0%

Chapter Title : യക്ഷി 2 [താർക്ഷ്യൻ]

Author : Kambikathakal Read All Parts 1.6K

അത്രയേ ഉയരമുള്ളു. വെളുത്ത് മെലിഞ്ഞു കൊലുന്നനെയുള്ള ഒരു സുന്ദരിക്കുട്ടി. ഇപ്പോഴും വാലിട്ടു കരിമഷി എഴുതുന്ന, ജിമിക്കി കമ്മലിനിടയിൽ താമര വിരിഞ്ഞത് പോലെ മുഖമുള്ള കൊച്ചുസുന്ദരി. എടുത്ത് മടിയിൽ വെച്ച് കൊഞ്ചിക്കാൻ തോന്നുന്ന ഒരു അമ്പലവാസി നാടൻ കുട്ടി. നല്ല ഗായികയുമാണ്.

പരീക്ഷ വരുമ്പോൾ ആൽഫബെറ്റിക്ക് ഓഡറിൽ ജൂനിയർസിനേയും സീനിയേഴ്സിനെയും മിക്സ് ആക്കി ഇരുത്തുമ്പോൾ എന്റെ ബെഞ്ചിൽ അവളാണ് സാധാരണ വരാറ്. മാരക കോപ്പിയടിക്കാരിയാണ്. എനിക്ക് നല്ല ശല്യമാണ്. അതിവേഗം പരീക്ഷ എഴുതി തീരുന്ന ഞാൻ, അവൾക്ക് വേണ്ടി പരീക്ഷയുടെ മുഴുവൻ സമയം തീരുന്നവരെ അടുത്ത് ഇരുന്ന് അവളുടെയും എന്റെയും ചോദ്യപേപ്പറിൽ അവൾക്ക് വേണ്ടി ഉത്തരം എഴുതി കൊടുക്കും. ചിലപ്പോൾ മാത്‍സ് ഒക്കെ അവളുടെ പേപ്പറിൽ ചെയ്തും കൊടുക്കാറുണ്ട്. ലക്ഷ്മി ടീച്ചറുടെ സത്യസന്ധനായ ഉണ്ണി ആയതിനാൽ ഇൻവിജിലേഷന് നിൽക്കുന്ന ടീച്ചർമാർ എന്നെ ശ്രദ്ധിക്കാറേ ഇല്ല…

പപ്പയുടെ കള്ളുകുടി കൂട്ടുകാരനായ എ.എസ്ഐ സത്യനാഥൻ അങ്കിളിന്റെ മകൾ ആയതുകൊണ്ട് മാത്രം ആണ് ഞാൻ ഈ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്ക് തയ്യാറാവുന്നത്…

ഞങ്ങടെ വീട്ടിൽ ക്രിസ്തുമസും ഈസ്റ്ററും, ഓണവും വിഷുവും എല്ലാം ഉള്ളതിനാൽ കള്ളുകുടിക്കാൻ ആഘോഷങ്ങൾ ഒരുപാടാണ്. സത്യനങ്കിളിനും പപ്പക്കും കൈക്കൂലി ഇനത്തിൽ നല്ല കുപ്പികൾ എപ്പോഴും തടയുന്നത് കൊണ്ട് വീട്ടിൽ ഇടക്ക് ഇരുവരും ഫാമിലി ആയി കൂടാറുണ്ട്. അപ്പൊ മാനസിയും അവളുടെ അമ്മയും ചേച്ചിയും എല്ലാം വരും. ഈ ഒരു ബന്ധം കാരണം അവൾക്ക് കോപ്പി അടിക്കാൻ നിന്ന് കൊടുക്കുന്നതാണ് മാത്രവുമല്ല എങ്ങാനും അവൾ തോറ്റു കഴിഞ്ഞാൽ സത്യനങ്കിൾ പോലീസ് ബെൽറ്റ് ഊരി അറഞ്ചം പുറഞ്ചം അടിക്കും എന്നാണു മാനസയുടെ അമ്മ;

💬 Comments

View all comments