0%

Chapter Title : Xender 1 [Rahul]

Author : Kambikathakal Read All Parts 1.3K

ക്ഷീണിച്ചു വരുന്നതല്ലേ, നല്ല വിശപ്പും കാണുമല്ലോ,ചായ കുടിച്ചിട്ട് പോയാ മതി, ചിറ്റ നിർബന്ധിച്ചു.എങ്കിൽ ഒരു ഗ്ലാസ്‌ ചായ മാത്രം മതി, വീട്ടിൽ ചെന്ന് ഫ്രഷ് ആയിട്ടു ബ്രേക്ഫാസ്റ് കഴിക്കാം, ഞാൻ പറഞ്ഞു. ഫ്രഷ് ആയിട്ടേ കഴിക്കു എന്നുണ്ടെങ്കിൽ ഇവിടെ ബാത്റൂം ഉണ്ട്, ഇവിടെത്തന്നെ ഫ്രഷ് ആയിക്കോളൂ, ചിറ്റ പറഞ്ഞു. വേണ്ട ചിറ്റെ..പിന്നെ ഒരിക്കൽ ആകാം..
അമ്മയ്ക്ക് ഇപ്പോൾ എങ്ങനെയുണ്ട്, അസുഖമെല്ലാം ഭേദമായോ? ഇപ്പൊ കുഴപ്പമില്ല, പക്ഷേ മരുന്നിന്റെ ഡോസ് കാരണം ഓർമ്മ കുറവ് ഉണ്ട്‌. ചിലപ്പോൾ എന്നെ തന്നെ മനസ്സിലാവാറില്ല, പിന്നെ എപ്പോഴും ഉറക്കമാണ്,ചിറ്റ പറഞ്ഞു.
നിന്റെ ഫോണിൽ എന്തെങ്കിലും സിനിമകൾ കിടപ്പുണ്ടോ, ഇവിടെ ടിവി കംപ്ലൈന്റ് ആയതുകൊണ്ട് ഭയങ്കര ബോറിങ് ആണ്. ഉണ്ടായിരുന്ന വാരികകൾ എല്ലാം ഞാൻ വായിച്ചു തീർത്തു. ഇപ്പോൾ നേരം പോകാൻ ഒന്നുമില്ല.
എന്റെ കയ്യിൽ രണ്ടു സിനിമകൾ കിടപ്പുണ്ടായിരുന്നു, ഞാനത് ചിറ്റയുടെ ഫോണിലേക്ക് സെന്റ് ചെയ്തു കൊടുത്തു. തൽക്കാലം ഇത് കാണൂ, ഇനി വരുമ്പോൾ ഞാൻ വേറെ സിനിമകൾ കൊണ്ടുവരാം. ചിറ്റക്ക് സന്തോഷമായി.
അപ്പോൾ ശരി ഞാൻ ഇറങ്ങട്ടെ.ബാഗ് എടുത്ത് ഞാൻ പുറത്തേക്ക് ഇറങ്ങി. ചിറ്റയും മുറ്റത്തേക്ക് വന്നു.നീ സമയമുള്ളപ്പോഴൊക്കെ ഇവിടെ കയറിയിട്ട് പോ..ഞാൻ എന്തായാലും കുറച്ചു ദിവസം ഇവിടെ കാണും, പിന്നെ
വീട്ടിൽ എല്ലാവരോടും എന്റെ അന്വേഷണം പറയു.. ചിറ്റ പറഞ്ഞു..എന്തെങ്കിലും വാങ്ങിക്കാൻ ഉണ്ടെങ്കിൽ msg അയച്ച് ഇട്ടാൽ മതി, ഡ്യൂട്ടിയിൽ ആണെങ്കിൽ call അറ്റൻഡ് ചെയ്യാൻ പറ്റില്ല, അപ്പൊ ശരി ചിറ്റെ.. Bye..

ഞാൻ അവിടെ നിന്നും ഇറങ്ങി. വീട്ടിൽ എത്തി കുളിച്ച് ഭക്ഷണം കഴിച്ച്, കുറച്ച് നേരം

💬 Comments

View all comments