Chapter Title : യക്ഷി 3 [താർക്ഷ്യൻ]
നേരം ഒരു ഗുഡ് മോർണിംഗ് അങ്ങ് കാച്ചാം. അപ്പൊ അവൾ കുറച്ചു നേരം എന്നോട് സംസാരിക്കും… എനിക്ക് വികാര തള്ളിച്ച കൊണ്ട് വീർപ്പ് മുട്ടി. അവൾ നടന്നു ക്ലാസ്സിലേക്കുള്ള കോറിഡോറിന്റെ അറ്റത്ത് എത്തി. ഞാൻ മനസ്സിൽ പലവുരു പ്രാക്ടീസ് ചെയ്തു. അവൾ നടന്നു അടുത്ത് എത്തുമ്പോൾ എന്നെ നോക്കും, അപ്പൊ ഞാൻ ചിരിക്കും, അവൾ തിരിച്ചു ചിരിക്കും, ആ സ്പോട്ടിൽ “ഗുഡ് മോർണിംഗ് രജിത” എന്ന് പറയാം.. ഒക്കെ എല്ലാം സെറ്റ്. ഞാൻ ഗ്രൗണ്ടിലേക്ക് നോക്കി നിന്നു ഏതാണ്ട് അടുത്തെത്തുമ്പോൾ നോക്കി ചിരിക്കാൻ വേണ്ടി…
അവളുടെ കാലടികൾ അടുത്തെത്തി. കണ്ണിനു വശത്തു കൂടി നോക്കിയപ്പോൾ അവളും അടുത്തെത്തിയതായി ഞാൻ കണ്ടു. ചിരിക്കാനായി ഞാൻ തിരിഞ്ഞതും യാതൊരു മൈന്റും ഇല്ലാതെ അവളങ്ങു പാസ്സ് ചെയ്തു. തല പോലും പൊക്കി നോക്കിയില്ല. ഞാൻ എന്നൊരാൾ ഇവിടെ നിൽക്കുന്നത് അവൾ അറിഞ്ഞിട്ടേ ഇല്ല എന്ന മട്ടിൽ ക്ലാസ്സിലേക്ക് കയറി പോയി.. എനിക്ക് അടി കിട്ടിയത് പോലെ ആയിപ്പോയി അത്… ഇന്നലെ വൈകീട്ടത്തെ അവളുടെ പ്രകടനം എല്ലാം കണ്ടപ്പോൾ അവളിലേക്കുള്ള എന്റെ വാതിൽ മലർക്കെ തുറന്നത് പോലെയാണ് തോന്നിയത് ഇപ്പോൾ നേരെ തിരിച്ചും… വീട്ടിൽ നിന്നും ഒരു ആശ്വാസത്തിന് ഇങ്ങോട്ടേക്ക് കെട്ടിയെടുത്തതാണ്. ഇവളെ കണ്ടപ്പോൾ സന്തോഷത്തിൽ ആറാടിയെങ്കിലും ഇപ്പോൾ സങ്കടവും നിരാശയും കാരണം ഞാൻ ആകെ വല്ലാതായി.
എന്നാലും എന്തൊരു പെണ്ണാണവൾ… ഒന്നും മിണ്ടിയില്ലെങ്കിലും ഒന്ന് ചിരിക്കുകയെങ്കിലും ചെയ്തൂടെ?
ഇനി ഇപ്പോൾ ഞാൻ എന്താ ചെയ്യുക??
ക്ലാസ്സിൽ അപ്പോഴേക്ക് അവൾ ബാഗ് വെച്ച് സെറ്റ് ആവുന്ന ശബ്ദം കേൾക്കാം… വേണ്ടാ ഇനി ഇപ്പൊ ക്ലാസ്സിലേക്ക് കയറേണ്ട. എന്നെ ഇൻസൾട്ട് ചെയ്തിട്ട് വീണ്ടും അവിടെ പോയി നിൽക്കാൻ എനിക്ക് തോന്നിയില്ല..
അതോ പോണോ?? പോയിട്ട് എന്ത് ചെയ്യും?
പോയിട്ട് അവളെ മൈൻഡ് ചെയാതെ ഞാനും വരാം..! പക്ഷെ ചുമ്മാ കയറി ചെല്ലാൻ പറ്റുമോ ഒരു കാരണം വേണ്ടേ..? ആഹ് ബാഗിൽ നിന്നും വെള്ളമെടുത്തു കുടിച്ച് അവളെ മൈൻഡ് ചെയാതെ ഇറങ്ങി വരാം… ആ കൂട്ടത്തിൽ നൈസായിട്ട് അവളറിയാതെ അവളെ ഒന്ന് നോക്കുകയും ചെയാം. ഇത്രയും ഇൻസൾട്ട്
💬 Comments
View all comments