Chapter Title : ? യക്ഷി ? 2 [സാത്താൻ?]
ദിക്കിലായിട്ട്?
മൂപ്പൻ : ഉണ്ട് സ്വാമി ഒരു കാവുണ്ട് സ്വാമി പറഞ്ഞതൊക്കെ സത്യം തന്നെയാണ്. ?
തങ്ങളുടെ ഗ്രാമത്തിലുള്ള ആ കവിന്റെ സ്ഥാനം പോലും ഗ്രഹിച്ചറിഞ്ഞ ആ സന്യാസി വര്യനെ ജനങ്ങൾ എല്ലാവരും കയ്യെടുത്തു കുമ്പിട്ടു.
?????????
മൂപ്പൻ : സ്വാമി പറഞ്ഞതുപോലെ ഈ ഗ്രാമം നശിക്കാതിരിക്കാൻ ഞങ്ങൾ എന്തെങ്കിലും ചെയ്യേണ്ടതായുണ്ടോ?
കേളു : നിങ്ങൾക്ക് ആർക്കും ബുദ്ധിമുട്ടാവില്ല എങ്കിൽ ആ കാവിനടുത്തായി തന്നെ എനിക്ക് ഒരു താമസ സൗകര്യം ഒരുക്കുക. പൂജക്ക് ആവശ്യമായ ദ്രവ്യങ്ങൾ എല്ലാം ശേഖരിച്ചുകൊണ്ടുവന്ന് തരാൻ കഴിയുമെങ്കിൽ അതും.
അഥവാ താല്പര്യമില്ല എങ്കിൽ ഞാൻ നിര്ബന്ധിക്കില്ല. വിധിയെ തടുക്കാൻ ആർക്കുമാവില്ലല്ലോ.
കേളുവിന്റെ വാക്കുകൾ ഗ്രാമത്തിലെ ജനങ്ങൾ എല്ലാവരും പാടെ വിശ്വസിച്ചിരുന്നു. തങ്ങൾക്ക് സംഭവിക്കാനിരിക്കുന്ന മഹാ വിപത്തിനെ തുടച്ചുനീക്കി തങ്ങളുടെ ഗ്രാമത്തിന് ഐശ്വര്യവും അഭിവൃദ്ധിയും ചൊരിയാൻ എത്തിയ ഒരു ദൈവ പുരുഷനായിട്ടാണ് ആ ജനങ്ങൾ അവനെ അപ്പോൾ കണ്ടത്.
എന്നാൽ അവർ അറിഞ്ഞിരുന്നില്ല അവരെ മുഴുവനായും നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള അവസരത്തിനായി കാത്തിരിക്കുന്ന അസുരൻ ആണ് അവനെന്ന്.
അവൻ പറഞ്ഞ കാര്യങ്ങളെല്ലാം ദൈവ വചനമായി കണ്ട ആ ജനത അവന്റെ ആവശ്യപ്രകാരമുള്ള എല്ലാം അവനു ഒരുക്കി നൽകാമെന്ന് ഏറ്റ ശേഷം അതൊക്കെ തയ്യാറാക്കാനായി തുടങ്ങി.
ശരവേഗത്തിൽ തന്നെ കവിനടുത്തായി അവനുള്ള ഒരു ചെറു കുടിലും പൂജക്കാവശ്യമായുള്ള സാധനങ്ങളും അവർ ഒരുക്കി നൽകി.
അവനു ഭക്ഷിക്കാൻ പഴങ്ങളും ധാന്യങ്ങളും അവരെത്തിച്ചു നൽകി.
അവർ ആ ആൽമരച്ചുവട്ടിൽ നിന്നും അവനെ വാദ്യ മേളങ്ങളോട് കൂടെ തന്നെ കാവിലേക്ക് ആനയിച്ചു കൊണ്ടുപോയി.
തന്നെ കല്ലെറിഞ്ഞൊടിച്ചവർ തന്നെ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ
💬 Comments
View all comments