Chapter Title : ? യക്ഷി ? 2 [സാത്താൻ?]
പ്രമുഖരും എത്തിച്ചേർന്നു.
ഒരു ജന്മിയുടെയും കീഴിലല്ലാതെ എല്ലാവർക്കും തുല്യ അവകാശമുള്ള ആ ഗ്രാമത്തിലെ ജനങ്ങളുടെ നേതാവ് എന്ന് തോന്നിക്കുന്ന ഒരാൾ അവർക്കിടയിലൂടെ മുന്നിലേക്ക് വന്നു.
അയാൾ ഭക്തി പൂർവ്വം തന്നെ കേളുവിനെ വിളിച്ചു.
(തല്ക്കാലം നമുക്ക് ആ കടന്നു വന്ന ആളെ ഗ്രാമ മൂപ്പൻ എന്ന് വിളിക്കാം )
മൂപ്പൻ : സ്വാമി...
കേളു : ഓം ഹരി ഓം....
മൂപ്പൻ : സ്വാമി അങ്ങ് ആരാണ്?
കേളു : കുഞ്ഞേ ഞാൻ സരസ്വഥാനന്ദ. അങ്ങ് ഹിമ പാർവ്വങ്ങളിൽ നിന്നുമാണ് വരുന്നത്.
മൂപ്പൻ : അങ്ങേയുടെ ആഗമന ഉദ്ദേശം എന്താണാവോ?
കേളു : വർഷങ്ങളായി തപസ്സിലായിരുന്ന നമുക്ക് ഒരു രണ്ടു വാരങ്ങൾക്ക് മുൻപ് ശ്രീ മഹാ മായയുടെ ഒരു നിർദ്ദേശം ലഭിക്കുകയുണ്ടായി. ദെക്ഷിണ ഭാരതത്തിൽ മദ്യ തിരുവിതാംകൂറിൽ ഒരു ഗ്രാമം ഉണ്ടെന്നും അവിടെ വര്ഷങ്ങളായി പൂജയും കർമങ്ങളും മുടങ്ങി ക്ഷയിച്ചു കിടക്കുന്ന ഒരു കാവുണ്ട് എന്നും.
എത്രയും പെട്ടന്ന് അവിടെ എത്തി പൂജതികർമങ്ങൾ ചെയ്തില്ലാ എങ്കിൽ ആ ഗ്രാമം തന്നെ നശിക്കുന്നതിന് ഇടയാകും എന്നായിരുന്നു അത്.
ആ ഒരു വിപത്ത് നിങ്ങളുടെ ഈ ഗ്രാമത്തിലാണ് സംഭവിക്കാനുള്ളത്. അത് എന്നാൽ കഴിയും വിധം തടയുവാൻ ആണ് ഞാൻ ഇവിടെ എത്തിയിരിക്കുന്നത്.
മൂപ്പൻ : ഞങ്ങളുടെ ഗ്രാമത്തിലോ എന്താ സ്വാമി അങ്ങ് പറയുന്നത്?
കേളു : ഈ ഗ്രാമത്തിൽ ഏകദേശം അര പതിറ്റാണ്ടിന് മുകളിൽ പൂജതികർമങ്ങൾ മുടങ്ങി ക്ഷയിച്ചു കിടക്കുന്ന ഒരു കാവില്ലേ? കൃത്യമായി പറഞ്ഞാൽ ഈ ഗ്രാമത്തിന്റെ മദ്യത്തിൽ നിന്നും ഞാൻ നോക്കി ഇരിക്കുന്ന ദിക്കിലായി അതായത് ദക്ഷിണ
💬 Comments
View all comments