Chapter Title : യക്ഷി 2 [താർക്ഷ്യൻ]
അവളാണ് സാധാരണ വരാറ്. മാരക കോപ്പിയടിക്കാരിയാണ്. എനിക്ക് നല്ല ശല്യമാണ്. അതിവേഗം പരീക്ഷ എഴുതി തീരുന്ന ഞാൻ, അവൾക്ക് വേണ്ടി പരീക്ഷയുടെ മുഴുവൻ സമയം തീരുന്നവരെ അടുത്ത് ഇരുന്ന് അവളുടെയും എന്റെയും ചോദ്യപേപ്പറിൽ അവൾക്ക് വേണ്ടി ഉത്തരം എഴുതി കൊടുക്കും. ചിലപ്പോൾ മാത്‍സ് ഒക്കെ അവളുടെ പേപ്പറിൽ ചെയ്തും കൊടുക്കാറുണ്ട്. ലക്ഷ്മി ടീച്ചറുടെ സത്യസന്ധനായ ഉണ്ണി ആയതിനാൽ ഇൻവിജിലേഷന് നിൽക്കുന്ന ടീച്ചർമാർ എന്നെ ശ്രദ്ധിക്കാറേ ഇല്ല…
പപ്പയുടെ കള്ളുകുടി കൂട്ടുകാരനായ എ.എസ്ഐ സത്യനാഥൻ അങ്കിളിന്റെ മകൾ ആയതുകൊണ്ട് മാത്രം ആണ് ഞാൻ ഈ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്ക് തയ്യാറാവുന്നത്…
ഞങ്ങടെ വീട്ടിൽ ക്രിസ്തുമസും ഈസ്റ്ററും, ഓണവും വിഷുവും എല്ലാം ഉള്ളതിനാൽ കള്ളുകുടിക്കാൻ ആഘോഷങ്ങൾ ഒരുപാടാണ്. സത്യനങ്കിളിനും പപ്പക്കും കൈക്കൂലി ഇനത്തിൽ നല്ല കുപ്പികൾ എപ്പോഴും തടയുന്നത് കൊണ്ട് വീട്ടിൽ ഇടക്ക് ഇരുവരും ഫാമിലി ആയി കൂടാറുണ്ട്. അപ്പൊ മാനസിയും അവളുടെ അമ്മയും ചേച്ചിയും എല്ലാം വരും. ഈ ഒരു ബന്ധം കാരണം അവൾക്ക് കോപ്പി അടിക്കാൻ നിന്ന് കൊടുക്കുന്നതാണ് മാത്രവുമല്ല എങ്ങാനും അവൾ തോറ്റു കഴിഞ്ഞാൽ സത്യനങ്കിൾ പോലീസ് ബെൽറ്റ് ഊരി അറഞ്ചം പുറഞ്ചം അടിക്കും എന്നാണു മാനസയുടെ അമ്മ; എന്റെ അമ്മയോട് പറഞ്ഞ് കേട്ടിട്ടുള്ളത്. പഠനത്തിന് മാർക്ക് കുറഞ്ഞതിന് എനിക്ക് അടി കിട്ടാറില്ലെങ്കിലും മറ്റു പല കാരണങ്ങൾക്കും ഇപ്പോഴും നല്ല പെട കിട്ടാറുണ്ട്. അതുകൊണ്ട്, ഒരേ അവസ്ഥ അനുഭവിച്ച അല്ലെങ്കിൽ അനുഭവിക്കുന്ന സ്ട്രികറ്റ് പാരൻസിന്റെ മക്കൾ എന്നതിനാൽ ഒരു സോഫ്റ്റ് കോർണറും ഉണ്ട് എനിക്ക് അവളോട്...
പരീക്ഷ കഴിഞ്ഞ് അവൾക്ക് അത്യാവശ്യം നന്നായി കോപ്പി അടിക്കാൻ പറ്റിയാൽ വലിയ സന്തോഷമാണ്. ഒരുപാട് വട്ടം ചിലവ് തരാൻ വിളിച്ചെങ്കിലും ഞാൻ ഒഴിഞ്ഞു മാറും. അതിനു കാരണം അമ്മയെ പേടിച്ചിട്ടല്ല. പപ്പയെ പേടിച്ചിട്ടാണ്.
കഴിഞ്ഞ ഓണം വെള്ളമടി പാർട്ടിക്ക് സത്യനങ്കിളും ഫാമിലിയും വീട്ടിലേക്ക് വന്നപ്പോൾ മാനസി ആദ്യമായി സാരി, അതും സെറ്റ് സാരി ഉടുത്തൊരു വരവ് വന്നു! കറുത്ത കരയുള്ള സെറ്റ് സാരി. അതിന്റെ മുന്താണിയിൽ ശ്രീകൃഷ്ണന്റെ ഒരു പെയിന്റിംഗ്. അതുപോലെ പ്രിന്റ് ഉള്ള ഒരു വള്ളിക്കെട്ട് ബ്ലൗസും. അവളുടെ
💬 Comments
View all comments