0%

Chapter Title : Will You Marry Me.?? Part 2 [Rahul Rk]

Author : Rahul RK Read All Parts 808
ലക്ഷ്വറി വീടുകൾ കാണാം.. അവിടെ ആണ് ഭുവന്റെയും വീട്.. ഗയിറ്റ് കടന്ന് കാർ പോർച്ചിലേക്ക്‌ കടന്നു.. ഇവിടുത്തെ എല്ലാ കെട്ടിടങ്ങൾക്കും ഒരു പാരമ്പര്യ ചുവ ഉണ്ട്.. നമ്മുടെ നാട്ടിൽ നിന്ന് ഒരുപാട് വിത്യസ്തം ആണ്.. വീടിന്റെ മുന്നിൽ സൈഡിൽ ആയി ചെറിയ ഒരു കോവിൽ പോലെ എന്തോ ഉള്ളതായി കണ്ടു..
ഭുവൻ കോളിംഗ് ബെൽ അടിച്ചു.. കുറച്ച് കഴിഞ്ഞപ്പോൾ അകത്ത് നിന്ന് ഒരു സ്ത്രീ വന്ന് വാതിൽ തുറന്നു... അവന്റെ അമ്മയാണ്.. "दादी सुरक्षित नहीं गई! ( മുത്തശ്ശി സുരക്ഷിതമായി പോയില്ലേ..?) "हाँ (അതെ)" "यह कौन है? (ഇതാരാണ്)" "यह मेरा मित्र है। वह केरल से हैं (എന്റെ സുഹൃത്ത് ആണ്.. കേരളത്തിൽ നിന്നും വന്നത് ആണ്.) അവർ എന്നെ നോക്കിയപ്പോൾ ഞാൻ അവരുടെ നേരെ കൈ കൂപ്പി നമസ്കാരം അറിയിച്ചു.. "आओ भी बच्चे ( അകത്തേക്ക് വരൂ കുഞ്ഞേ..) ഞാൻ അവരുടെ കൂടെ അകത്തേക്ക് നടന്നു.. വലിയ വീട് ആണ്.. എല്ലാ സൗകര്യങ്ങളും ഉള്ളതായി തോന്നി.. എല്ലാം വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു.. അവന്റെ വീട്ടിൽ അവനും അമ്മയും മുത്തശ്ശനും അവന്റെ അനിയത്തിയും മാത്രം ആണ് ഉള്ളത്.. മുത്തശ്ശി അവന്റെ മാമന്റെ കൂടെ നിൽക്കാൻ പോയിരിക്കുകയാണ്.. അവന്റെ അച്ഛൻ പട്ടാളത്തിൽ ആണ്.. ഉച്ചക്ക് അവന്റെ അമ്മയുടെ വക നല്ല അടിപൊളി ഭക്ഷണം ഉണ്ടായിരുന്നു. ബാംഗ്ലൂരിൽ നിന്നത്‌ കൊണ്ട് ഭക്ഷണം എനിക്ക് ഒരു പ്രശ്നം ആയിരുന്നില്ല. എല്ലാത്തിനും ഇച്ചിരി എരുവ്‌ കൂടുതൽ ആയിരുന്നോ എന്ന് തോന്നി.. സത്യത്തിൽ ഒരു അതിഥി എന്നതിലുപരി കുടുംബത്തിലെ ഒരു അംഗത്തെ പോലെ ആണ് അവർ എന്നെ നോക്കിയത്.. അവരുടെ ആതിഥ്യ മര്യാതയിൽ എനിക്ക് അഭിമാനം തോന്നി.. ഫുഡ് കഴിച്ചു കഴിഞ്ഞ് ഞാനും ഭുവനും ടെറസിന് മുകളിൽ പോയി നിന്നു.. "So.. Shone.. tell me where is your friend staying..?" (പറയു ഷോൺ, എവിടെയാണു നിന്റെ ഫ്രണ്ടിന്റെ വീട്?) "I don't know..?" (എനിക്കറിയില്ല) "Sorry..??" (എന്താ..?) "Yes Bhuvan......" (അതേ ഭുവൻ....) ഞാൻ ഭുവനോട് എന്റെ വരവിന്റെ ഉദ്ദേശം വിശദമായി പറഞ്ഞു കൊടുത്തു... എല്ലാം അന്തം വിട്ട് കേട്ട് നിന്ന ശേഷം ഭുവൻ ചോദിച്ചു... "So you are came from Kerala for attending your lover's marriage..?" (അപ്പോ നീ കേരളത്തിൽ നിന്ന് ഇവിടെ

💬 Comments

View all comments