Chapter Title : Will You Marry Me.?? [Rahul Rk]
നീ എത്തിയോ.. പിന്നെ എന്തൊക്കെ ഉണ്ട് അളിയാ വിശേഷങ്ങൾ..??"
ഞാൻ ബാംഗ്ലൂരിലെ വിശേഷങ്ങളും പിന്നെ അല്ലറ ചില്ലറ വീട്ടുകാര്യങ്ങളും ഒക്കെ അവനോട് പറഞ്ഞു..
തൽക്കാലം ജൂലിയുടെ കാര്യം അവനോട് പറയണ്ട എന്ന് വിചാരിച്ചു..
"ഷോൺ, നമ്മക് മാളിൽ പോയാലോ..??"
"വായ് നോക്കാൻ ആണോ..??"
"അല്ലാതെ പിന്നെന്തിനാ..??"
"പോടാ.. ഞാനൊന്നും ഇല്ല.."
"ആഹാ.. എന്താടാ ഒരു മനംമാറ്റം..? എവിടേലും എന്തേലും സെറ്റ് ആയോ..??"
"അങ്ങനെ ചോദിച്ചാൽ ..."
"പറയെടാ..."
"നീ വാ വണ്ടീൽ കേറു ഞാൻ പറയാം..."
പോണ വഴിയിൽ ഞാൻ ജീവന്റെ അടുത്ത് സ്നേഹയെ പറ്റിയുള്ള എല്ലാ കാര്യങ്ങളും പറഞ്ഞു...
"ഓഹോ.. അപ്പോ അങ്ങനെ ഒക്കെ ആണ് കാര്യങ്ങൾ...."
"ആ.. അങ്ങനെ ഒക്കെ അങ്ങ് പോകുന്നു.."
"ചേ.. സിഗ്നൽ ആയല്ലോ..."
"ഹാ..."
സിഗ്നലിൽ പച്ച തെളിയുന്നത് കാത്ത് വെയിലത്ത് നിൽക്കുകയായിരുന്നു ഞങ്ങൾ..
പെട്ടന്ന് ആണ് തൊട്ടു മുന്നിൽ ഉള്ള കാറിന്റെ നമ്പർ എന്റെ ശ്രദ്ധയിൽ പെട്ടത്..
അതേ കറുപ്പ് കളർ സ്വിഫ്റ്റ്.. അതെ നമ്പർ..
"ടാ.. ഇത് അവൾടെ കാറാ.."
"ഉറപ്പാണോ..?!"
"അതേ ടാ.."
"ദേ ടാ പച്ച കത്തി നീ ഫോളോ ചെയ്യൂ.."
ഞാൻ ബൈക് അവളുടെ കാറിന് പുറകെ വിട്ടു..
വണ്ടിക്കുള്ളിലേക്ക് ഒന്നും കാണുന്നില്ല..
ഒരു ഗ്യാപ് ഇട്ട് ആണ് ഫോളോ ചെയ്തത്.. സംശയം തോന്നരുതല്ലോ..
അവളും മാളിലേക്ക് ആണല്ലോ..
അവള് മാളിന്റെ എൻട്രൻസ് കടന്ന് കാർ പാർക്കിംഗ് ലോട്ടിലേക്ക് കയറ്റി..
"സാർ ബൈക് പാർക്കിംഗ് അപ്പുറത്ത് ആണ്..."
പെട്ടന്ന് സെക്യൂരിറ്റി വന്ന് ഞങ്ങളെ തടഞ്ഞു..
ഞാൻ വേഗം ബൈക് അപ്പുറത്തെ ലോട്ടിൽ കൊണ്ടുപോയി
💬 Comments
View all comments