0%

Chapter Title : Will You Marry Me.?? Part 2 [Rahul Rk]

Author : Rahul RK Read All Parts 1.3K
കാണുന്നത് അല്ലേ.. നീ ഇത് വരെ ഇങ്ങനെ സീരിയസ് ആയി ഒരു പെങ്കൊച്ചിനെ പറ്റിയും മുന്നേ പറഞ്ഞിട്ടില്ലല്ലോ.. ഈ കുട്ടിയിൽ നീ അതിനും മാത്രം എന്ത് പ്രത്യേകതയാണ് കണ്ടത്..." "Attitude... I like her atitude... It's more different than any girls i saw in my life..." "ഓഹോ... പക്ഷേ ഷോൺ.. നീ പറഞ്ഞത് വച്ച് നോക്കുമ്പോ.. ... അല്ലേൽ വേണ്ട ഒന്നൂല്ല..."
"പറ ചേട്ടത്തി..." "ഒന്നൂല്ല പിന്നെ പറയാം..." ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഞാൻ റൂമിൽ ചെന്ന് ലാപ്ടോപ് ഓൺ ആക്കി... ഫേസ്ബുക്ക് എടുത്ത് വീണ്ടും സ്നേഹ എന്ന് സെർച്ച് ചെയ്തു.. കുറച്ച് നേരം തിരഞ്ഞപ്പോൾ തന്നെ അവളുടെ അക്കൗണ്ട് കിട്ടി.. അതിൽ നിന്നും അവൾ ഒരു നിയമ വിദ്യാർത്ഥിനി ആണ് എന്നും ഇവിടെ അടുത്തുള്ള കോളജിൽ ആണ് പഠിക്കുന്നത് എന്നും മനസ്സിലായി.. ഫോട്ടോകൾ മുഴുവൻ നോക്കി എങ്കിലും അതിൽ ഒന്നും ഞാൻ അന്വേഷിക്കുന്ന മുഖം കണ്ടെത്താൻ ആയില്ല.. ഞാൻ വേഗം തന്നെ ഒരു റിക്വസ്റ്റ് അയച്ചു.. അപ്പോളേക്കും താഴേന്ന് ചേട്ടായി വിളിച്ചപ്പോൾ ഞാൻ ലാപ് ഓഫ് ആകി താഴേയ്ക്ക് പോയി.. ഫോണിലെ ഫേസ്ബുക്ക് മതി തല്കാലം.. ചേട്ടായിയെയും കൂട്ടി ഞാൻ റയിൽവേ സ്റ്റേഷനിലേക്ക് പോയി.. ട്രയിൻ വന്ന് ചേട്ടായി കേറി പോയിട്ട് ആണ് തിരികെ പോന്നത്... വീട്ടിൽ തിരിച്ചെത്തി ചേട്ടത്തിയോട് ഗുഡ് നൈറ്റ് പറഞ്ഞ്‌ ഞാൻ മുറിയിലേക്ക് നടന്നു.. ഫോൺ ബെഡിലേക്കിട്ട്‌ ഡ്രസ്സ് മാറികൊണ്ട് നിന്നപ്പോൾ ആണ് ഫോണിൽ നോട്ടിഫികേഷൻ സൗണ്ട് കേട്ടത്.. ഫോൺ എടുത്തു നോക്കിയപ്പോൾ വാട്ട്സ്ആപ്പ് മെസ്സേജ്

💬 Comments

View all comments