0%

Chapter Title : യാക്കോബിന്‍റെ മകള്‍ [മന്ദന്‍ രാജ] [Updated]

Author : Mandhan Raja Read All Parts 3.7K

നിര്‍ത്തിയത്രെ .... ശല്യമൊഴിവായി കിട്ടിയതില്‍ അവള്‍ ആഹ്ലാദിച്ചു ..

നല്ല പോലെ പഠിക്കുന്ന കുട്ടി ആയിരുന്നു ഷിനി....ടീച്ചര്‍മാര്‍ക്കും കൂട്ടുകാര്‍ക്കുമൊക്കെ അവളെ ഇഷ്ടമായി . അധികമാരോടും സംസാരിക്കില്ല ... ഒതുക്കമുള്ള സ്വഭാവം .എന്നാല്‍ പഠിപ്പിലെന്ന പോലെ മറ്റു കാര്യങ്ങളിലും ഷിനി മിടുക്ക് തെളിയിച്ചിരുന്നു .

ഒന്‍പതില്‍ പഠിക്കുന്ന സമയം ... പതിവ് പോലെ ഷിനി ലക്ഷ്മിയോടും കൂട്ടുകാരോടുമൊപ്പം വീട്ടിലേക്ക് നടക്കുകയായിരുന്നു ... നേര്യമംഗലം ടൌണിലെത്തിയപ്പോള്‍ തൊട്ടു പുറകില്‍ സൈക്കിള്‍ ബെല്‍ കേട്ട് അവള്‍ ഞെട്ടിത്തിരിഞ്ഞു നോക്കി . ... അഷ്‌റഫ്‌ ..ഒരു കടയുടെ മുന്നില്‍ നിന്ന് സൈക്കിള്‍ നന്നാക്കുകയായിരുന്നു അവന്‍ ...അവനെ കണ്ട ഷിനിയുടെ കണ്ണുകള്‍ ചുവന്നു .അവള്‍ ലക്ഷ്മിയുടെ കയ്യില്‍ മുറുകെ പിടിച്ചു ..

!! ഒഴിവായെന്നു കരുതിയതാണല്ലോ ശല്യം !! ഷിനി പിറുപിറുത്തു

"ദേടി.. നോക്കുന്നുണ്ട് നിന്നെയവൻ"

' നീയൊന്നു വരുന്നുണ്ടോ ലക്ഷ്മി' ഷിനിയവളുടെ കൈ പിടിച്ചു മുന്നോട്ട് നടന്നു... നേര്യമംഗലം പാലത്തിനു നടുവിലെത്തിയപ്പോൾ പുറകിൽ നിന്നു സൈക്കിൾ ബെൽ കേട്ടപ്പോൾ അവൾക്കുറപ്പായിരുന്നു അത് അഷ്റഫ് ആണെന്ന്..

' ഷിനി... ഒരു മിനിറ്റ്..'

കുറുകെ നിർത്തിയ സൈക്കിളിനെ മറികടന്നു ഷിനി മുന്നോട്ട് നടന്നപ്പോൾ അവൻ വീണ്ടും പുറകെയെത്തി.

' ഷിനി.. എനിക്ക് നിന്നെ ഇഷ്ടമാണ്... ഒത്തിരിയൊത്തിരി ഇഷ്ടമാണ് .. ഐ ലവ് യൂ .."

അഷ്‌റഫ് ഹൻഡിലിൽ വെച്ചിരുന്ന ഒരു റോസാപ്പൂ എടുത്തവളുടെ കയ്യിൽ ബലമായി പിടിപ്പിച്ചു..

ദേഷ്യത്തോടെ ഷിനിയത് ആറ്റിലേക്ക് വലിച്ചെറിഞ്ഞു...

" ഷിനി ...ഞാൻ നാളെയും വരും.... സ്നേഹിച്ചവർക്കെ സ്നേഹത്തിന്റെ വിലയറിയൂ.... ഞാൻ നിന്നെ എത്ര2മാത്രം സ്നേഹിക്കുന്നുണ്ടെന്നു നിനക്ക് അറിയുമോ?"

അഷ്‌റഫ് പുറകിൽ

💬 Comments

View all comments