നോക്കി നിൽക്കുന്ന കണ്ടപ്പോൾ ഭുവൻ എന്റെ തോളിൽ തട്ടി പറഞ്ഞു.. "ഷോൺ വാ.. " ഭുവൻ എന്നെയും കൂട്ടി ഒഴിഞ്ഞ ഒരു ടേബിളിന്റെ അവിടെ കൊണ്ടുപോയി ഇരുത്തി.. ഇത് കുറച്ച് പുറകിൽ ആണ്... എല്ലാവരും മുന്നിൽ ഇരുന്നു പരിപാടികൾ കാണുകയാണ്.. "ഷോൺ ഇവിടെ ഇരിക്ക്‌.. ഞാൻ ഉള്ളിൽ പോയി പരിചയം ഉള്ള ആരേലും ഉണ്ടോ എന്ന് നോക്കട്ടെ.." ഭുവൻ എന്നെ അവിടെ ഇരുത്തി വീടിനകത്തേക്ക് പോയി.. ഞാൻ പോസ്റ്റ് ആയി അവിടെ കുറച്ച് നേരം ഇരുന്നു... ഇവനെ കാണുന്നില്ലല്ലോ.. നല്ല ദാഹം... നിറയെ ടൈപ്പ് കൂൾ ഡ്രിങ്ക്സ് ഉണ്ടല്ലോ ഏത് എടുക്കും...
കണ്ടിട്ട് തന്നെ വായിൽ വെള്ളം വരുന്നു.. ഒരു പലഹാരം ഫാക്റ്ററി തന്നെ ഉണ്ട് ഇതിന്റെ ഉള്ളിൽ എന്ന് തോന്നുന്നു.. ഞാൻ കൂൾ ഡ്രിങ്ക്സ് എടുക്കാൻ ആയി എണീറ്റ് നടന്നു.. പെട്ടന്ന് ആരോ എന്റെ കയ്യിൽ പിടിച്ച് എന്നെ ഒരു ചെടിയുടെ മറവിലേക്ക് നീക്കി നിർത്തി.."ആഷിക...??"ഞാൻ ഇതിനു മുൻപ് കണ്ട പോലെ ഒന്നും അല്ല... ഒരു ചുവന്ന ചോളി ആണ് അവൾ ധരിച്ചിരിക്കുന്നത്.. അതിൽ നിറയെ സ്വർണ നൂലുകൾ കൊണ്ടുള്ള അലങ്കാര പണികൾ.. മേലാകെ ആഭരണങ്ങൾ.. മൂക്കിൽ നിന്നും ഒരു വട്ട മൂക്കുത്തി അതിന്റെ വള്ളി നേരെ ചേവിയിലേക്ക്‌ പോകുന്നു... തലയിൽ ഒരു ചുവന്ന തട്ടം പോലെ എന്തോ ഉണ്ട്... കണ്ണുകളിൽ സുറുമ എഴുതിയിരിക്കുന്നു... ചുണ്ടിൽ ചെഞ്ചായവും...അവള് നടക്കുമ്പോൾ കിലും കിലും ശബ്ദം... അവളുടെ മുഖത്ത് നിന്നും കണ്ണുകൾ എടുക്കാൻ എനിക്ക് ആയില്ല എന്നതാണ് സത്യം...അവള് എന്നെ ഒരു മറവിലേക്ക്‌ നീക്കി നിർത്തി.. ആരെങ്കിലുമുണ്ടോ എന്ന് നോക്കിയ ശേഷം തലയിലെ തട്ടം ഒരു കൈ കൊണ്ട് പിടിച്ച് എന്റെ മുഖത്തേക്ക് അല്പം ദേഷ്യത്തോടെ നോക്കി കൊണ്ട് ചോദിച്ചു..."താൻ എന്താടോ ഇവിടെ..??" "ഞാൻ... ഞാൻ എന്റെ ഫ്രണ്ടിന്റെ കൂടെ വന്നതാ.." അപ്പൊൾ എനിക്ക് അങ്ങനെ പറയാൻ ആണ് തോന്നിയത്.. "ഓഹോ... എന്നോട് സ്നേഹ

💬 Comments

View all comments