Chapter Title : Will You Marry Me.?? [Rahul Rk]
അതോണ്ട് വീട്ടിൽ വിളിക്കാൻ പറ്റില്ല.. കൈ കാണിച്ചിട്ടും ഒരു വണ്ടിയും നിർത്തുന്നതും ഇല്ല..."
"ഫോൺ തരാം വീട്ടിലേക്ക് വിളിച്ചോളൂ.."
"അല്ല.. അത്.. പിന്നെ.. നമ്പർ അറിയില്ല.."
"ഹോ.. സ്വന്തം വീട്ടിലെ നമ്പർ പോലും കാണാതെ അറിയില്ലേ.. അടിപൊളി.."
ഞാൻ മറുപടി ഒന്നും പറയാതെ ഒരു ചമ്മിയ ചിരി മാത്രം ചിരിച്ചു...
"ശരി.. കേറിക്കോ.. ഞാൻ ഡ്രോപ്പ് ചെയ്യാം.."
"താങ്ക്സ്"
ഞാൻ വേഗം വണ്ടിക്ക് പുറകിൽ കയറി...
തണുത്ത കാറ്റ് നന്നായി വീശുന്നുണ്ട്.. ഭയങ്കര തണുപ്പ്...
അവള് ആണെങ്കിൽ ഒന്നും മുണ്ടുന്നുമില്ല...
എന്തായാലും അങ്ങോട്ട് കേറി മുട്ടാൻ തന്നെ തീരുമാനിച്ചു...
"ട്രാവലർ ആണോ???"
"എന്താ..?"
"അല്ല.. ട്രാവലർ ആണോ എന്ന്.."
"ആ അതെ..."
ഹോ.. സ്ഥായി ഭാവം പുച്ഛം ആണല്ലോ...
"ട്രിപ്പ് കഴിഞ്ഞു വരുന്ന വഴി ആയിരിക്കും അല്ലേ..??"
"അതേ..."
"അതിരിക്കട്ടെ.. എന്താ പേര്...??"
"താൻ ഇവിടെ ഇറങ്ങി നടന്നു പോകുന്നോ അതോ എന്റെ കൂടെ വരുന്നുണ്ടോ..?"
"ഇല്ല.. കൂടെ വരാം .. നിർത്തി.."
പിന്നെ ഒന്നും പറയാൻ പോയില്ല...
"ആ ഇവിടെ നിർത്തിയാ മതി.."
"ഇതാണോ വീട്"
"അതേ.."
ഞാൻ ബൈക്കിൽ നിന്നും ഇറങ്ങി..
" Anyway Thanks"
"ഓകെ.. ഓകെ.. എന്നാ ശരി.."
"എന്തായാലും താൻ പറഞ്ഞില്ല.. എന്നാലും ഞാൻ പറയാം എന്റെ പേര് ഷോൺ.. ഷോൺ ജേക്കബ്.."
"ഓ.. വേണം എന്നില്ല... ശരി.."
അവള് ബൈക്കും കൊണ്ട് സ്പീഡിൽ പോയി...
കൊള്ളാം എനിക്ക് ഇഷ്ടപ്പെട്ടു.. ബട്ട് ഒന്ന് അടുത്തറിയാൻ പറ്റീല.. ആ ... അത് അത്രേ ഒള്ളു... ഇനി എവിടെന്ന് കാണാൻ..
ഞാൻ ഗെയിറ്റ് തുറന്നു അകത്തേക്ക് കയറി..
കോളിംഗ് ബെൽ അടിച്ചു..
കുറച്ചു കഴിഞ്ഞപ്പോൾ ലൈറ്റ് തെളിഞ്ഞു.. പിന്നെ ഏട്ടൻ വന്നു വാതിൽ തുറന്നു..
"ടാ നീ വരുന്നെങ്കിൽ വിളിക്കാം എന്ന് പറഞ്ഞിട്ട്.. എങ്ങനെയാ വന്നെ..??"
ഞാൻ നടന്ന കാര്യങ്ങൽ ഒക്കെ വിശദമായി ഏട്ടന് വിവരിച്ചു കൊടുത്തു..
"എന്നിട്ട് ആ പെൺകുട്ടി പോയോ ടാ.."
ഏട്ടത്തി ആണ് ചോദിച്ചത്..
"ഓ.. പോയി ഏട്ടത്തി.."
"നല്ല ശീണം ഞാൻ ഒന്ന് പോയി കിടക്കട്ടെ ബാകി ഒക്കെ നാളെ.. മിന്നുവും മോനുവും നല്ല ഉറക്കവും അല്ലേ..??"
"അതേ ടാ.. നിന്റെ മുറി ഞാൻ വിരിച്ചിട്ടിട്ടുണ്ട്.. ചെല്ല്..."
എട്ടനോടും എട്ടത്തിയോടും ഗുഡ് നൈറ്റ് പറഞ്ഞ് ഞാൻ നേരെ മുറിയിലേക്ക് ചെന്നു..
നല്ല യാത്രാ ക്ഷീണം ഉള്ളത് കൊണ്ട് വേഗം തന്നെ ബെഡിലേക്ക്
💬 Comments
View all comments